Connect with us

ആ വാർത്ത തെറ്റാണ്; വീണ്ടും ഷെയിൻ നിഗം!

Malayalam Breaking News

ആ വാർത്ത തെറ്റാണ്; വീണ്ടും ഷെയിൻ നിഗം!

ആ വാർത്ത തെറ്റാണ്; വീണ്ടും ഷെയിൻ നിഗം!

ഷെയിൻ നിഗമാണ് സമൂഹമാധ്യമങ്ങളിലും , സിനിമ മേഖലയിലും ചർച്ചാവിഷയം. ഇപ്പൊൾ ഇതാ താരത്തിനെതിരെ വീണ്ടും വ്യജപ്രചരണം. വില്ലേജ് ബോയ് എന്ന തമിഴ് ചിത്രത്തിൽ ഷെയിനിനെ ഒഴിവാക്കിയെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വഴി സത്യാവസ്ഥ ഷെയിൻ പറയുന്നു

ഈ വാർത്ത വ്യാജമാണ് മനോരമ. എന്നോട് ഒരു വാക്ക് ചോദിച്ചിരുന്നെങ്കിൽ ഞാൻ നിജസ്ഥിതി പറഞ്ഞു തന്നെനെ. ഡേറ്റുകളുടെ പ്രശ്നം മൂലം വില്ലേജ് ബോയ് എന്ന തമിഴ് ചിത്രത്തിൽ എനിക്ക് അഭിനയിക്കാൻ കഴിയില്ലെന്ന് അവരെ അറിയിക്കുകയും. 30 ഒക്ടോബറിന് ഞാൻ തന്നെ അഡ്വാൻസ് തുക മടക്കി നൽകിയതുമാണ്.ഇപ്പോൾ നടക്കുന്ന പല വ്യാജ പ്രചാരങ്ങൾക്ക് ഞാൻ ഒരു തരത്തിലുമുള്ള പ്രതികരണം നൽകിയിട്ടുമില്ല, മാധ്യമങ്ങൾ ആരും തന്നെ ഒന്നും ആരാഞ്ഞിട്ടും ഇല്ലെന്നും
ഫേസ്ബുക്കിൽ കുറിച്ചു.

ഹെയർ സ്റ്റൈലുമായി ബന്ധപ്പെട്ടാണ് ഷെയ്‌ൻ വെയില്‍ എന്ന സിനിമയുടെ നിര്‍മാതാവായ ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ജോബി ജോർജും ഷെയ്നുമുള്ള തർക്കം പരിഹരിച്ചതിന് പിന്നാലെ വെയിൽ സംവിധായകൻ ശരത് മേനോനുമുള്ള തർക്കമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നത്. താരത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Shain nigham

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top