Connect with us

മഴ,ചായ,ജോൺസൻ മാഷ്…അന്തസ്സ് ;ആകാംഷ നിറച്ച് ഒരു യമണ്ടൻ പ്രേമകഥയുടെ സെക്കൻഡ് ടീസർ എത്തി !!!

Malayalam Breaking News

മഴ,ചായ,ജോൺസൻ മാഷ്…അന്തസ്സ് ;ആകാംഷ നിറച്ച് ഒരു യമണ്ടൻ പ്രേമകഥയുടെ സെക്കൻഡ് ടീസർ എത്തി !!!

മഴ,ചായ,ജോൺസൻ മാഷ്…അന്തസ്സ് ;ആകാംഷ നിറച്ച് ഒരു യമണ്ടൻ പ്രേമകഥയുടെ സെക്കൻഡ് ടീസർ എത്തി !!!

ദുൽഖര്‍ സല്‍മാന്‍ നായകനാവുന്ന ചിത്രം ‘ഒരു യമണ്ടന്‍ പ്രേമകഥ’ നാളെ തിയറ്ററുകളിലെത്തും. ഏറെ ആകാംഷ നിറച്ച് ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ ഇന്ന് രാവിലെ എത്തി. ദുൽഖറിന്റെ നാടൻ ഡയലോഗിൽ ഓരോ മലയാളിയും ആഹ്ളാദിക്കുന്ന ഒരു കിടിലൻ ടീസർ ആണ് പുറത്തുവിട്ടിരിക്കുന്നത്. ടീസറിൽ ജോൺസൺ മാഷിന്റെ പാട്ടിനൊത്ത് ദുൽഖർ പറയുന്ന മഴ, ചായ, ജോൺസൺ മാഷ് കോമ്പിനേഷൻ എല്ലാവരെയും ഒന്ന് കോരിത്തരിപ്പിക്കും. ടീസർ ജോൺസൺ മാഷിന് സമർപ്പിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

നവാഗതനായ  ബി.സി.നൗഫലാണ് ചിത്രത്തിന്റെ സംവിധായകൻ. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങൾക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍- ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്നു. സംയുക്ത മേനോനാണ്,  ചിത്രത്തില്‍ നായികയായി എത്തുന്നത്. നാദിർഷയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. നര്‍മത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം ആന്റോ ജോസഫാണ് നിര്‍മിക്കുന്നത്.

oru yamandan premakadha second teaser

More in Malayalam Breaking News

Trending

Recent

To Top