അവൾക്ക് സിനിമയുടെ വെള്ളിവെളിച്ചത്തിൽ താല്പര്യമില്ല .എൻ്റെ ഭാഗ്യമാണ് അവളെപോലെ ഒരു ഭാര്യ – ജോൺ എബ്രഹാം
By
അവൾക്ക് സിനിമയുടെ വെള്ളിവെളിച്ചത്തിൽ താല്പര്യമില്ല .എൻ്റെ ഭാഗ്യമാണ് അവളെപോലെ ഒരു ഭാര്യ – ജോൺ എബ്രഹാം
ബോളിവുഡിന്റെ ക്യൂട്ട് സുന്ദരനാണ് ജോൺ എബ്രഹാം .പ്രണയ കഥകളിൽ അത്ര കേട്ടിട്ടില്ലാത്ത പേരാണ് ജോൺ എബ്രഹാം . ബിപാഷ ബസുവുമായുള്ള പ്രണയ തകർച്ചക്ക് ശേഷമാണ് ജോൺ എബ്രഹാം പ്രിയ രുഞ്ചലുമായി പ്രണയിച്ച് വിവാഹം കഴിച്ചതും. പ്രിയയുമായുള്ള ബന്ധം എന്നും തനിക്ക് പ്രിയപ്പെട്ടതാണെന്ന് പറയുകയാണ് ജോണ്‍ എബ്രഹാം;
“പ്രിയ എന്നോട് പറഞ്ഞിട്ടുണ്ട് സിനിമയുടെ വെള്ളിവെളിച്ചത്തില്‍ അവള്‍ക്ക് താല്‍പര്യമില്ലെന്ന്. പ്രിയ അവളുടെ ലോകത്ത് തിരക്കിലാണ്. എന്റെ ഭാഗ്യമാണ് അവളെപ്പോലെ ഒരു ഭാര്യയെ ലഭിച്ചത്. ഒരു വിവാഹജീവിതത്തില്‍ ഏറ്റവും പ്രധാനമായി വേണ്ടത് പങ്കാളികള്‍ പരസ്പരം മനസ്സിലാക്കുക എന്നതാണ്.
അത് മുന്‍പോട്ട് പോകണമെങ്കില്‍ നല്ല പക്വത കാണിക്കണം. എനിക്കതില്ല, പക്ഷേ പ്രിയക്കുണ്ട്. ഞാന്‍ ഒരു നല്ല ഭര്‍ത്താവല്ല എന്ന സത്യം തിരിച്ചറിയുന്നു. പക്ഷേ ഒരു കാര്യത്തിലും പരാതിയുമായി അവള്‍ എന്റടുത്ത് വന്നിട്ടില്ല. എന്റെ കുറ്റങ്ങളെയും കുറവുകളെയും അംഗീകരിക്കാനുള്ള മനസ്സ് അവള്‍ക്കുണ്ട്” – ജോണ്‍ പറയുന്നു.
john abraham about wife