Connect with us

പണം ആവശ്യപ്പെട്ടത്തിന്റെ തെളിവുകൾ പുറത്ത് വിടൂ… മാല പാർവതിയെ വലിച്ച് കീറി ട്രാൻസ് വുമൺ സീമ

Malayalam Breaking News

പണം ആവശ്യപ്പെട്ടത്തിന്റെ തെളിവുകൾ പുറത്ത് വിടൂ… മാല പാർവതിയെ വലിച്ച് കീറി ട്രാൻസ് വുമൺ സീമ

പണം ആവശ്യപ്പെട്ടത്തിന്റെ തെളിവുകൾ പുറത്ത് വിടൂ… മാല പാർവതിയെ വലിച്ച് കീറി ട്രാൻസ് വുമൺ സീമ

മാലാ പാര്‍വ്വതിയുടെ മകനായ അനന്ത കൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണ്‍ രംഗത്ത്. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ് വുമണ്‍ സീമ വിനീതാണ് എത്തിയത്.
സെക്‌സ് ചാറ്റും അശ്ലീല പ്രദര്‍ശനവും നടത്തിയ തെളിവുകള്‍ അടക്കം പുറത്തു വിട്ടിരിക്കുന്നത്. നിങ്ങള്‍ വളര്‍ന്നു മാലാ പാര്‍വതി , പക്ഷേ നിങ്ങള്‍ നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സീമ വിനീത് അനന്ത കൃഷ്ണനെതിരെ ഗുതുതര ആരോപണങ്ങള്‍ ഉയര്‍ത്തിയത്. മകനുവേണ്ടി മാപ്പു പറയുന്ന മാലാ പാർവതിയുടെ മെസ്സാജിന്റെ സ്ക്രീൻഷോട്ടും പുറത്തുവിട്ടിട്ടുണ്ട് .

ഞാന്‍ ഒരു ട്രാന്‍സ് വുമണ്‍ ആണ് എനിക്കും ഉണ്ട് അഭിമാനം എന്റെ ലൈംഗിക ചോദ്യം ചെയ്യാന്‍ മാത്രം ആരെയും അനുവദിക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് മാലാ പാര്‍വ്വതിയുടെ മകനെതിരെ ഗുരുതര ആരോപണവുമായി സീമാ വിനീത് എത്തിയത് . തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സീമാ വിനീത് ഇക്കാര്യം കുറിച്ചത്.

ഇപ്പോൾ ഇതാ വീണ്ടും ഒരു ഫേസ്ബുക്ക് പോസ്റ്റുമായി സീമ എത്തിയിരിക്കുന്നു

കുറിപ്പിന്റെ പൂർണ്ണ രൂപം

മാല പാർവതിയെ ഞാൻ തേടി പോയിട്ടില്ല. അവരുടെ പേരെവിടെയും ഞാൻ വലിച്ചിഴച്ചിട്ടുമില്ല.
പക്ഷെ അവർ എന്നെ തേടി വന്നു. മകന് വേണ്ടി മാപ്പ് പറയാൻ. അവരുടെ മകൻ ചെയ്ത പ്രവർത്തി ഒതുക്കിത്തീർക്കുവാൻ മാപ്പുമായ് അവർ വന്നതുകൊണ്ട് മാത്രം അവരുടെ പേര് എനിക്കെന്റെ പോസ്റ്റിൽ പറയേണ്ടി വന്നു. പക്ഷെ എന്ത് കൊണ്ട് അവർ മകനെ കൊണ്ട് മാപ്പ് പറയിപ്പിക്കാൻ തയ്യാറായില്ല.
ഇപ്പോളവർ പറയുന്നത് ഞാൻ പണം ആവശ്യപ്പെട്ടു എന്നാണ്. എന്തിനിങ്ങനെ പച്ചക്കള്ളം പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നു. ഞാൻ പണം ആവശ്യപ്പെട്ടു എന്നതിന്റെ തെളിവുകൾ പുറത്തു വിടാൻ ഞാൻ താങ്കളോട് ആവശ്യപ്പെടുകയാണ്. താങ്കളുടെ മകൻ എന്നെ അപമാനിച്ചതും പോരാഞ്ഞിട്ട്, എന്റെ അഭിമാനം വിറ്റ് ഞാൻ താങ്കളോട് പണം ആവശ്യപ്പെട്ടു എന്നും പറഞ്ഞു താങ്കളും ഇപ്പോൾ എന്നെ, എന്നിലെ സ്ത്രീയെ അപമാനിച്ചിരിക്കുന്നു മാല പാർവതി.

നിങ്ങളുടെ ഭാഗം ന്യായീകരിക്കേണ്ടത് ഇരയാക്കപ്പെട്ടവരെ അപമാനിച്ചു കൊണ്ടല്ല.
നിങ്ങൾ സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്ന ആളാണെന്ന് പറയുമ്പോളും സ്വന്തം മകൻ ചെയ്ത തെറ്റ് ഒതുക്കിത്തീർക്കാൻ മാപ്പ് പറഞ്ഞു. ഇതിപ്പോൾ ചർച്ച വിഷയം ആയപ്പോൾ താങ്കളുടെ മകനു 27 വയസായെന്നും, നിയമപരമായി കാര്യങ്ങൾ നേരിടാനും, അവന്റെ പ്രവർത്തികളിലേക്ക് തന്നെ വലിച്ചിഴക്കേണ്ടെന്നും പറഞ്ഞ് കൈ കഴുകി. ഇതിനു മുൻപ് താങ്കൾ എന്നോട് മാപ്പ് പറയുമ്പോൾ താങ്കളുടെ 27 വയസുള്ള മകൻ എവിടെ ആയിരുന്നു., അന്നെന്തേ നിയമപരമായി നീങ്ങാൻ നിങ്ങൾ പറഞ്ഞില്ല..

സമൂഹം എന്നും ഇങ്ങനെ ആണ്. ഇരയെ അവസാനം കുറ്റക്കാരൻ ആക്കും. അവരെ ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ വക്താവാക്കും. ഇര പ്രതികരിക്കാതിരിക്കാൻ അവളുടെ തലയിൽ, അഭിമാനത്തിൽ ചവിട്ടി താഴ്ത്തും. ഇവിടെയും ഞാൻ ഇതേ പ്രതീക്ഷിക്കുന്നുള്ളു.

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top