Connect with us

ഭഗവാന്‍ ശ്രീരാമന്റെ പേര് കഴുത്ത് മുതല്‍ മാറിടം വരെ മറയ്ക്കാന്‍ ഉപയോഗിച്ചു; നടിക്കെതിരെ പരാതി!

News

ഭഗവാന്‍ ശ്രീരാമന്റെ പേര് കഴുത്ത് മുതല്‍ മാറിടം വരെ മറയ്ക്കാന്‍ ഉപയോഗിച്ചു; നടിക്കെതിരെ പരാതി!

ഭഗവാന്‍ ശ്രീരാമന്റെ പേര് കഴുത്ത് മുതല്‍ മാറിടം വരെ മറയ്ക്കാന്‍ ഉപയോഗിച്ചു; നടിക്കെതിരെ പരാതി!

ബോളിവുഡ് നടി വാണി കപൂര്‍ ഇപ്പോൾ വലിയ വിവാദങ്ങളിൽ പെട്ട് നാറ്റം തിരിയുകയാണ്.സംഭവം മറ്റൊന്നുമല്ല നടി ധരിച്ച ഒരു വസ്ത്രമാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്.‘രാം’ എന്ന പേരെഴുതിയ വസ്ത്രം ധരിച്ചതാണ് പ്രശ്‌നമായിരിക്കുന്നത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മുംബൈ സ്വദേശിയായ എന്‍.എം ജോഷിയാണ് മതവികാരങ്ങളെ വ്രണപ്പെടുത്തി എന്ന് ആരോപിച്ച് പരാതി നല്‍കിയിരിക്കുന്നത്.

ഭഗവാന്‍ ശ്രീരാമന്റെ പേരാണ് കഴുത്ത് മുതല്‍ മാറിടം വരെ മറയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ നടിയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി വിശദീകരണം തേടി. വാണി മാപ്പ് പറയണമെന്നാണ് വിമര്‍ശകരുടെ ആവശ്യം.

സ്‌റ്റൈല്‍ സ്റ്റാറ്റസിന്റെ പേരിലും ധരിച്ച വസ്ത്രത്തിന്റെ പേരിലും വിവാദങ്ങളില്‍ കുടുങ്ങാറുണ്ട് ബോളിവുഡ് താരങ്ങള്‍. അങ്ങനെ ഒരു കുരുക്കിൽ പെട്ടിരിക്കുകയാണ് ഇപ്പോൾ വാണി കപൂര്‍.നടിക്കെതിരെ പൊലീസ് കേസും ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഗ്ലാമര്‍ വേഷത്തിലെത്തി എന്നതല്ല ഇത്തവണ താരത്തെ കുരുക്കിയിരിക്കുന്നത്.സിനിമകളില്‍ കാര്യമായ തിരക്ക് ഇല്ലെങ്കിലും വാര്‍ത്തകളില്‍ സജീവമായ നായികയാണ് വാണി കപൂര്‍.നാല് വര്‍ഷത്തെ കരിയറില്‍ മൂന്ന് ചിത്രങ്ങളില്‍ മാത്രമാണ് താരം ഇത് വരെ അഭിനയിച്ചിട്ടുള്ളത്. ഷുദ്ധ് ഡെസി, ബേഫിക്‌റേ, അഹാ കല്യാണം എന്നിവാണവ.

police case against vaani kapoor

More in News

Trending

Recent

To Top