Connect with us

അത് ശരിയാകും ;എന്നാല്‍എത്രയെന്ന് എണ്ണിയിട്ടില്ല: പ്രഭാസ്

News

അത് ശരിയാകും ;എന്നാല്‍എത്രയെന്ന് എണ്ണിയിട്ടില്ല: പ്രഭാസ്

അത് ശരിയാകും ;എന്നാല്‍എത്രയെന്ന് എണ്ണിയിട്ടില്ല: പ്രഭാസ്

തനിക്ക് ഒരുപാട് പ്രണയ അഭ്യർത്ഥന ലഭിച്ചിട്ടുണ്ടെന്നും അതൊന്നും എണ്ണിയിട്ടില്ലെന്നും തുറന്ന് പറഞ്ഞു ബാഹുബലിയിലൂടെ രാജ്യത്തെ ആരാധകരുടെ മനം കവർന്ന നടൻ പ്രഭാസ് . കപില്‍ ശര്‍മ്മ ഷോയിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഷോയിലെ ഏറ്റവും പുതിയ എപ്പിസോഡിലെ അതിഥികള്‍ സാഹോ താരങ്ങളായ പ്രഭാസ്, ശ്രദ്ധാ കപൂര്‍, നീല്‍ നിതിന്‍ മുകേഷ് തുടങ്ങിയവരായിരുന്നു. ഇതേ തുടർന്നാണ് ഷോയിൽ കപിൽ ശർമ്മ പ്രഭാസിനോട് ഇതുവരെ എത്ര പ്രണയാഭ്യർത്ഥനകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രഭാസിനോട് ചോദിച്ചത്. തുടർന്നാണ് പ്രണയാഭ്യർത്ഥനകളെ കുറിച്ച് വാചാലനായത് .

ബാഹുബലിക്ക് ശേഷം പ്രഭാസിന് 5000ത്തോളം പ്രണയാഭ്യര്‍ത്ഥനകളും വിവാഹാഭ്യര്‍ത്ഥനകളും ലഭിച്ചിട്ടുണ്ടെന്ന് മുമ്ബ് വാര്‍ത്തകളുണ്ടായിരുന്നു. ഇതിന്റെ നിജസ്ഥിതിയെ കുറിച്ചറിയാനാണ് കപിൽ ചോദിച്ചത്.

കുറച്ച്‌ നാണം കലര്‍ന്ന ചിരിയോടെയാണ് പ്രഭാസ് ഈ ചോദ്യത്തിന് മറുപടി നൽകിയത്. അത് ശരിയാകും എന്നാണ് അദ്ദേഹം പറയുന്നത്. നിരവധി അഭ്യര്‍ത്ഥനകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും എണ്ണിയിട്ടില്ലെന്നും പ്രഭാസ് പറഞ്ഞു.

prabhas- talks about love letters

More in News

Trending

Recent

To Top