Connect with us

നീ വളരെ ശക്തനാണ് എന്ന് നിനക്ക് അറിയാം, നീ ഇതും കടന്ന് പോകും…. സമയം എടുത്തോളൂ; കാർത്തിക്കിന്റെ വീഡിയോയ്ക്ക് പിന്നാലെ പേളിയുടെ കമന്റ്

Malayalam

നീ വളരെ ശക്തനാണ് എന്ന് നിനക്ക് അറിയാം, നീ ഇതും കടന്ന് പോകും…. സമയം എടുത്തോളൂ; കാർത്തിക്കിന്റെ വീഡിയോയ്ക്ക് പിന്നാലെ പേളിയുടെ കമന്റ്

നീ വളരെ ശക്തനാണ് എന്ന് നിനക്ക് അറിയാം, നീ ഇതും കടന്ന് പോകും…. സമയം എടുത്തോളൂ; കാർത്തിക്കിന്റെ വീഡിയോയ്ക്ക് പിന്നാലെ പേളിയുടെ കമന്റ്

യൂട്യൂബർ എന്ന നിലയിൽ മാത്രമല്ല അവതാരകനായും മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് കാർത്തിക് സൂര്യ. കഴിഞ്ഞ ദിവസമായിരുന്നു കാർത്തിക് തന്റെ വിവാഹം മുടങ്ങിപ്പോയ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. വിവാഹം മുടങ്ങിയത് തന്നെ വല്ലാതെ തളർത്തിയെന്നും ഉൾക്കൊള്ളാൻ ഒരുപാട് സമയമെടുത്തുവെന്നും മദ്യപാനം ആരംഭിച്ചിരുന്നുവെന്നുമാണ് വീഡിയോയിൽ കാർത്തിക് സൂര്യ പറഞ്ഞത്.

വൈകാതെ തന്നെ കാര്‍ത്തിയെ ആശ്വസിപ്പിച്ചുകൊണ്ട് കമന്റ് ബോക്‌സില്‍ ആരാധകരും എത്തി. അക്കൂട്ടത്തില്‍ നടി പേളി മാണിയും ഉണ്ട്.

”കാര്‍ത്തിക്, ഇറുകിയ ആലിംഗനം അയക്കുന്നു. നീ വളരെ ശക്തനാണ് എന്ന് നിനക്ക് അറിയാം. നീ ഇതും കടന്ന് പോകും. സമയം എടുത്തോളൂ, സുഖപ്പെടുത്തൂ. കൊല്ലുന്നില്ല എങ്കിൽ നിങ്ങളെ ശക്തനാക്കും.. ശ്ശൊ ഇത് കണ്ട് ഞാനും കരഞ്ഞു ബ്രോ. ശരി ഞാന്‍ നിന്നെ വിളിക്കാം, ഫോണ്‍ എടുത്താല്‍ മതി’ എന്നാണ് പേളി മാണിയുടെ കമന്റ്.

താൻ വിവാഹിതനാവാൻ ഒരുങ്ങുന്നു എന്ന് കാർത്തിക് പ്രഖ്യാപിച്ചത് കഴിഞ്ഞ നവംബറിലാണ്. രണ്ട് വർഷത്തോളം നീണ്ട പ്രണയമാണ് വിവാഹത്തിലേക്ക് എത്തിയത് എന്നും കാർത്തിക് പറഞ്ഞിരുന്നു. പെണ്ണുകാണൽ ചടങ്ങ്, വിവാ​ഹം ഉറപ്പിക്കുന്ന ചടങ്ങ് എന്നിവയുടെ വീഡിയോയും കാർത്തിക് ഷെയർ ചെയ്തിരുന്നു.

മെയ് ഏഴിനായിരുന്നു എന്റെ കല്യാണം നടക്കേണ്ടിയിരുന്നത്. പക്ഷെ വിവാഹം മുടങ്ങി. ജനുവരി ആയപ്പോഴേക്കും പ്രണയം തകർന്നു. ഇത്രയും നാൾ നിങ്ങളോട് ഇതേ കുറിച്ച് പറയാതിരുന്നത് ഞാൻ ഓക്കെയായിരുന്നില്ല എന്നതുകൊണ്ടാണ്. ഈ ബന്ധം നടക്കുമെന്ന് ഉറപ്പുണ്ടായിരുന്ന കൊണ്ടാണ് ഞാൻ എന്റെ വീട്ടിൽ പ്രണയത്തെ കുറിച്ച് പറഞ്ഞതും വിവാഹത്തിന് ഒരുക്കങ്ങള്‍ നടത്തിയതും. എന്നാല്‍ ഞാന്‍ ഇത് സംബന്ധിച്ച വീഡിയോയും മറ്റും നല്‍കാത്തതിനാല്‍ പലരും കാര്യങ്ങള്‍ ഊഹിച്ച് കാണും.പക്ഷെ വിവാഹം ഉറപ്പിച്ച ശേഷം ഒരുപാട് കാര്യങ്ങളിൽ ഞങ്ങൾ തമ്മിൽ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും മനസമാധാനം ജീവിതത്തിൽ നിന്നും നഷ്ടമാവുകയും ചെയ്തിരുന്നു. പിന്നീട് രണ്ടുപേരും സംസാരിച്ച് ഒത്തുപോകില്ലെന്ന് മനസിലായപ്പോൾ പിരിഞ്ഞു. പ്രണയം സ്റ്റോപ്പ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും അത് ഉൾക്കൊള്ളാൻ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. ഞാന്‍ അവളെ പുകഴ്ത്തുന്നതുമായ ഏറെ വീഡിയോകള്‍ ഞാന്‍ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും കാര്‍ത്തിക്ക് പറയുന്നു.

ഞാൻ കൈവിട്ട് പോയി. അതുകൊണ്ടാണ് വീഡിയോയും മറ്റും ചെയ്യാതിരുന്നത്. വീട്ടുകാരും വലിയ വിഷമത്തിലാണ്. ഇനി ഞാനായി പ്രേമിച്ച് ആരേയും ലൈഫിലേക്ക് കൊണ്ടുവരില്ലെന്ന് വീട്ടുകാർക്ക് വാക്ക് കൊടുത്തു. ഇപ്പോൾ അവർ എനിക്ക് വേണ്ടി വിവാഹം നോക്കുകയാണ്.

സുഹൃത്തിന്റെ കല്യാണത്തിന് പോയിട്ട് താലി കെട്ട് കഴിഞ്ഞപ്പോൾ മാറി നിന്ന് കരയുകയായിരുന്നു ഞാൻ. ഇതെല്ലാം മനസിലാക്കി മൂവ് ഓൺ ചെയ്യാൻ എനിക്ക് മൂന്ന്, നാല് മാസം എടുത്തു. ഫെബ്രുവരി, മാർച്ചൊക്കെ ആയപ്പോഴേക്കും താങ്ങാൻ പറ്റാതെ എല്ലാ ദിവസവും ഇരുന്ന് കുടിക്കുമായിരുന്നു. കാർത്തിക്ക് സൂര്യ പറഞ്ഞു.

തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ കാർത്തിക് 2017ലാണ് ജോലി ഉപേക്ഷിച്ച് വ്ളോ​ഗിങ് ആരംഭിച്ചത്. ടെക്നോപാർക്കിലെ ബിസിനസ് ഡെവലപ്പ് മാനേജർ ജോലി ഉപേക്ഷിച്ചാണ് കാർത്തിക്ക് വ്ളോഗറായത്.

Continue Reading
You may also like...

More in Malayalam

Trending