Connect with us

ലിഫ്‌റ്റിൽ അകപ്പെടുമ്പോൾ മാത്രമേ ആ അവസ്ഥ നിങ്ങൾക്ക് അറിയുകയുള്ളു; രജിത്ത് കുമാറിന് പിന്തുണയുമായി വീണ്ടും പേർളി

Malayalam Breaking News

ലിഫ്‌റ്റിൽ അകപ്പെടുമ്പോൾ മാത്രമേ ആ അവസ്ഥ നിങ്ങൾക്ക് അറിയുകയുള്ളു; രജിത്ത് കുമാറിന് പിന്തുണയുമായി വീണ്ടും പേർളി

ലിഫ്‌റ്റിൽ അകപ്പെടുമ്പോൾ മാത്രമേ ആ അവസ്ഥ നിങ്ങൾക്ക് അറിയുകയുള്ളു; രജിത്ത് കുമാറിന് പിന്തുണയുമായി വീണ്ടും പേർളി

കാത്തിരിപ്പുകൾക്ക് ശേഷമായിരുന്നു മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് രണ്ടാം ഭാഗം തുടങ്ങിയത്. പതിനാറ് മത്സരാര്ഥികളുമായി തുടങ്ങിയ ഷോ അൻപത് എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ്. ബിഗ്‌ബോസ് സീസൺ 2 ആരംഭിച്ചതോടെ സോഷ്യൽ മീഡിയയിൽ കൂടുതലായി കേൾക്കുന്ന പേരാണ് രജിത് കുമാർ എന്നുള്ളത്. പ്രേക്ഷക പിന്തുണ ഏറ്റവും കൂടുതലുള്ള മത്സരാര്ഥിയാണ് രജിത് കുമാർ. രജിത് കുമാറിന് വീണ്ടും പിന്തുണയുമായി ബിഗ് ബോസ് ഒന്നാം ഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യത ലഭിച്ച താരം പേളി മാണി. ഇപ്പോൾ ഇതാ രജിത് കുമാറിനെ പിന്തുണയ്ക്കാനുള്ള കാരണം തുറന്ന് പറഞ്ഞ് പേർളി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്

ഞാൻ ബിഗ് ബോസ് സ്ഥിരമായി കാണുന്നയാളല്ല. പരിപാടിയുടെ ചെറിയ വീഡിയോസ് മാത്രമാണ് ഞാൻ കണ്ടത്. കൂടാതെ പ്രേക്ഷകരുടെ അഭിപ്രായങ്ങളും ട്രോളുകളും കണ്ടിരുന്നു. രണ്ടു ദിവസം പരിപാടി കണ്ടതിനു ശേഷമാണ് രജിത് സാറിനെപ്പറ്റി ഞാൻ അങ്ങനെ കുറിച്ചത്. ശാരീരികമായി അദ്ദേഹത്തിന് മുറിവേറ്റതായി എനിക്കു തോന്നി. ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നയാളാണ് ഞാൻ. അതിനാൽത്തന്നെ അത് എത്രത്തോളം അദ്ദേഹത്തിന് ഫീൽ ചെയ്യുമെന്ന് എനിക്ക് നന്നായറിയാം.

ലിഫ്‌റ്റിൽ അകപ്പെടുമ്പോൾ മാത്രമേ ആ അവസ്ഥ എന്തെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളു. അങ്ങനെ അകപ്പെട്ടു കിടക്കുമ്പോൾ ഒരാൾ ഒരു കത്തി കാണിച്ചാൽ,​ അയാൾക്ക് നിങ്ങളെ ഉപദ്രവിക്കാൻ ഉദ്ദേശമില്ലെങ്കിൽ പോലും അത് ഭയാനകമാണ്. അതേ അവസ്ഥയാണ് ബിഗ്‌‌ ബോസ് ഹൗസിലും. പുറത്തുള്ളവർക്ക് ആ അവസ്ഥ മനസിലാകുകയില്ല. ഒരിക്കലും ശാരീരികമായ ഉപദ്രവങ്ങൾ ഉണ്ടാകരുത്. അത് കണ്ടപ്പോൾ ഞാൻ അസ്വസ്ഥയായിരുന്നു. സാറിന് പകരം വേറെയാരാണെങ്കിലും ഞാനിത് തന്നെ പറയും. ഷോയിൽ ഒരാൾ ഉപദ്രവിക്കപ്പെടുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല. നിങ്ങൾക്ക് അതിനെ ന്യായീകരിക്കാൻ പറ്റില്ല. നിങ്ങൾക്ക് ദേഷ്യപ്പെടാം,​ എന്നാൽ മറ്റൊരാളെ അക്രമിക്കാൻ തനിയുന്ന നിമിഷം പരിധി ലംഘിക്കപ്പെടും. ഇഷ്ടപ്പെട്ടത് ആരെയാണെന്ന് ചോദിച്ചാൽ എനിക്ക് ഒരാളുടെ പേര് പറയാൻ പറ്റില്ല’- പേളി പറഞ്ഞു.

ഈ സീസണില്‍ രജിത്ത് വിജയിക്കുമെന്നാണ് പേളിയുടെ പ്രവചനം. ഇരുട്ട് വെളിച്ചത്തെ ഭയപ്പെടുന്നു, പക്ഷേ വെളിച്ചം ഇരുട്ടിനെ ഭയപ്പെടുന്നില്ല. ഇത് അദ്ദേഹത്തിന് ഏറ്റവും അനിയോജ്യമാണ്, അവര്‍ ഉയിര്‍ എന്ന് ഒരിക്കൽ പറഞ്ഞിരുന്നു. മുന്‍ ബോസ് താരങ്ങളായ ശ്രീനീഷ് അരവിന്ദും ശ്രീലക്ഷ്മിയും ഡോക്ടര്‍ രജിത് കുമാറിനെ പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു

അതെ സമയം ബിഗ്‌ബോസ്സിൽ കഴിഞ്ഞ ദിവസം നടന്ന എലിമിനേഷനിൽ ബിഗ്‌ബോസ്സിലെ രണ്ട് സ്ട്രോങ്ങ് മത്സരാർത്ഥികളായ ആര്‍ജെ സൂരജും ജസ്‌ലയും പുറത്തായി. വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ഇരുവരും ബിഗ്‌ബോസ് ഹൗസിൽ എത്തിയത്.ജെസ്‌ല വന്നത് മുതൽ വലിയ പ്രശ്നങ്ങളാണ് അവിടെ ഉണ്ടാക്കിയിരുന്നത്. ജസ്ലയായിരുന്നു ബിഗ്‌ബോസ്സ് ഹൗസിൽ രജിത്തിന്റെ പ്രധാന പോരാളി

ആദ്യ 50 ദിവസങ്ങളില്‍ കൂടുതല്‍ ഘട്ടങ്ങളില്‍ ഒറ്റപ്പെട്ട നിലയില്‍ ഗെയിം കളിച്ച രജിതിന് കൂട്ടായി ടാസ്‌കുകളില്‍ തന്ത്രങ്ങള്‍ മെനയാന്‍ രഘുവും സുജോയുമുണ്ട്

perly mani

More in Malayalam Breaking News

Trending

Recent

To Top