Connect with us

മൂന്നാം ഭാഗത്തിൽ സൂര്യയെ വിളിക്കണേ ; വൈശാഖിനിയോട് പ്രിത്വിരാജ്

Malayalam Breaking News

മൂന്നാം ഭാഗത്തിൽ സൂര്യയെ വിളിക്കണേ ; വൈശാഖിനിയോട് പ്രിത്വിരാജ്

മൂന്നാം ഭാഗത്തിൽ സൂര്യയെ വിളിക്കണേ ; വൈശാഖിനിയോട് പ്രിത്വിരാജ്

സിനിമ പ്രേമികൾക്കു ഇടയിൽ ചർച്ച ആയിക്കൊണ്ടിരിക്കുന്ന വിഷയമാണ് പ്രിത്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫറും വൈശാഖ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന മധുരരാജയും .സംവിധായകൻ വൈശാഖ് ലൂസിഫറിന്റെ ട്രെയിലർ സമൂഹമാധ്യമത്തിൽ പങ്കുവച്ചപ്പോൾ പൃഥ്വിരാജിന് പറയാനുണ്ടായിരുന്നത് രാജയെക്കുറിച്ചായിരുന്നു. രാജയുടെ മൂന്നാം ഭാഗം ഇറങ്ങുമ്പോൾ ‘സൂര്യ’യെ വിളിക്കണേ, എന്ന പൃഥ്വിയുടെ കമന്റ് ആരാധകരുടെ കയ്യടി നേടി.

പോക്കിരിരാജയിലെ പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര് സൂര്യ എന്നായിരുന്നു. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചെത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. എന്നാൽ രണ്ടാം ഭാഗത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നില്ല. എങ്കിലും, പൃഥ്വിരാജിന്റെ കമന്റ് ആരാധകരെ ആവേശത്തിലാക്കി. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് ആരാധകരും പ്രതികരിച്ചു.

ലൂസിഫറിന്റെ ട്രെയിലർ പങ്കു വയ്ക്കുന്നതിനൊപ്പം പൃഥ്വിയുടെ സംവിധാനമികവിനെ അഭിനന്ദിക്കാനും വൈശാഖ് മറന്നില്ല. “രാജുവിന്റെ ഷോട്ടുകൾ ഗംഭീരം… ലാലേട്ടൻ തകർത്തു… ഗംഭീരൻ ട്രെയിലർ… ലൂസിഫർ ടീമിന് ആശംസകൾ,” എന്നു പറഞ്ഞാണ് വൈശാഖ് ലൂസിഫറിന്റെ ട്രെയിലർ പങ്കു വച്ചത്. വൈശാഖിന്റെ അഭിനന്ദനങ്ങൾക്കു നന്ദി അറിയിച്ച പൃഥ്വിരാജ്, രാജയുടെ വരവിനായി താനും കാത്തിരിക്കുകയാണെന്നു വ്യക്തമാക്കി.

ലൂസിഫർ മാർച്ച് 28 നു തീയേറ്ററുകളിൽ പ്രദര്ശനത്തിന് എത്തുമ്പോൾ ഏപ്രിൽ 12 നു ആണ് മധുരരാജയുടെ റിലീസ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത് .

prithviraj to vaisakh

More in Malayalam Breaking News

Trending

Recent

To Top