Connect with us

മമ്മൂട്ടി ചിത്രം യാത്ര ക്രിസ്‌തുമസിന് റിലീസ് ചെയ്യില്ല !! ഒടിയനെ പേടിച്ചല്ല; കാരണം മറ്റൊന്ന്…

Malayalam Breaking News

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്തി വൈ.എസ് രാജശേഖര്‍ റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന ‘യാത്ര’ ഡിസംബർ 21ന് തന്നെ പ്രദർശനത്തിനെത്തിക്കുന്നതിനായിരുന്നു അണിയറപ്രവർത്തകർ ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത് ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റിയെന്നാണ്.

തെലുങ്ക് പതിപ്പിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും തമിഴ് പതിപ്പിന്റെ ഡബ്ബിങ് പൂര്‍ത്തീകരണത്തിനായി കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകർ‍. കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മമ്മൂട്ടി. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ ‘യാത്ര’യുടെ ഷൂട്ടിംഗ് കഴിഞ്ഞതായി കഴിഞ്ഞ ദിവസം സംവിധായകൻ മഹി വി രാഘവ് തന്നെ അറിയിച്ചിരുന്നു. കേരളത്തില്‍ ആന്റോ ജോസഫ് ഫിലിം കമ്പനിക്കാണ് സിനിമയുടെ വിതരണാവകാശം ലഭിച്ചിരിക്കുന്നത്. യാത്രയുടെ തമിഴ് പതിപ്പ് വമ്പന്‍ റിലീസായി കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. നേരത്തെ ചിത്രത്തിന്റെ ആഗോള വിപണികളിലെ വിതരണാവകാശം യുഎഇ ആസ്ഥാനമായ ഫാര്‍സ് ഫിലിം കമ്പനി 5 കോടിക്കടുത്തുളള തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. തമിഴ് പതിപ്പിന്റെ ഡബ്ബിംഗ് പൂർത്തിയായതും ചിത്രം റിലീസിനെത്തുമെന്നാണ് സൂചനകൾ.

Yatra release date changed

More in Malayalam Breaking News

Trending

Recent

To Top