Connect with us

വിജയിയെ കാണാന്‍ അഞ്ച് തവണ ശ്രമിച്ചു, സാധിച്ചില്ല; തന്റെ കടങ്ങള്‍ തീര്‍ക്കാന്‍ വിജയ് സഹായിക്കണമെന്നാവശ്യവുമായി വടിവേലു

News

വിജയിയെ കാണാന്‍ അഞ്ച് തവണ ശ്രമിച്ചു, സാധിച്ചില്ല; തന്റെ കടങ്ങള്‍ തീര്‍ക്കാന്‍ വിജയ് സഹായിക്കണമെന്നാവശ്യവുമായി വടിവേലു

വിജയിയെ കാണാന്‍ അഞ്ച് തവണ ശ്രമിച്ചു, സാധിച്ചില്ല; തന്റെ കടങ്ങള്‍ തീര്‍ക്കാന്‍ വിജയ് സഹായിക്കണമെന്നാവശ്യവുമായി വടിവേലു

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. ഇപ്പോള്‍ തമിഴ് നാട്ടില്‍ രാഷ്ട്രീയ പ്രവേശത്തിന് തയ്യാറെടുത്ത് നില്‍ക്കുകയാണ് വിജയിയുടെ സംഘടന. തമിഴ്‌നാട്ടിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതില്‍ അടക്കം വിജയ് നേതൃത്വം നല്‍കുന്ന വിജയ് മക്കള്‍ ഇയക്കം വളരെ മുന്നിലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനസാമഗ്രിഗകളും, ഭക്ഷണം ലഭിക്കാത്തവര്‍ക്ക് ഭക്ഷണമെത്തിക്കാനും, രക്തദാനവുമെല്ലാം സംഘടനയും നേതൃത്വത്തില്‍ നടക്കാറുണ്ട്.

അടുത്തിടെ വിജയിയുടെ പേരില്‍ തെരഞ്ഞെടുപ്പിലും ഇവര്‍ മത്സരിച്ചിരുന്നു. അതില്‍ നേട്ടവുമുണ്ടായിരുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങളും ഇതിനോടകം ശക്തമായിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം സംഘടനയില്‍ നടന്നൊരു കാര്യം ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിജയ് മക്കള്‍ ഇയക്കത്തില്‍ ഒരു വയോധികന്‍ സഹായം ആവശ്യപ്പെട്ട് വന്നിരുന്നു. ഇയാളുടെ ദുരിതങ്ങളും, വിജയിയെ കാണാനുള്ള ശ്രമങ്ങളുമാണ് ചര്‍ച്ചയായത്.

തന്റെ ജീവിതം കടുത്ത ദാരിദ്ര്യത്തിലാണ്. നരകതുല്യമായി മാറിയിരിക്കുകയാണെന്ന് വടിവേലു എന്ന 74കാരന്‍ വിജയ് മക്കള്‍ ഇയക്കത്തിന്റെ യോഗത്തില്‍ വന്ന് പറയുകയായിരുന്നു. ശനിയാഴ്ച്ച ചെന്നൈയിലെ പനയൂരിലായിരുന്നു ഈ യോഗം നടന്നത്. ആര്‍ക്കും എന്ത് കാര്യവും സംഘടനയില്‍ വന്ന് പറയാമെന്ന് വിജയ് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഈ വാക്കുകളിലൂടെ ലഭിച്ച ധൈര്യമാണ് സഹായം ചോദിച്ച് വരാന്‍ വടിവേലുവിനെ പ്രേരിപ്പിച്ചത്.

സംഘടനയിലെ വനിതാ പ്രവര്‍ത്തകരുടെ യോഗമായിരുന്നു പനയൂരില്‍ നടന്നത്. കൂടുതല്‍ വനിതാ പ്രവര്‍ത്തകരെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യണമെന്ന് ഭാരവാഹികള്‍ നിര്‍ദേശിച്ചിരുന്നു. ചെന്നൈയില്‍ നിന്ന് കൂടുതല്‍ സ്ത്രീകളെ പ്രവര്‍ത്തകരായി ആവശ്യമുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചിരുന്നു. ഇതിനിടയിലാണ് വടിവേലു തന്റെ ആവശ്യം ഉന്നയിച്ചത്. അദ്ദേഹത്തിനൊപ്പം ഭാര്യയും യോഗത്തിനെത്തിയിരുന്നു.

ഭാര്യയും മകനും അടങ്ങുന്ന തന്റെ കുടുംബം വലിയ കടത്തില്‍ മുങ്ങി നില്‍ക്കുകയാണ്. ആശുപത്രിയിലെ ചെലവുകള്‍ കാരണം വായ്പയെടുത്താണ് ചികിത്സ നടത്തിയതെന്നും,. ഇപ്പോഴാകെ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വടിവേലു വെളിപ്പെടുത്തി. വിജയിയെ കാണാന്‍ മുമ്പ് അഞ്ച് തവണ ശ്രമിച്ചിരുന്നതായും വയോധികന്‍ പറഞ്ഞു.

വിജയിയുടെ വീട്ടിലേക്ക് രണ്ട് തവണയും, പനയൂരിലുള്ള ഓഫീസില്‍ മൂന്ന് തവണയും എത്തിയെങ്കിലും അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല.വിജയ് അവിടെ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും വടിവേലു പറഞ്ഞു. ചികിത്സാ സഹായത്തിനെടുത്ത പണത്തിന്റെ പലിശ അടക്കം വര്‍ധിച്ചിരിക്കുകയാണ്.

തങ്ങള്‍ക്ക് ലഭിക്കുന്ന ചെറിയ വരുമാനം ഇപ്പോള്‍ പലിശ നല്‍കാന്‍ മാത്രമാണ തികയുന്നത്. തന്റെ കടങ്ങള്‍ എല്ലാം തീര്‍ക്കാന്‍ വിജയ് സഹായിക്കണം. ജീവിതം മെച്ചപ്പെടാന്‍ താരം സഹായിക്കണമെന്നുമാണ് വടിവേലു അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അതേസമയം വിജയ് മക്കള്‍ ഇയക്കം ഈ ആവശ്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വടിവേലുവിന് സാമ്പത്തിക സഹായം നല്‍കുമോ എന്നും വ്യക്തമല്ല.

More in News

Trending

Recent

To Top