Malayalam Breaking News
പ്രേമകഥയുമായി സായ് പല്ലവി വീണ്ടും മലയാളത്തിലേക്ക് ; നായകന് ഫഹദ് ഫാസിൽ
പ്രേമകഥയുമായി സായ് പല്ലവി വീണ്ടും മലയാളത്തിലേക്ക് ; നായകന് ഫഹദ് ഫാസിൽ
Published on

മലയാളികളുടെ പ്രിയപ്പെട്ട താരം സായ് പല്ലവി ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ‘ പ്രേമം ,കലി എന്നീ സിനിമകൾക്ക് ശേഷം സായ്പ ല്ലവി പ്രധാന വേഷത്തിലെത്തുന്ന മൂന്നാമത്തെ മലയാള ചിത്രമാണിത്. ചിത്രത്തിന്റെ നായകൻ ഫഹദ് ഫാസിലാണ്.
നവാഗത സംവിധായകനായ വിവേക് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. റൊമാന്റിക്ക് ത്രില്ലറായി എത്തുന്ന ചിത്രത്തില്‍, പ്രകാശ് രാജ്, സുരഭി, രഞ്ജി പണിക്കര്‍, അതുല്‍ കുല്‍ക്കര്‍ണി, ലെന, ശാന്തി കൃഷ്ണ തുടങ്ങി വന്‍ താര നിരയാണുള്ളത്.
ഈ.മൗ.യൗവിന് ശേഷം പി.എഫ് മാത്യൂസ് രചന നിര്‍വഹിച്ച ചിത്രത്തിന്റെ പ്രധാന ലോക്കേഷന്‍ ഊട്ടിയാണ്. ഷൂട്ടിംഗ് പൂര്‍ത്തിയായെങ്കിലും ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.
തമിഴിലും തെലുങ്കിലുമെല്ലാം സൂപ്പർ നായികയായി തിളങ്ങി നിൽക്കുകയാണ് സായ് പല്ലവി ഇപ്പോൾ.
say pallavi next malayalam movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...