Connect with us

‘നവരസ’യുമായി ‘വരാഹരൂപ’ത്തിന് ബന്ധമില്ല, പാട്ട് കോപ്പിയടിച്ചിട്ടില്ല; വിവാദങ്ങളോട് പ്രതികരിച്ച് ഋഷഭ് ഷെട്ടി

News

‘നവരസ’യുമായി ‘വരാഹരൂപ’ത്തിന് ബന്ധമില്ല, പാട്ട് കോപ്പിയടിച്ചിട്ടില്ല; വിവാദങ്ങളോട് പ്രതികരിച്ച് ഋഷഭ് ഷെട്ടി

‘നവരസ’യുമായി ‘വരാഹരൂപ’ത്തിന് ബന്ധമില്ല, പാട്ട് കോപ്പിയടിച്ചിട്ടില്ല; വിവാദങ്ങളോട് പ്രതികരിച്ച് ഋഷഭ് ഷെട്ടി

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് കന്നഡ ചിത്രമായ ‘കാന്താര’. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസ’യുടെ കോപ്പിയാണിതെന്ന് പറഞ്ഞ് തൈക്കൂടം ബ്രിഡ്ജ് തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി.

തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസ’യുമായി ‘വരാഹരൂപ’ത്തിന് ബന്ധമില്ല എന്നും പാട്ട് കൊപ്പിയടിച്ചിട്ടില്ല എന്നുമാണ് ഋഷഭ് ഷെട്ടിയുടെ പ്രതികരണം. കൊച്ചി മാരിയറ്റില്‍ വച്ച് നടന്ന ‘കാന്താര’ സിനിമയുടെ പ്രസ് മീറ്റിലാണ് ഋഷഭ് ഇക്കാര്യം പറഞ്ഞത്. ‘കാന്താര’ സിനിമയ കേരളത്തില്‍ ഹിറ്റായതിനൊപ്പം സോഷ്യല്‍ മീഡ!ിയയില്‍ ചര്‍ച്ചയായിരുന്നു ‘വരാഹരൂപം’ എന്ന ഗാനം.

നവരസയുടെ തനി പകര്‍പ്പാണ് കാന്താരയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന ആരോപണവുമായിതൈക്കൂടം ബ്രിഡ്ജ് എത്തിയിരുന്നു. ബി അജനീഷ് ലോക്‌നാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഗാനത്തിന് എതിരെയുയര്‍ന്ന വിവാദങ്ങളെ തള്ളിക്കൊണ്ട് അജനീഷ് രംഗത്തെത്തിയിരുന്നു. കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ തോന്നുന്നതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നവരസം പാട്ട് നേരത്തെ കേട്ടിട്ടുണ്ടെന്നും അതുതന്നെ ഒരുപാട് ഇന്‍സ്‌പെയര്‍ ചെയിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഗാനം കോപ്പിയടി ആണെന്ന് പറഞ്ഞാല്‍ സമ്മതിച്ച് തരില്ലെന്നും അജനീഷ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഋഷഭ് ഷെട്ടിയുടെ പ്രതികരണം, വിവാദവുമായി ബന്ധപ്പെട്ട് തൈക്കൂടം ബ്രിഡ്ജിന് തങ്ങള്‍ മറുപടി നല്‍കിയിട്ടുണ്ടെന്നും ഋഷഭ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ‘കാന്താര’ സിനിമയിലെ ‘വരാഹ രൂപം’ ഗാനത്തിനെതിരെ തൈക്കൂടം ബ്രിഡ്ജ് നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചിരുന്നു. ഗാനം നിര്‍ത്തിവെക്കാനുള്ള ഉത്തരവാണ് കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടീവിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും ഗാനം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്‌ഫോമുകളായ യൂട്യൂബ്, സ്‌പോട്ടിഫൈ, വിന്‍ഗ്, ജിയോ സാവന്‍ എന്നിവര്‍ക്കാണ് ഗാനം കാണിക്കുന്നത് നിര്‍ത്തിവെക്കാനുള്ള ഉത്തരവാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍ ജഡ്ജി പുറപ്പെടുവിച്ചത്.

തൈക്കൂടം ബ്രിഡ്ജിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തൈക്കൂടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂര്‍ത്തിയാണ് ഹാജറായത്.

More in News

Trending

Recent

To Top