Connect with us

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ അതിഥിയായി രജനികാന്തും; വസതിയില്‍ എത്തി നേരിട്ട് ക്ഷണിച്ച് ബിജെപി നേതാവ്

News

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ അതിഥിയായി രജനികാന്തും; വസതിയില്‍ എത്തി നേരിട്ട് ക്ഷണിച്ച് ബിജെപി നേതാവ്

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ അതിഥിയായി രജനികാന്തും; വസതിയില്‍ എത്തി നേരിട്ട് ക്ഷണിച്ച് ബിജെപി നേതാവ്

ജനുവരി 22 ന് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ അതിഥിയായി തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും എത്തും. നടന്‍ രജനീകാന്തിനെ ബിജെപി നേതാവ് അര്‍ജുനമൂര്‍ത്തി അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. അതിന്റെ ഫോട്ടോകള്‍ അര്‍ജുനമൂര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.

ഇന്നത്തെ സംഭവം എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു. നമ്മുടെ പ്രിയ നേതാവ് രജനികാന്തിനെയും കുടുംബത്തെയും അദ്ദേഹത്തിന്റെ വസതിയിലെത്തി അയോധ്യ കുംഭാഭിഷേകത്തിനായി ക്ഷണിച്ചു,’ എന്നാണ് അര്‍ജുനമൂര്‍ത്തി രജനികാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് കുറിച്ചത്.

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഭാഗ്യം പരീക്ഷിക്കുന്ന രജനീകാന്തിന്റെ ബിജെപിയിലേക്കുള്ള അടുപ്പം നേരത്തെ തന്നെ ചര്‍ച്ചകളില്‍ ഇടം പിടിച്ചതാണ്. ഇപ്പോള്‍ രാമക്ഷേത്ര പ്രതിഷ്ടയ്ക്കുള്ള ക്ഷണം കൂടി നേരിട്ടാകുമ്പോള്‍ താരത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഒരിക്കല്‍ കൂടി ചോദ്യം ചെയ്യപ്പെടുകയാണ്. ചടങ്ങില്‍ രജനി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേ സമയം അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്‍, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങി നിരവധി താരങ്ങള്‍ക്ക് അയോധ്യയിലേക്ക് ക്ഷണം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

More in News

Trending

Recent

To Top