Connect with us

ഇന്റിമേറ്റ് രംഗം ചെയ്യുന്നതില്‍ നടിമാരേക്കാള്‍ ബുദ്ധിമുട്ടും മടിയുമൊക്കെ അനുഭവിക്കുന്നത് നടന്മാരാണ്; തുറന്ന് പറഞ്ഞ് തമന്ന

News

ഇന്റിമേറ്റ് രംഗം ചെയ്യുന്നതില്‍ നടിമാരേക്കാള്‍ ബുദ്ധിമുട്ടും മടിയുമൊക്കെ അനുഭവിക്കുന്നത് നടന്മാരാണ്; തുറന്ന് പറഞ്ഞ് തമന്ന

ഇന്റിമേറ്റ് രംഗം ചെയ്യുന്നതില്‍ നടിമാരേക്കാള്‍ ബുദ്ധിമുട്ടും മടിയുമൊക്കെ അനുഭവിക്കുന്നത് നടന്മാരാണ്; തുറന്ന് പറഞ്ഞ് തമന്ന

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് തമന്ന. ഇപ്പോഴിതാ ഇന്റിമേറ്റ് രംഗം ചെയ്യുന്നതില്‍ സ്ത്രീകളേക്കാള്‍ ബുദ്ധിമുട്ടും മടിയുമൊക്കെ അനുഭവിക്കുന്നത് പുരുഷന്മാരാണ് എന്നാണ് തമന്ന പറയുന്നത്.’ഇന്റിമേറ്റ് രംഗങ്ങളില്‍ നടന്മാര്‍ ബുദ്ധിമുട്ടുന്നതാണ് ഞാന്‍ കൂടുതലും കണ്ടിട്ടുള്ളത്. അഭിനേതാക്കള്‍ സ്ത്രീയും പുരുഷനുമല്ല മനുഷ്യര്‍ മാത്രമാണെന്നതാണ് അടിസ്ഥാന കാര്യം. ചിലപ്പോള്‍ നടിമാര്‍ എങ്ങനെയായിരിക്കും ചിന്തിക്കുക എന്ന് കരുതിയായിരിക്കും നടന്മാര്‍ നാണിക്കുകയും ആശങ്കപ്പെടുകയും ചെയ്യുക’ എന്നാണ് തമന്ന പറയുന്നത്.

പിന്നാലെ അവതാരക ഇടപെടുകയായിരുന്നു. മുന്‍ കാലങ്ങളില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുന്നത് കാണാനായി മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കാറുണ്ടെന്ന് അറിയിച്ചപ്പോള്‍ അത് ചൂഷണമാണെന്നായിരുന്നു ഭൂമിയുടെ പ്രതികരണം. തന്നോട് ചുംബന രംഗത്തെക്കുറിച്ചുള്ള ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാറുണ്ടെന്നും ഭീമി പറഞ്ഞു. അതേസമയം ഇന്റിമേറ്റ് രംഗം തീര്‍ത്തും മെക്കാനിക്കല്‍ ആണെന്നായിരുന്നു രാകുല്‍ പറഞ്ഞത്.

ചിലപ്പോള്‍ താന്‍ ആ സമയത്ത് മനസില്‍ എണ്ണുകയാണ് ചെയ്യാറെന്നും രാകുല്‍ പറയുന്നുണ്ട്. ലസ്റ്റ് സ്‌റ്റോറീസിലെ തന്റെ ഇന്റിമേറ്റ് രംഗത്തിന് മുമ്പ് തനിക്ക് ഒരുപാട് ആശങ്കകളുണ്ടായിരുന്നുവെന്നും എന്നാല്‍ സംവിധായകയായ സോയ അക്തര്‍ വളരെ സെന്‍സിറ്റീവായ തന്നോട് പെരുമാറിയെന്നും ഭൂമി പറയുന്നുണ്ട്. ബദ്‌ലാപൂരിലെ തന്റെ കഥാപാത്രത്തെ പീഡിപ്പിക്കുന്ന രംഗത്തിന് മുമ്പ് താന്‍ വളരെയധികം പേടിക്കുകയും ടെന്‍ഷനടിക്കുകയും ചെയ്തിരുന്നുവെന്നുമാണ് ഹുമ ഖുറേഷി പറയുന്നത്.

സമീപകാലത്ത് ഇന്റിമേറ്റ് രംഗങ്ങളുടെ ചിത്രീകരണത്തെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടന്നിരുന്നു. മറ്റ് രംഗങ്ങള്‍ പോലെ തന്നെയാണ് ഇന്റിമേറ്റ് രംഗങ്ങള്‍. രണ്ട് അഭിനേതാക്കള്‍ അവരുടെ രംഗം അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്. അതിനാല്‍ അതേ ചൊല്ലിയുള്ള അനാവശ്യ ചര്‍ച്ചകളും ഇന്റിമേറ്റ് രംഗത്തിന്റെ പേരില്‍ താരങ്ങളെ, പ്രത്യേകിച്ച് നടിമാരെ വിധിക്കുന്നതുമൊന്നും ശരയില്ലെന്നും പലരും ആവര്‍ത്തിച്ചിരുന്നു.

More in News

Trending

Recent

To Top