Social Media
‘എന്റെ വീട്ടുകാര്‍ എന്നെ ക്രൂ രമായി മര്‍ദിക്കുന്നു’; സഹായം അഭ്യര്‍ത്ഥിച്ച് നടി
‘എന്റെ വീട്ടുകാര്‍ എന്നെ ക്രൂ രമായി മര്‍ദിക്കുന്നു’; സഹായം അഭ്യര്‍ത്ഥിച്ച് നടി
വീട്ടുകാര്‍ തന്നെ ക്രൂ രമായി മ ര്‍ദ്ദിക്കുന്നുവെന്ന പരാതിയുമായി നടി വൈഷ്ണവി ധന്‍രാജ്. കഴിഞ്ഞ ദിവസമാണ് തന്റെ മുഖത്തെ മുറിപ്പാടുകള്‍ അടക്കം വ്യക്തമാക്കി കൊണ്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് വൈഷ്ണവി എത്തിയത്. തന്നെ രക്ഷിക്കണം എന്നാണ് നടി ആവശ്യപ്പെടുന്നത്.
സി.ഐ.ഡി, തേരേ ഇഷ്ഖ് മേം ഘായല്‍ തുടങ്ങിയ പരമ്പരകളിലൂടെ ജനപ്രീതിയാര്‍ജിച്ച നടിയാണ് വൈഷ്ണവി ധന്‍രാജ്. ‘ഹായ്, ഇത് വൈഷ്ണവി ധനരാജ്. എനിക്ക് ഇപ്പോള്‍ ശരിക്കും സഹായം ആവശ്യമാണ്. ഞാന്‍ കാഷിമിറ പൊലീസ് സ്‌റ്റേഷനിലാണ്.’
‘എന്റെ വീട്ടുകാര്‍ എന്നെ അപമാനിക്കുകയും വളരെ ക്രൂ രമായി മ ര്‍ദിക്കുകയും ചെയ്തു. മാധ്യമങ്ങളില്‍ നിന്നും വാര്‍ത്താ ചാനലുകളില്‍ നിന്നും സിനിമാസീരിയല്‍ മേഖലകളിലെ എല്ലാവരില്‍ നിന്നും എനിക്ക് സഹായം ആവശ്യമാണ്. ദയവായി വന്ന് എന്നെ സഹായിക്കൂ’ എന്നാണ് വൈഷ്ണവി വീഡിയോയില്‍ പറയുന്നത്.
ഇതിനൊപ്പം മുഖത്തേറ്റ മുറിവുകളുടെ അടയാളങ്ങളും അവര്‍ കാണിക്കുന്നുണ്ട്. വീട്ടുകാരുടെ മര്‍ദനത്തിന്റെ ഫലമായുണ്ടായതാണ് മുറിവുകളെന്നും അവര്‍ ആരോപിക്കുന്നുണ്ട്. 2016ല്‍ നടന്‍ നിതിന്‍ ഷെരാവത്തിനെ വൈഷ്ണവി വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നടി വിവാഹമോചനം നേടിയിരുന്നു.