Connect with us

ദയവായി പത്താൻ ജനുവരി 26-ലേക്ക് മാറ്റിവയ്ക്കാമോയെന്ന് ആരാധകർ ? ട്വീറ്റിന് ഷാരൂഖ് ഖാൻ നൽകിയ മറുപടി ഞെട്ടിച്ചു

Bollywood

ദയവായി പത്താൻ ജനുവരി 26-ലേക്ക് മാറ്റിവയ്ക്കാമോയെന്ന് ആരാധകർ ? ട്വീറ്റിന് ഷാരൂഖ് ഖാൻ നൽകിയ മറുപടി ഞെട്ടിച്ചു

ദയവായി പത്താൻ ജനുവരി 26-ലേക്ക് മാറ്റിവയ്ക്കാമോയെന്ന് ആരാധകർ ? ട്വീറ്റിന് ഷാരൂഖ് ഖാൻ നൽകിയ മറുപടി ഞെട്ടിച്ചു

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത് യാഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ‘പത്താൻ’ 2023 ജനുവരി 25 ന് തിയേറ്ററുകളിൽ എത്തും. ജോണ്‍ എബ്രഹാം, ദീപിക പാദുകോണ്‍ ഇങ്ങനെ വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിത്രത്തിലെ ഗാനവുമായി ബന്ധപ്പെട്ട് അടുത്തിടെ വിവാദങ്ങൾ ഉടലെടുത്തിരുന്നു, ഗാനത്തിൽ ദീപികാ പദുകോൺ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചെന്ന് ചൂണ്ടിക്കാടിയാണ് മധ്യപ്രദേശിലെ ആഭ്യന്തര മന്ത്രി അടക്കം ബിജെപി നേതാക്കൾ ആദ്യം രംഗത്ത് വന്നത്. ഹിന്ദുത്വത്തെ അപമാനിക്കാനാണ് ഗാനത്തിൽ കാവി നിറം ഉപയോഗിച്ചതെന്ന ആരോപണം ഹിന്ദുസംഘടനകളും ഏറ്റെടുക്കുകയായിരുന്നു

ചിത്രം റിലീസാകുന്നതിന് മുന്നോടിയായി ഷാരൂഖ് ഖാൻ ശനിയാഴ്ച ട്വിറ്ററില്‍ ആസ്ക് മി എനിതിംഗ് സെഷനിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി.

ഈ വേളയിലാണ് ഷാരൂഖ് ഖാന്‍റെ ഒരു ആരാധകൻ ട്വിറ്ററിൽ അസാധാരണമായ ഒരു അഭ്യർത്ഥന നടത്തിയത്.

താൻ ജനുവരി 25 ന് വിവാഹിതനാകുമെന്നും പത്താന്റെ ആദ്യ ദിവസത്തെ ഫസ്റ്റ് ഷോ നഷ്‌ടപ്പെടുത്താതിരിക്കാൻ ചിത്രത്തിന്റെ റിലീസ് അടുത്ത ദിവസത്തേക്ക് മാറ്റാമോ എന്നും ആരാധകൻ ചോദിച്ചത്.

ഒരു ട്വീറ്റിൽ ആരാധകന്‍ ഷാരൂഖിനോട് ചോദിച്ചു, “സർ, ഞാൻ ജനുവരി 25-ന് വിവാഹിതനാകുകയാണ്. ദയവായി പത്താൻ ജനുവരി 26-ലേക്ക് മാറ്റിവയ്ക്കാമോ. അത് വളരെ നല്ലതായിരിക്കും. നന്ദി.” എന്നായിരുന്നു ട്വീറ്റ്.

ഈ ട്വീറ്റിന് മറുപടിയുമായി ഷാരൂഖ് ഉടന്‍ രംഗത്ത് എത്തി. റിപ്പബ്ലിക് ദിന പരേഡിന് ശേഷം നിങ്ങൾ ജനുവരി 26-ന് വിവാഹം കഴിക്കണം. ഇത് ഒരു അവധി ദിനം കൂടിയാണ് എന്ന് ഷാരൂഖ് ആരാധകന്‍റെ ട്വീറ്റിന് മറുപടി നല്‍കി.

സമാനമായ ഒരു ചോദ്യവുമായി മറ്റൊരു ആരാധകനും രംഗത്ത് എത്തി. എന്റെ വിവാഹം ജനുവരി 26-ന് നിശ്ചയിച്ചിരിക്കുന്നു. ഞാൻ എന്തുചെയ്യണം എന്നായിരുന്നു ആരാധകന്‍റെ ചോദ്യം. വിവാഹം കഴിക്കൂ. ഹണിമൂൺ വേളയിൽ സിനിമ കാണുക എന്നതായിരുന്നു ഇതിന് ഷാരൂഖ് നല്‍കിയ മറുപടി.

More in Bollywood

Trending

Recent

To Top