Connect with us

ചിത്രീകരണം നടന്നുകൊണ്ടിരിക്കെ വിഡാമുയര്‍ച്ചിയുടെ കലാ സംവിധായകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

News

ചിത്രീകരണം നടന്നുകൊണ്ടിരിക്കെ വിഡാമുയര്‍ച്ചിയുടെ കലാ സംവിധായകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ചിത്രീകരണം നടന്നുകൊണ്ടിരിക്കെ വിഡാമുയര്‍ച്ചിയുടെ കലാ സംവിധായകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

അജിത്ത് നായകനാകുന്ന വിഡാമുയര്‍ച്ചിയുടെ കലാ സംവിധായകന്‍ മിലന്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മിലന്റെ മരണ കാരണം. അസെര്‍ബെയ്!ജാനില്‍ വിഡാമുയര്‍ച്ചിയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ് മരണം സംഭവിച്ചത് എന്നതിന്റെ നടുക്കത്തിലാണ് എല്ലാവരും. അസെര്‍ബെയ്ജാനില്‍ നിന്ന് എപ്പോഴായിരിക്കും മിലന്റെ മൃതദേഹം ചെന്നൈയിലേക്ക് എത്തിക്കുക എന്നത് വ്യക്തമായിട്ടില്ല.

അജിത്തിന്റെ ബില്ല, വീരം, വേതാളം തുടങ്ങി ഒട്ടേറെ വമ്പന്‍ ഹിറ്റുകളുടെ കലാ സംവിധായകനായ മിലന്റെ മരണത്തില്‍ സഹപ്രവര്‍ത്തകര്‍ അനുശോചിച്ചു. വിജയ് നായകനായ വേലായുധത്തിന്റെ കലാ സംവിധായകനുമായിരുന്നു മിലന്‍. മഗിഴ് തിരുമേനിയാണ് വിഡാമുയര്‍ച്ചിയുടെ സംവിധാനം. ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മാണം.

തുനിവാണ് അജിത്ത് നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. എച്ച് വിനോദാണ് തുനിവ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം. മഞ്ജു വാര്യരാണ് അജിത്ത് നായകനായ ചിത്രമായ തുനിവില്‍ നായികയായത്.

ബോണി കപൂറാണ് നിര്‍മാണം. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിരവ് ഷായാണ്. അജിത്തും മഞ്!ജു വാര്യരും ഒന്നിച്ച ചിത്രത്തില്‍ സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, അജയ് കുമാര്‍, വീര, ജി എം സുന്ദര്‍, പ്രേം കുമാര്‍, ദര്‍ശന്‍, ഭഗവതി പെരുമാള്‍, ചിരാഗ ജനി, സിജോയ് വര്‍ഗീസ് തുടങ്ങിയവരും വേഷമിട്ടു.

ഹിറ്റ്‌മേക്കര്‍ അറ്റ്‌ലിയുടെ പുതിയ ഒരു ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് സ്ഥിരീകരിക്കാത്ത ഒരു റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകന്‍ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ‘കുരുതി ആട്ടം’ എന്ന ഹിറ്റ് സംവിധായകനാണ് ശ്രീ ഗണേഷ്.

അതേസമയം, ‘വിടാമുയര്‍ച്ചി’യുടെ ചിത്രീകരണം നിര്‍ത്തിവെച്ചതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചത്. കഴിഞ്ഞമാസമായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പശ്ചിമേഷ്യന്‍ അതിര്‍ത്തി രാജ്യമായ അസര്‍ബൈജാനിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.

യുദ്ധത്തെ തുടര്‍ന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും അവസ്ഥകള്‍ മോശമാകുന്ന സാഹചര്യം വരുമെന്ന് കണക്കിലെടുത്ത് സിനിമ ചിത്രീകരണത്തിനുള്ള അനുമതി സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.യുദ്ധത്തില്‍ എന്തെങ്കിലും അന്തിമ തീരുമാനം ഉണ്ടാവുന്നതുവരെ ചിത്രീകരണം സാധ്യമല്ല. അതുകൊണ്ട് തന്നെ ചിത്രത്തിന് വേണ്ടി മറ്റൊരു ലൊക്കേഷന്‍ കണ്ടുപിടിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

More in News

Trending