News
മെസിയെ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളി ടൈം 100 റീഡര്‍ പോള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ഷാരൂഖ് ഖാന്‍
മെസിയെ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളി ടൈം 100 റീഡര്‍ പോള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ഷാരൂഖ് ഖാന്‍
ടൈം മാഗസിന്റെ ടൈം 100 റീഡര്‍ പോള്‍ പട്ടികയില്‍ ഷാരൂഖ് ഖാന്‍ ഒന്നാം സ്ഥാനത്ത്. വായനക്കാരുടെ വോട്ടിംഗിലൂടെയാണ് ടൈം ഏറ്റവും സ്വാധീനമുള്ള ആളുകളുടെ വാര്‍ഷിക പട്ടിക പുറത്തുവിട്ടത്. ഓസ്‌കാര്‍ ജേതാവായ നടന്‍ മിഷേല്‍ യോ, അത്‌ലറ്റ് സെറീന വില്യംസ്, മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ, ലെയണല്‍ മെസി എന്നിവരെല്ലാം ഷാരൂഖിന് പിന്നില്‍.
1.2 ദശലക്ഷത്തിലധികം പേരാണ് ഈ സര്‍വേയില്‍ വോട്ട് ചെയ്തത് ഇതില്‍ 4% വോട്ട് നേടിയാണ് ഷാരൂഖ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് സ്വാതന്ത്ര്യത്തിനായി പ്രതിഷേധിച്ച ഇറാനിയന്‍ സ്ത്രീകളാണ്. മൊത്തം വോട്ടിന്റെ 2% വോട്ട് നേടിയ ആരോഗ്യ പ്രവര്‍ത്തകരാണ് മൂന്നാം സ്ഥാനത്ത്. ഹാരി രാജകുമാരനും മേഗനും ഏകദേശം 1.9% വോട്ട് നേടി നാലാം സ്ഥാനത്തെത്തി. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി 1.8% വോട്ട് നേടി അഞ്ചാം സ്ഥാനത്തെത്തി.
ഏകദേശം 4 വര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനിന്ന ഷാരൂഖ് പഠാനിലൂടെ 2023ല്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്. അതിന് പിന്നാലെയാണ് അന്താരാഷ്ട്ര പട്ടികയിലെ ഒന്നാം സ്ഥാനം. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ക്കൊപ്പം ഷാരൂഖ് അഭിനയിച്ച പഠാന്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരിപ്പടമാണ്.
അടുത്തതായി ജവാന്‍ എന്ന ചിത്രമാണ് ഷാരൂഖിന്റെതായി എത്താനുള്ളത്. ആറ്റ്‌ലിയുടെ സംവിധാനത്തില്‍ നയന്‍താര നായികയായി എത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ക്ക് പ്രേക്ഷ?കരും ഏറെയാണ്. ജവാന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട പുതിയ വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തില്‍ സഞ്ജയ് ദത്തും പ്രധാന വേഷത്തില്‍ എത്തുന്നുവെന്നാണ് വിവരം.
ജവാന്റെ വളരെ പ്രധാനപ്പെട്ട ആക്ഷന്‍ രം?ഗത്താണ് സഞ്ജയ് ദത്ത് എത്തുക. മുംബൈയിലെ ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത് എന്ന് സിനിമയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമയിലെ സുപ്രധാന ഭാ?ഗമാണ് ഇതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ലോകേഷ് കനകരാജ് വിജയ് ചിത്രം ‘ലിയോ’ കാശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് സഞ്ജയ് ദത്ത് ജവാനില്‍ ജോയിന്‍ ചെയ്തത്. അതേസമയം, ദീപിക പദുക്കോണും ചിത്രത്തില്‍ ഭാ?ഗമാകുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്.