Connect with us

ഈ റോഡില്‍ വണ്ടികളില്‍ പോയവര്‍ നിര്‍ത്താത്തതിന് ഈ നാട്ടുകാര്‍ എന്ത് പിഴച്ചു?, ഒരു നാട്ടുകാരെ അടച്ചാക്ഷേപിക്കുന്ന തരം പോസ്റ്റുകള്‍ ദയവു ചെയ്തു പടച്ചു വിടരുത്; സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറിപ്പ്

News

ഈ റോഡില്‍ വണ്ടികളില്‍ പോയവര്‍ നിര്‍ത്താത്തതിന് ഈ നാട്ടുകാര്‍ എന്ത് പിഴച്ചു?, ഒരു നാട്ടുകാരെ അടച്ചാക്ഷേപിക്കുന്ന തരം പോസ്റ്റുകള്‍ ദയവു ചെയ്തു പടച്ചു വിടരുത്; സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറിപ്പ്

ഈ റോഡില്‍ വണ്ടികളില്‍ പോയവര്‍ നിര്‍ത്താത്തതിന് ഈ നാട്ടുകാര്‍ എന്ത് പിഴച്ചു?, ഒരു നാട്ടുകാരെ അടച്ചാക്ഷേപിക്കുന്ന തരം പോസ്റ്റുകള്‍ ദയവു ചെയ്തു പടച്ചു വിടരുത്; സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറിപ്പ്

കഴിഞ്ഞ ദിവസമായിരുന്നു വടക്കാഞ്ചേരിയില്‍ നാടിനെ നടുക്കിയ ബസ് അപകടം നടന്നത്. പാലക്കാട് അഞ്ചുമൂര്‍ത്തിമംഗലം കൊല്ലത്തറയില്‍ രാത്രി 11.30 ന് ആയിരുന്നു അപകടം. ബസ് അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ അടക്കം ഒന്‍പത് പേരാണ് മരിച്ചത്. മരിച്ചവരില്‍ സ്‌കൂളിലെ കായിക അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉള്‍പ്പെടുന്നു.

എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഇന്നലെ വൈകിട്ട് കുട്ടികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് രാത്രി കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ അടക്കം പുറത്തെടുത്തത്. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടം ഉണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് മോഡലും ഡോക്ടറുമായ സൗമ്യ സരിന്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പ്രതികരണം. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഇന്നലെ രാവിലെ വടക്കാഞ്ചേരിയില്‍ വച്ച് നടന്ന അപകടത്തിനെ കുറിച്ചും രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ അതിലെ പോയ വണ്ടികള്‍ ഒന്നും നിര്‍ത്താത്തതിനെ കുറിച്ചും ധാരാളം പോസ്റ്റുകള്‍ വായിക്കാന്‍ ഇടയായി. ഇന്നലെ ഉണ്ടായ സംഭവത്തെ മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ ദുരന്തവുമായി ആണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. അന്നവിടെ നടന്ന രക്ഷാപ്രവര്‍ത്തനത്തെയും നാട്ടുകാരെയും പുകഴ്ത്തിയും ഇന്നലെ നടന്ന സംഭവത്തില്‍ ഇവിടുത്തെ നാട്ടുകാര്‍ ഒട്ടും തന്നെ സഹകരിച്ചില്ല എന്ന രീതിയിലും ആണ് ആരോപണങ്ങള്‍.

പലരും ഇത്തരം പോസ്റ്റുകള്‍ തലങ്ങും വിലങ്ങും ഫോര്‍വേഡ് ചെയ്യുന്നത് കണ്ടത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടണം എന്ന് തോന്നിയത്.
കൂട്ടരേ, കൊണ്ടോട്ടിക്കാരും സൂപ്പര്‍ ആണ്. നമ്മുടെ വടക്കെഞ്ചേരിക്കാരും സൂപ്പറാണ്. ഇവിടെ ആരും ആരെക്കളും ഒന്നുകൊണ്ടും മോശമല്ല. കാരണം ഞാന്‍ ഈ നാട്ടില്‍ ജോലി ചെയ്യുന്ന ആളാണ്. ഈ അപകടം നടന്നതിന്റെ ഏതാനും കിലോമീറ്ററുകള്‍ക്ക് അപ്പുറം താമസിക്കുന്ന ആളാണ്. എനിക്ക് ഈ നാട്ടുകാരെ അറിയാം. അവര്‍ എത്ര നല്ലവരാണെന്നും.

ഈ രണ്ടു സംഭവങ്ങളും ഒട്ടും തന്നെ താരതമ്യപ്പെടുത്താന്‍ കഴിയുന്നവയല്ല. ഇന്നലെ സംഭവം നടന്നത് ഒരു നാഷണല്‍ ഹൈവെയില്‍ ആണ്. അതും പുലര്‍ച്ചെ. ഇതുവഴി പോകുന്ന വണ്ടികള്‍ ഈ നാട്ടുകാരുടേതാണോ? ഏതോ നാടുകളില്‍ നിന്നും വേറേതോ നാടുകളിലേക്ക് ചീറിപ്പാഞ്ഞു പോകുന്ന ആരൊക്കെയോ ആണ് ഈ റോഡിലെ യാത്രക്കാര്‍. അത് മാത്രമല്ല, ഇതിനു ചുറ്റും ജനവാസമേഖലയുമല്ല. ഒരു വിമാനത്താവളത്തിന് ചുറ്റും അതല്ല അവസ്ഥ. അത് ആര്‍ക്കും ആലോചിച്ചാല്‍ മനസ്സിലാവുന്നതേയുള്ളു.

ഈ റോഡില്‍ വണ്ടികളില്‍ പോയവര്‍ നിര്‍ത്താത്തതിന് ഈ നാട്ടുകാര്‍ എന്ത് പിഴച്ചു? അവര്‍ അവരെക്കൊണ്ടാകുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതെനിക്കറിയാം. അതുകൊണ്ട് കാര്യങ്ങള്‍ മനസിലാക്കാതെ ഇത്തരത്തില്‍ ഒരു നാട്ടുകാരെ അടച്ചാക്ഷേപിക്കുന്ന തരം പോസ്റ്റുകള്‍ ദയവു ചെയ്തു പടച്ചു വിടരുത്. മലപ്പുറവും സൂപ്പര്‍ ആണ്…പാലക്കാടും സൂപ്പര്‍ ആണ്…അതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട.
പിന്നെ മനുഷ്യത്വം എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലാണ്. അല്ലാതെ അതില്‍ ഊരിനും പേരിനും കാര്യമായി എന്തെങ്കിലും ചെയ്യാനുണ്ടെന്നു ഞാന്‍ കരുതുന്നില്ല!

More in News

Trending

Recent

To Top