Connect with us

അവിഹിതവിളക്കായോ?? വെള്ളപൂശൽ മതിയായി!! രോഹിതിനെ വില്ലനാക്കല്ലേ

serial

അവിഹിതവിളക്കായോ?? വെള്ളപൂശൽ മതിയായി!! രോഹിതിനെ വില്ലനാക്കല്ലേ

അവിഹിതവിളക്കായോ?? വെള്ളപൂശൽ മതിയായി!! രോഹിതിനെ വില്ലനാക്കല്ലേ

കുടുംബ ബന്ധങ്ങൾ ചിന്നി ചിതറുന്നത് എങ്ങനെ ആണെന്ന് കുടുംബവിളക്കിലൂടെ പറയാതെ പറയുകയാണ്. പക്ഷെ, അങ്ങനെയൊക്കെ സംസാരിക്കുമ്പോഴും.. ഒരു കാര്യത്തിൽ സംശയമുണ്ടല്ലോ.. ഈ കുടുംബവിളക്ക് ഓരോ ദിവസം കഴിയുമ്പോഴും അവിഹിതവിളക്കായി മാറുന്നോ.. എന്ന കാര്യത്തിൽ.

എല്ലാമെല്ലാമായ ഭാര്യയെ വേണ്ടെന്നു വെച്ചിട്ട് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നു. ആ കുടുംബ ബന്ധം തുടർന്നപ്പോകുമ്പോഴാണ്, മുൻ ഭാര്യയുടെ വില മനസ്സിലാകുന്നത്. അങ്ങനെ  നമ്മുടെ റൈറ്റർ മാമൻ സിദ്ധുവിനെ വെള്ള പൂശുകയാണ്. പക്ഷെ, അതിനിടയ്ക്ക് ഈ സിദ്ധു ഇല്ലാതിരുന്ന സമയങ്ങളിൽ സുമിത്രയെ അടുക്കളയിൽ നിന്നും പുറത്തേക്ക് കൊണ്ട് വന്ന രോഹിതിനെ വീണ്ടും, വില്ലനാക്കുകയാണ്.

അതിന്റെ ആവശ്യമില്ലെന്നാണ് പറഞ്ഞു വരുന്നത്. സ്ത്രീ പുരുഷ ബന്ധത്തിൽ അവിഹിതങ്ങൾ മാത്രമല്ല, നല്ല  സഹൃദങ്ങൾ കൂടെയുണ്ടെന്ന് പ്രേക്ഷകർക്ക് കാണിച്ചു കൊടുത്താൽ നല്ലതായിരിക്കില്ലേ.. അല്ലാതെ വീണ്ടുമൊരു അവിഹിതം സാധ്യമാണോ?? ഇവിടെ.. അതിന്റെ ആവശ്യമില്ല എന്ന് തന്നെ തീർത്തും പറയാം.

അതുപോലെ കുറച്ചു ദിവസമായി വെള്ളപൂശൽ പരിപാടി ഇല്ലായിരുന്നു. വീണ്ടും അത്, തുടരാനുള്ള ശ്രമത്തിലാണ്. ഇന്നത്തെ പ്രൊമോയിൽ ഓഫീസിലേക്ക് പോകുന്നതിനിടയിൽ സിദ്ധു സഞ്ജനയോട് ചോദിക്കുന്നുണ്ട്,

വാഗമൺ ടൂർ പോയിവന്നതിനുശേഷം, എന്തെങ്കിലും മാറ്റം അമ്മയ്ക്കുണ്ടോ??പ്രത്യേകിച്ചെന്തെങ്കിലും പറഞ്ഞോ എന്നൊക്കെ. അയ്യോ.. ന്റെ സിദ്ധുവേ.. അക്കര പച്ച തേടി പോയതല്ലേ.. വീണ്ടും എന്തിനാ.. ഈ സ്നേഹമൊക്കെ, പിന്നെ ദാ സുമിത്രയോട് സൗഹൃദം കൂടാൻ പോകുന്നു എന്ന് പറഞ്ഞ് വീണ്ടും വേദിക വഴക്ക് തുടങ്ങിയിട്ടുണ്ട്. വേദികയ്ക്ക് അങ്ങനെയൊന്നും പറയേണ്ട യാതൊരു വിധ ആവശ്യവുമില്ലായിരുന്നു.

ഒന്ന്, രണ്ടു ദിവസങ്ങൾ കൊണ്ട്.. സിദ്ധുവിനെ വെള്ള പൂശുന്നതും തുടർന്നുള്ള സഹതാപ സീനുമൊന്നുമില്ലാത്ത, വേദികയുടെ അടിപൊളി എപ്പിസോഡുകളായിരുന്നു. അതിനിടയിൽ കൂടി വീണ്ടും ഈ വെളുപ്പിക്കൽ സംഭവം കൊണ്ടുവരരുത്. അതുപോലെ തന്നെയാണ്.. രോഹിതിന്റെയും സുമിത്രയുടെയും ഇടയിൽ പ്രണയം കൊണ്ട് വരാതിരിക്കൂ..

രോഹിതിന്, ആ കോളേജ് കാലത്തേ പ്രണയം വീണ്ടും മൊട്ടിട്ടുകാണും, അതിനുള്ള ഉദാഹരണമാണ്… ഇന്നലെ ശ്രീകുമാർ, സുമിത്രയെയും സിദ്ധുവിനെയും ഒരുമിപ്പിക്കുന്നതിനെ കുറിച്ച് പറയുമ്പോൾ, രോഹിത് പ്രകടിപ്പിച്ച് എതിർപ്പ്. അതുപോലെ തന്നെയാണ്, ടൂർ സുമിത്ര പോകാതിരിക്കാൻ ഒപ്പിച്ച പണിയും,വീണ്ടും ഇന്ന് ചില പ്രകടനങ്ങളൊക്കെ കാണിക്കുന്നുണ്ട്.

എന്റെ, അഭിപ്രായത്തിൽ അതിളൊന്നും സുമിത്ര വീഴരുരുത്. തന്റെ ലക്സയം എന്താണെന്നും സിദ്ധുവല്ല, സുമിത്ര എന്നും വേണം പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കേണ്ടത്. അല്ലാതെ വീണ്ടും അവിഹിതവും മറ്റൊരു പ്രണയവുമൊക്കെ കൊണ്ട് വന്നാൽ സീരിയലിന്റെ നിലവാരം കുറയാനേ.. സാധ്യതയുള്ളൂ…

More in serial

Trending

Recent

To Top