Connect with us

അഞ്ജുവിന്റെയും ശിവന്റെയും രഹസ്യം കണ്ടുപിടിക്കാൻ സി ഐ ഡി കണ്ണൻ; ഇവൻ ​ഇതെല്ലാം കുളമാക്കുമെന്ന് സ്വാന്തനം പ്രേക്ഷകർ!

serial

അഞ്ജുവിന്റെയും ശിവന്റെയും രഹസ്യം കണ്ടുപിടിക്കാൻ സി ഐ ഡി കണ്ണൻ; ഇവൻ ​ഇതെല്ലാം കുളമാക്കുമെന്ന് സ്വാന്തനം പ്രേക്ഷകർ!

അഞ്ജുവിന്റെയും ശിവന്റെയും രഹസ്യം കണ്ടുപിടിക്കാൻ സി ഐ ഡി കണ്ണൻ; ഇവൻ ​ഇതെല്ലാം കുളമാക്കുമെന്ന് സ്വാന്തനം പ്രേക്ഷകർ!

കഴിഞ്ഞ കുറച്ചു എപ്പിസോഡുകൾ ശിവാജ്ഞലി സീനുകൾ കൊണ്ട് മനോഹരം ആയിരുന്നു സാന്ത്വനം . ശിവന്റെയും അഞ്ജലിയുടെ കടയിലുള്ള റൊമാൻസും സ്കൂട്ടറിൽ ഉള്ള കറക്കവും ഒക്കെയായി അടിപൊളിയായിരുന്നു. അത് മാത്രമല്ല ശിവനും അഞ്ജലിയും ചേർന്ന് കളക്ഷൻ എടുക്കാൻ എന്ന് പറഞ്ഞു പോയത് സിനിമ കാണാനാണ് . പ്രോമോ കണ്ടതു മുതൽ നിങ്ങൾ പലരും പറഞ്ഞിരുന്നു ശിവനും അഞ്ജലിയും കാണാൻപോകുന്നത് ഹൃദയം സിനിമ ആയിരിക്കും എന്ന് .അത് പോലെ തന്നെ ശിവനും അഞ്ജലിയും ചേർന്ന് കാണാൻ പോയത് അതിനു തന്നെ ആയിരുന്നു .

സിനിമയും കറക്കവും ഒക്കെ ആയി അടിപൊളിയാട്ടു ശിവൻ നടക്കുമ്പോൾ നമ്മുടെ ഹരി അകെ പെട്ടിരിക്കുവാണ്. അപ്പച്ചി വന്നതോടെ ഇപ്പൊ എങ്ങോട്ടു പോകാൻ പറ്റാതെ വീട്ടിൽ തന്നെ ബോറടിച്ച ഇരിപ്പാണ്. അതു മാത്രമല്ല ഇപ്പൊ സ്വന്തം മുറിയിൽ നിന്നും ഇപ്പോൾ പുറത്തായിരിക്കുകയാണ്. അപ്പച്ചി ഇനി മുതൽ അപ്പുവിന്റെ കൂടെ ആ മുറിയിലാണ് കഴിയാൻ പോകുന്നത്. കണ്ണൻ ഇതിൽ എല്ലാം സന്തോഷമാണ് ഹരിയേട്ടനെയും ശിവേട്ടനെയും കൂട്ടി പഴയതു പോലെ ഹാളിൽ കിടക്കാം എന്നൊക്കെ ‍കരുതി.

പിന്നെ ശിവനും അഞ്ജലിയും കടയിൽ നിന്ന് മുങ്ങിയത് കളക്ഷൻ എടുക്കാൻ അല്ല കറങ്ങാൻ പോയതാണ് എന്നൊക്കെ കണ്ണന് സംശയമുണ്ട് . അത് ഹരിയോടും ദേവിയോടും പറയുന്നുണ്ട്. അവർ രണ്ടു പേരും അത് മൈൻഡ് ചെയ്തില്ല . പക്ഷെ കണ്ണൻ അത് വിടാൻ ഒരുക്കം അല്ല . എവിടെ പോയതാണ് എന്ന് കണ്ടു പിടിക്കും എന്ന് പറഞ്ഞു നടക്കുകയാണ്. അല്ല കണ്ണാ നിനക്ക് ഇതിന്റെ വല്ല കാര്യം ഉണ്ടോ ? അവർ ഭാര്യയും ഭർത്താവും എവിടെ പോയാലും ഇവൻ എന്താണ് ഇത്രയും നാളും ദേവിയായിരുന്നു… ഇപ്പൊ അത് അടങ്ങിയപ്പോൾ കണ്ണൻ തുടങ്ങി

കറക്കവും അടിച്ചു പൊളിക്കും ശേഷം വീട്ടിൽ എത്തിയ ശിവാജ്ഞലിമാർക്ക് ഇനി എന്തൊക്കെ നേരിടേണ്ടി വരുമോ? ഒരു വശത്ത് സി ഐ ഡി കണ്ണൻ ., മറു വശത്ത് ലെച്ചു അപ്പച്ചി , . ഇന്നത്തെ എപ്പിസോഡിലാണ് ലെച്ചു അപ്പച്ചി ശിവനെ കാണാൻ പോകുന്നത് . എന്തായിരിക്കും ശിവനോട് അപ്പച്ചിയുടെ പ്രതികരണം എന്നൊക്കെ കാത്തിരുന്നു കാണാം.
ഇവൻ അല്ലെ ഏട്ടന്റെ ഷർട്ടിൽ കുത്തി പിടിച്ചത് എന്നൊക്കെ അപ്പച്ചി ചോദിക്കുന്നുണ്ട് .പുതിയ പ്രൊമോയിൽ കാണിക്കുന്നുണ്ട്. എല്ലാവരോടും ഭയങ്കര സ്നേഹത്തോടെ സംസാരിക്കുന്ന അപ്പച്ചി ഇനി ശിവനോട് ദേഷ്യത്തോടെ ആയിരിക്കുമോ പെരുമാറുന്നത്. ഇതൊക്കെ കണ്ടതു തന്നെ അറിയണം .

പിന്നെ ശിവനും അഞ്ജലിയും സിനിമക്ക് പോയ കാര്യം വീട്ടിൽ ഹരിയോട് മാത്രമേ അവർ പറഞ്ഞിട്ടുള്ളൂ അത് ഹരി അവർ വന്നപ്പോഴേ പിടിച്ചു നിർത്തി ചോദ്യം ചെയ്തതുകൊണ്ടാണ് പറഞ്ഞത് .


എന്തായാലും ഇത് എല്ലാവരോടും പറയാൻ സാധ്യത്തില്ല . അഞ്ജുവിന്റെ വീട്ടിൽ പോയെന്നോ അങ്ങനെ എന്തെങ്കിലും കള്ളം പറയാനാണ് സാധ്യത. കണ്ണൻ ഇവരെ ചോദ്യം ചെയുന്നുണ്ട്. കളക്ഷൻ എടുക്കൽ കഴിഞ്ഞോ ?
ആ കഴിഞ്ഞു അതിനെന്താ അഞ്ജു പറയുന്നുണ്ട്. അപ്പൊ കണ്ണൻ പറയുന്നത് രണ്ടുപേരുടെയും മുഖത്ത് ഒരു കള്ള ലക്ഷണം ഉണ്ടല്ലോ? ഉണ്ടോ എന്നാൽ കണക്കായി പോയി എന്നൊക്കെ അഞ്ജു പറയുന്നുണ്ട്.


സംശയം തീരാത്ത കാണാൻ അന്വേഷണവുമായി ഇറങ്ങും. ഒടുവിൽ ശിവന്റെ പാന്റിന്റെ പോക്കറ്റിൽ നിന്ന് സിനിമയുടെ ടിക്കറ്റ് കണ്ടെത്തും. ഇനി ഇത് എന്തൊക്കെ പ്രശ്‌നം സാന്ത്വനത്തിൽ ഉണ്ടാകുമോ എന്തോ? ഇത് ചെന്ന് വീട്ടിൽ എല്ലാവരോടും പറഞ്ഞാൽ . പിന്നെ അപ്പുവിന് അത് മതി . മാത്രമല്ല ., ഇപ്പൊ ലെച്ചു അപ്പാചികുടെ ഉണ്ടല്ലോ . അവര് കുളം കല്ലാക്കി മീൻ പിടിക്കാൻ നിൽകുവല്ലേ. സി ഐ ഡി കണ്ണൻ ഇനി എന്തൊക്കയാ ചെയ്യാൻ പോകുന്നത് എന്ന കാത്തിരുന്നു കാണാം.

about santhwanam

More in serial

Trending

Recent

To Top