Connect with us

ജാതിവാൽ ഉപേക്ഷിച്ച് സംവിധായകൻ ശ്രീകുമാർ; ഇനി മുതൽ അറിയപ്പെടുന്നത്!

Malayalam Breaking News

ജാതിവാൽ ഉപേക്ഷിച്ച് സംവിധായകൻ ശ്രീകുമാർ; ഇനി മുതൽ അറിയപ്പെടുന്നത്!

ജാതിവാൽ ഉപേക്ഷിച്ച് സംവിധായകൻ ശ്രീകുമാർ; ഇനി മുതൽ അറിയപ്പെടുന്നത്!

പാലക്കാട് മെഡിക്കല്‍ കോളേജിൽ കൊളേജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അധിക്ഷേപിച്ച സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്. ഈ സംഭവത്തോടെ സംവിധായകൻ മേനോൻ ജാതിവാൽ ഉപേക്ഷിച്ചാണ് ഇപ്പോൾ രംഗത്ത് എത്തിയത്.

മേനോന്‍ എന്ന ജാതിവാല് തന്റെ പേരിൽ നിന്നും ഒഴിവാക്കുന്നു. അതോടൊപ്പം തന്നെ എന്റെ പേരില്‍ നിന്നും ഇതിനാല്‍ ഉപേക്ഷിക്കുന്നു. ഇനി വി.എ ശ്രീകുമാര്‍ മേനോന്‍ എന്നു വേണ്ട. ‘വി.എ ശ്രീകുമാര്‍’ എന്ന് അറിയപ്പെട്ടാല്‍ മതി’യെന്ന് ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് സമൂഹത്തിൽ നടക്കുന്ന പലതും എന്നെ അലോസരപ്പെടുത്തുകയാണ്. എന്റെ പേരിനൊപ്പമുള്ള ജാതിവാല്‍ എന്നെ വല്ലാതെ പൊള്ളിക്കുന്നു. ആ ജാതിവാല്‍ തിരിഞ്ഞു നിന്ന് എന്നെത്തന്നെ ചോദ്യം ചെയ്യുകയാണെന്നും ഫേസ്ബുക്കിൽ കുറിച്ചു.

ക ഴിഞ്ഞ ദിവസവും ഈ സംഭവത്തിൽ സംവിധായകൻ അനിൽ രാധാകൃഷ്ണന്‍ മേനോനെ വിമർശിച്ച് ശ്രീകുമാർ എത്തിയിരുന്നു. ചാന്‍സ് തെണ്ടികളാണ് ടീമേ നമ്മളെല്ലാവരും. ബിനീഷ് ബാസ്റ്റ്യനെ പോലെ ചാന്‍സ് ചോദിച്ച അനേകരാണ് പിന്നീട് സൂപ്പര്‍ താരങ്ങളാകുന്നതെന്നും ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണ രൂപം

പ്രിയമുള്ളവരേ,
കുട്ടിക്കാലം മുതല്‍ ജാതി ചിന്തകൾക്ക് അതീതമായി വളര്‍ന്ന വ്യക്തിയാണ് ഞാന്‍. എന്റെ ആത്മമിത്രങ്ങളും സുഹൃത്തുക്കളുമായി അടുത്തുണ്ടായിരുന്നത് വീടിനോട് ചേര്‍ന്നുള്ള അമ്പലക്കാട് ദളിത് കോളനിയിലെ സഹോദരങ്ങളാണ്. ഇന്നും എന്റെ ജീവിതത്തിന്റെ ഭാഗമാണ് ആ കോളനിയിലെ ഓരോ വീടും ജീവിതവും. അതേസമയം, എന്റെ പേരിന് ഒപ്പമുള്ള ജാതിവാല്‍ എന്നെക്കുറിച്ചും ഞാന്‍ വിശ്വസിക്കുന്ന മൂല്യങ്ങളെ കുറിച്ചും തെറ്റായ ധാരണ പരത്തുന്നുവെന്ന് കുറച്ചു നാളുകളായി ബോധ്യപ്പെടുന്നുണ്ട്.

അടുത്ത കാലത്തായി സമൂഹത്തില്‍ നടക്കുന്നതും ഇന്നലെ നടന്നതുമായ സംഗതികള്‍ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. പേരിനൊപ്പമുള്ള ജാതിവാല്‍ എന്നെ വല്ലാതെ പൊള്ളിക്കുന്നു. ആ ജാതിവാല്‍ തിരിഞ്ഞു നിന്ന് എന്നെത്തന്നെ ചോദ്യം ചെയ്യുന്നു.

എസ്എസ്എല്‍സി ബുക്കിലോ, കോളജ് പഠനകാലത്തോ എന്റെ പേരിനൊപ്പം ജാതിവാല്‍ ഉണ്ടായിരുന്നില്ല. അരവിന്ദാക്ഷ മേനോന്‍ എന്നാണ് അച്ഛന്റെ പേര്. സിനിമയില്‍ ഒരുപാട് ശ്രീകുമാര്‍മാർ ഉള്ളതിനാല്‍ അച്ഛന്റെ പേരിലുള്ള മേനോന്‍ ചേര്‍ക്കാന്‍ ചിലര്‍ ഉപദേശിച്ചത് അന്ന് അംഗീകരിച്ചതിൽ ഖേദിക്കുന്നു.

ഇന്നലെ പാലക്കാട് മെഡിക്കല്‍ കോളജില്‍ നടന്‍ ബിനീഷ് ബാസ്റ്റ്യനു നേരെ നടന്ന അതിക്രമവും അദ്ദേഹത്തിന്റെ പ്രതികരണവും എന്നെ ശക്തമായ ഒരു തീരുമാനത്തിലേയ്ക്ക് ഇപ്പോള്‍ എത്തിച്ചിരിക്കുന്ന വിവരം ഞാന്‍ എല്ലാവരേയും അറിയിക്കുകയാണ്- ‘മേനോന്‍ എന്ന ജാതിവാല് ഞാന്‍ എന്റെ പേരില്‍ നിന്നും ഇതിനാല്‍ ഉപേക്ഷിക്കുന്നു. ഇനി വി.എ ശ്രീകുമാര്‍ മേനോന്‍ എന്നു വേണ്ട. ‘വി.എ ശ്രീകുമാര്‍’ എന്ന് അറിയപ്പെട്ടാല്‍ മതി”

സ്നേഹപൂർവ്വം,
വി.എ ശ്രീകുമാര്‍

Sreekumar Menon left caste

More in Malayalam Breaking News

Trending

Recent

To Top