Connect with us

അട്ടപ്പാടിയുടെ സംഗീതവുമായി നഞ്ചിയമ്മ കോടീശ്വരനിൽ.. ആ അമ്മ മനസിൽ സുരേഷ് ഗോപി ചെയ്തത്

Malayalam

അട്ടപ്പാടിയുടെ സംഗീതവുമായി നഞ്ചിയമ്മ കോടീശ്വരനിൽ.. ആ അമ്മ മനസിൽ സുരേഷ് ഗോപി ചെയ്തത്

അട്ടപ്പാടിയുടെ സംഗീതവുമായി നഞ്ചിയമ്മ കോടീശ്വരനിൽ.. ആ അമ്മ മനസിൽ സുരേഷ് ഗോപി ചെയ്തത്

അട്ടപ്പാടിയുടെ ആദിവാസി ഗാനത്തിന്റെ ഈരടികൾ ഇന്ന്‌ യൂട്യൂബിൽ ഹിറ്റ്‌ ആണ്. വരികൾ കൃത്യമായി അറിയില്ലെങ്കിലും ഏതൊരാളും നഞ്ചിയമ്മയുടെ ആ പാട്ട് ഒന്ന് മൂളിപ്പോകും. പൃഥ്വിരാജും ബിജുമേനോനും പ്രധാന വേഷത്തിലെത്തുന്ന “അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘കലക്കാത്ത’ എന്നു തുടങ്ങുന്ന പാട്ട് ചിത്രത്തിന്റെ റിലീസിനു മുൻപെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. പാട്ട് പാടി നഞ്ചിയമ്മ പ്രേക്ഷകരുടെ ഹൃദയം കവർന്നു.

വളരെ കുറഞ്ഞ സമയം കൊണ്ട് ജനലക്ഷങ്ങൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ആ ഗാനങ്ങളിലൂടെ നഞ്ചിയമ്മയും നമ്മുക്ക് ഏറെ പ്രിയപ്പെട്ടതായി. അമ്മയുടെ വേറിട്ട ശബ്ദവും ആലാപനവും മാത്രമല്ല ആ സംസാരവും എപ്പോഴും പുഞ്ചിരിക്കുന്ന മുഖവും മനസ്സിൽ നിന്ന് മായുകയില്ല. എന്നാൽ ഇപ്പോൾ ഇതാ അട്ടപ്പാടിയുടെ ആ സംഗീതം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

ഒരു പ്രമുഖ മാധ്യമത്തിൽ സുരേഷ് ഗോപി അവതാരകനായി എത്തുന്ന ഷോയിലാണ് നഞ്ചിയമ്മ വീണ്ടും എത്തിയിരിക്കുന്നത്. പൃഥ്വിരാജിനെയും ബിജുമേനോനെയും അറിയില്ലെങ്കിലും നഞ്ചിയമ്മയ്ക്ക് സുരേശ്ഗ് ഗോപിയെ അറിയാം കേട്ടോ. തിരുവന്തപുരത്ത് നടന്ന ആദിവാസി മേളയോട് അനുബന്ധിച്ച് നടന്ന മേളയിൽ സുരേഷ് ഗോപി ഉണ്ടായിരുന്നു. ഗോത്ര പാട്ടുകൾ പാടി നഞ്ചിയമ്മ അന്ന് മുതലേ ഒരു സ്റ്റാർ തന്നെയായിരുന്നു. ഈ സ്റ്റാറിനെ സുരേഷ് ഗോപി അന്ന് തിരിച്ചറിഞ്ഞിരുന്നു

നഞ്ചിയമ്മയെ സ്നേഹത്തോടെ വിളിച്ചു ഒരു അമ്മയോടുള്ള സ്നേഹം എന്നത് പോലെ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കുകയായിരുന്നു. തിരിച്ചും നഞ്ചിയമ്മ ആ സ്നേഹം പ്രകടിപ്പിച്ചു. പരമ്പരാഗത ഗോത്ര വിഭാഗത്തിന്റെ പാട്ടും നഞ്ചിയമ്മ വേദിയിൽ പാടി. ഈ പാട്ടിന് ശേഷം നഞ്ചിയമ്മ
ഹൃദയം നുറുങ്ങുന്ന മറ്റൊരു പാട്ട്പാ ടുകയായിരുന്നു.നഞ്ചിയമ്മയുടെ പാട്ടിലൂടെ പ്രേക്ഷകരുടെയും സുരേഷ് ഗോപിയുടെയും കണ്ണ് നിറയുകയായിരുന്നു . കാരണം നാൻ പെട്ട മകനെ എന്ന് വിളിക്കുന്ന അഭിമന്യുവിന്റെ അമ്മയെ ആ നിമിഷം ഓർത്ത് പോകും. ആ അമ്മയുടെ മുഖവും , ആ ഗ്രാമവും ഒരു നിമിഷം മനസിലൂടെ പോകും.

നിങ്ങൾക്കും ആകാം കോടീശ്വരനിയിലൂടെ വ്യത്യസ്തമായ പല മാതൃകകളാണ് നമ്മൾ കാണുന്നത്. ഇന്നലെ നഞ്ചിയമ്മയുടെ രണ്ട് പാട്ടിലൂടെ അത് വീണ്ടും കാണുകയുണ്ടായി. ആദ്യ പാട്ടിലൂടെ ആദിവാസികളുടെ പാട്ടിന്റെ മനോഹാരിതയും രണ്ടാമത്തെ പാട്ടിലൂടെ ചില ചിന്തകളിലേക്കും, പലതും ചിന്തിപ്പിക്കുകയും ചെയിതു. ആ അമ്മയോടുള്ള ആദരം മുഴുവൻ സുരേഷ് ഗോപി കാൽക്കൽ തൊട്ട് വന്ദിക്കുകയും ചെയിതു

പാട്ടിന്റെ അവസാനം ചിത്രത്തിലെ നായകന്മാരായ പൃഥ്വിരാജിനെയും ബിജു മേനോനെയും അറിയുമോ എന്നുള്ള ചോദ്യത്തിന്, നിഷ്കളങ്കമായി ‘അറിയില്ല’ എന്നായിരുന്നു നഞ്ചിയമ്മയുടെ മറുപടി. പാട്ടിനൊപ്പം നഞ്ചിയമ്മയുടെ ഈ മറുപടിയും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

Ningalkkum Aakaam Kodeeshwaran

Continue Reading
You may also like...

More in Malayalam

Trending

Recent

To Top