Connect with us

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു! വിവാഹ നിശ്ചയം ഫെബ്രുവരിയില്‍?…; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

Malayalam

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു! വിവാഹ നിശ്ചയം ഫെബ്രുവരിയില്‍?…; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു! വിവാഹ നിശ്ചയം ഫെബ്രുവരിയില്‍?…; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

തെന്നിന്ത്യന്‍ സിനിമയുടെ റൊമാന്റിക്ക് ഹീറോയാണ് വിജയ് ദേവരകൊണ്ട. വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ താരത്തിനായി. താരത്തിന്റെ വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും തമ്മിലുള്ള ബന്ധം സിനിമ ലോകത്ത് പരസ്യമായ ഒരു രഹസ്യമാണ്.

വളരെക്കാലമായി ഇരുവരും അടുപ്പത്തിലാണ് എന്ന് പല സന്ദര്‍ഭങ്ങളിലും പുറത്തുവന്ന കാര്യമാണ്. എന്നാല്‍ ഇത് സംബന്ധിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ അവധിക്കാലം ഒന്നിച്ച് ആഘോഷിക്കുന്നതും വിശേഷ ദിവസങ്ങളില്‍ ഒത്തുചേരുന്നതും പതിവാണ്. എന്നാല്‍ ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരി രണ്ടാം വാരത്തില്‍ രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹനിശ്ചയം നടക്കുമെന്നാണ് പറയുന്നത്.

എന്നാല്‍, ഇതേക്കുറിച്ച് ഔദ്യോഗികമായി ഇരുതാരങ്ങളുടെയും ഭാഗത്ത് നിന്നും പ്രതികരണം ഒന്നു വന്നിട്ടില്ല. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ഗീത ഗോവിന്ദത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. ഇതോടെ പ്രേക്ഷകരുടെ ഇഷ്ടജോഡിയായി ഇവര്‍ മാറി. ഡിയര്‍ കോമറേഡ് എന്ന ചിത്രത്തിലൂടെ ഇവരുടെ ജോഡി കുറച്ചുകൂടി ശ്രദ്ധ തേടി. വിശേഷ ദിവസങ്ങളില്‍ വിജയ് ദേവരകൊണ്ടയുടെ വീട്ടിലേക്കുള്ള രശ്മികയുടെ സന്ദര്‍ശനങ്ങളും മാലിദ്വീപിലേക്കുള്ള ഇരുവരുടെയും അവധിക്കാലവും ഏറെ ഗോസിപ്പുകളാണ് ഇരുവരുടെ ബന്ധം സംബന്ധിച്ച് ഉണ്ടാക്കിയത്.

ഇതിന് പുറമേ അടുത്തിടെ ബാലകൃഷ്ണയുടെ ടോക് ഷോയില്‍ അനിമല്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് രശ്മികയും രണ്‍ബീര്‍ കപൂറും എത്തിയിരുന്നു. ആ ഷോയില്‍ സംവിധായകന്റെ ഫോണില്‍ വിജയ് ദേവരകൊണ്ടയെ വിളിച്ച് രശ്മിക സംസാരിച്ചത് അഭ്യൂഹങ്ങള്‍ വര്‍ദ്ധിപ്പിച്ചു. രണ്‍ബീറാണോ,വിജയ് ദേവരകൊണ്ടയാണോ മികച്ച ഹീറോ എന്ന ചോദ്യത്തിന് അടക്കം രസകരമായ മറുപടിയാണ് ഷോയില്‍ രശ്മിക നല്‍കിയത്.

അടുത്തിടെ വിവാഹത്തെ കുറിച്ച് വിജയ് ദേവരക്കൊണ്ട പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹമെന്ന ആശയത്തോട് താനിപ്പോള്‍ യോജിക്കുന്നു എന്നാണ് വിജയ് വെളിപ്പെടുത്തിയത്. ‘ഞാന്‍ ആ ആശയത്തോട് കൂടുതല്‍ കംഫര്‍ട്ടബിളായി. മുന്‍പ് അതെന്റെ സാമിപ്യത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കായിരുന്നു എനിക്ക്. ഇപ്പോള്‍ ഞാനതിനെ കുറിച്ച് സംഭാഷണങ്ങള്‍ നടത്തുന്നു.

എന്റെ സുഹൃത്തുക്കളുടെ വിവാഹം ഞാന്‍ ആസ്വദിക്കുകയാണ്. ഞാന്‍ സന്തോഷകരമായ വിവാഹങ്ങളും പ്രശ്‌നകരമായ വിവാഹങ്ങളും ആസ്വദിക്കുന്നു. എല്ലാവരും കടന്നുപോവേണ്ട ഒരു ഘട്ടമാണിതെന്ന് ഞാന്‍ കരുതുന്നു,’ വിജയ് പറഞ്ഞു. പങ്കാളിയെ കണ്ടെത്തിയോ എന്ന ചോദ്യത്തിനും ദേവരകൊണ്ട ഉത്തരമേകി. ‘ഞാന്‍ പങ്കാളിയെ കണ്ടെത്തി കൊണ്ടിരിക്കുകയാണ്. ഉടനെ വിവാഹത്തിന് ഒരുക്കമല്ല. പക്ഷേ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവാഹിതനാവും,’ എന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

‘ഖുഷി’യുടെ വിജയത്തിളക്കത്തിലാണ് വിജയ് ദേവെരകൊണ്ട. ‘ലൈഗറി’ന്റെ പരാജയത്തിന് ശേഷം എത്തിയ ചിത്രമായതിനാല്‍ ഈ വിജയം വിജയ് ദേവെരകൊണ്ടയ്ക്ക് അനിവാര്യമായിരുന്നു. ‘ഖുഷി’യുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഫലത്തില്‍ നിന്ന് ഒരു കോടി രൂപ 100 കുടുംബങ്ങള്‍ക്ക് താരം നല്‍കിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് നടി രശ്മിക മന്ദാനയുടെ ഡീപ്‌ഫെയ്ക് വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇന്റര്‍നെറ്റില്‍ വിഡിയോ അപ്‌ലോഡ് ചെയ്ത നാലുപേരെ തിരിച്ചറിഞ്ഞിരുന്നു. മെറ്റ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാലുപേരെ തിരിച്ചറിഞ്ഞതെന്നും പൊലീസ് അറിയിച്ചു. വ്യാജപ്പേരുകളിലായിരുന്നു നാലുപേര്‍ക്കും സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുള്ളത്.

ഒരു മാസം മുന്‍പാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് രശ്മിക മന്ദാനയുടെ ഡീപ്പ്‌ഫെയ്ക് ദൃശ്യങ്ങള്‍ പ്രതികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. യഥാര്‍ഥത്തില്‍ സാറ പട്ടേല്‍ എന്ന യുവതിയുടെതായിരുന്നു ഈ ദൃശ്യങ്ങള്‍. എഐ സാങ്കേതിക വിദ്യയിലൂടെ സാറയുടെ മുഖം മാറ്റി രശ്മികയുടെ മുഖം വച്ചാണ് വിഡിയോ നിര്‍മിച്ചത്. സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മിഷന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നവംബര്‍ 11ന് ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനെതിരെ രശ്മിക തന്നെ രംഗത്തെത്തിയിരുന്നു. രശ്മികയ്ക്ക് പിന്നാലെ നിരവധി നടിമാരുടെ ഇത്തരത്തിലുള്ള വീഡിയോകള്‍ പ്രചരിച്ചിരുന്നു.

More in Malayalam

Trending