Connect with us

മദ്യപിക്കാത്തവർക്കും ലിവർ സിറോസിസ് വരുന്നത് സർവ്വ സാധാരണമാണ്… അതില്‍ ഒരു വിഭാഗംഇത്തരം മരുന്ന് കഴിക്കുന്നവരാണ്, ഇനിയാർക്കും ഇത്തരം അബദ്ധം പറ്റാന്‍ പാടില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

News

മദ്യപിക്കാത്തവർക്കും ലിവർ സിറോസിസ് വരുന്നത് സർവ്വ സാധാരണമാണ്… അതില്‍ ഒരു വിഭാഗംഇത്തരം മരുന്ന് കഴിക്കുന്നവരാണ്, ഇനിയാർക്കും ഇത്തരം അബദ്ധം പറ്റാന്‍ പാടില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മദ്യപിക്കാത്തവർക്കും ലിവർ സിറോസിസ് വരുന്നത് സർവ്വ സാധാരണമാണ്… അതില്‍ ഒരു വിഭാഗംഇത്തരം മരുന്ന് കഴിക്കുന്നവരാണ്, ഇനിയാർക്കും ഇത്തരം അബദ്ധം പറ്റാന്‍ പാടില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഏതോ യൂനാനി മരുന്നുകൾ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോർട്ടുകൽ പുറത്തുവന്നിരുന്നു. തൊട്ട് പിന്നാലെ യൂനാനി ചികിത്സാരീതി മിത്താണെന്ന് പറഞ്ഞ് കൊണ്ട് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു ഫേസ്ബുക്കിൽ ഒരു പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്
സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു നൂഹുവിന്റെ പോസ്റ്റ്. യൂനാനി ചികിത്സാരീതി അന്ധവിശ്വാസമാണെന്നും ശാസ്‌ത്രീയമല്ലെന്നും അദ്ദേഹം കുറിപ്പിൽ വിശദീകരിച്ചു.

സിദ്ധീഖിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ യുനാനി അടക്കമുള്ള ചികിത്സാ രീതികള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ഡോ.സുള്‍ഫി നൂഹ്. ഇത്തരം ചികിത്സാ രീതികളെ ആശ്രയിച്ച് അപകടത്തിലേക്ക് പോവുന്ന ധാരാളം ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. ഒരു പ്രമുഖന് സംഭവിക്കുമ്പോള്‍ മാത്രമാണ് അത് കൂടുതല്‍ ആളുകളിലേക്ക് എത്തുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകള്‍ക്കും ദൂഷ്യ വശങ്ങളില്ലേ എന്ന ചോദ്യം അപ്പോള്‍ ഉയർന്ന് വരും. തീർച്ചയായും ഉണ്ട്. എന്നാല്‍ അത് എന്തൊക്കെയായിരിക്കുമെന്ന് രോഗികളോട് പറയുന്നു എന്നതാണ് ഈ മേഖലയുടെ പ്രത്യേകതയെന്നും അദ്ദേഹം പറയുന്നു.

ഹെവിമെറ്റല്‍സ് അടങ്ങിയ യുനാനി ചികിത്സ കിഡ്നി പ്രശ്നങ്ങളടക്കം വളരെ പെട്ടെന്ന് ഉണ്ടാക്കുന്നു. അതുപോലെ ലിവറിനും പ്രശ്നമാണ്. ശാസ്ത്രം തന്നെ അത് തെളിയിച്ചിട്ടുണ്ട്. ചികിത്സാ രീതിയില്‍ ശാസ്ത്രവും മിത്തും അവിശ്വാസ്യതയും ചർച്ച ചെയ്യപ്പെടേണ്ട തന്നെയാണ്. ഇനിയാർക്കും ഇത്തരം അബദ്ധം പറ്റാന്‍ പാടില്ല. ധാരളാം ആളുകള്‍ ഇത്തരം പ്രശ്നങ്ങളില്‍ പെട്ടുപോയിട്ടുണ്ട്. എന്നാല്‍ പേര് പറയാന്‍ സാധിക്കില്ലെന്നും ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സുള്‍ഫി നൂഹ് പറയുന്നു.

ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്ന ധാരാളം രോഗികളെ സ്ഥിരമായി കാണുന്നുണ്ട്. മദ്യപിക്കാത്തവർക്കും ലിവർ സിറോസിസ് വരുന്നത് സർവ്വ സാധാരണമാണ്. അതില്‍ ഒരു വിഭാഗം എന്ന് പറയുന്നത് ഇത്തരം മരുന്ന് കഴിക്കുന്നവരാണ് എന്നത് ഒരു വസ്തുതയാണ്. പല വേദികളിലും ഈ വിഷയം ചർച്ചയായിട്ടുണ്ട്. ചികിത്സയില്‍ എപ്പോഴും ശാസ്ത്രീയത പിന്തുടരണണം. ചികിത്സാ രംഗത്തെ അഴിമതിയും ധാർമ്മികതയില്ലാമയ്മുമൊക്കെ വേറെ വിഷയമാണ്. പക്ഷെ ശാസ്ത്രം ശാസ്ത്രമായി തന്നെ ഇവിടെ നിലനില്‍ക്കുന്നുണ്ട്.

തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആധുനിക ചികിത്സാ രീതി നിലനില്‍ക്കുന്നുണ്ട്. പാരസെറ്റാമോള്‍ എങ്ങനെ വേദന കുറയ്ക്കുന്നു എന്നതിന് ഇവിടെ തെളിവുകളുണ്ട്. വർഷങ്ങളോളം എടുത്ത് നടത്തിയ പഠനങ്ങളുടെ ഫലമാണ് ഇത്. കോവിഡിന് രോഗശാന്തി എന്ന് പറഞ്ഞുകൊണ്ട് അടുത്തിടെ കുറച്ച് മരുന്നുകള്‍ വന്നു. അത് തെറ്റാണെന്ന് കണ്ടാല്‍ അത് തള്ളിക്കളയാനും ആധുനിക വൈദ്യശാസ്ത്രം തയ്യാറാണ്.

നമ്മുടെ രാജ്യവും ലോകവും ഒരോ നിമിഷത്തിലും മാറിക്കൊണ്ടിരിക്കുകയാണ്. ആ സാഹചര്യത്തില്‍ തെളിവുകള്‍ ഇല്ലാത്ത ഒരു ചികിത്സാ രീതിയെ ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. അതിന് എത്ര പ്രചാരണം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ നികുതിപ്പണം ഉപയോഗിക്കേണ്ടത് ശാസ്ത്രീയ ചികിത്സയ്ക്കായിരിക്കണം. യുറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പടെ തെളിവുകളില്ലാത്തെ ചികിത്സാ രീതിയിലെ സർക്കാർ പ്രോല്‍സാഹിപ്പിക്കില്ലെന്നും സുള്‍ഫി നൂഹ് പറയുന്നു. ചികിത്സാ രീതികളെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടാവണം. അതിന് ശാസ്ത്രീയമായി ചിന്തിക്കുന്ന രീതിയുണ്ടാവണം. സർക്കാർ തന്നെ ഇതിനെ പ്രോല്‍സാഹിപ്പിക്കുന്ന രീതിയില്‍ നിന്നും പിന്മാറണം. പ്രകൃതി ചികിത്സ എന്നൊക്കെ പറഞ്ഞ് വലിയ പ്രചരണം നടക്കുന്നുണ്ട്. അതൊക്കെ നിയന്ത്രിക്കപ്പെടണം. ഈ മേഖലയില്‍ വലിയ ചൂഷണമാണ് നില്‍ക്കുന്നത്. പ്രത്യേകിച്ച് ദീർഘകാലം നീണ്ട് നില്‍ക്കുന്ന രോഗങ്ങളുടെ പേരിലാണ് പ്രചരണം. പ്രമേഹം ഒറ്റയടിക്ക് നിർത്താം എന്നാണ് പ്രചരണം. പരസ്യം കണ്ട് ഇതില്‍ വീണു പോകുന്നവരുണ്ടാകും. ഫലം ഒന്നും ഉണ്ടാകില്ലെങ്കിലും മറ്റുള്ളവർ അറിഞ്ഞാല്‍ അപഹാസ്യരാവും എന്നതിനാല്‍ പലരും പറ്റിക്കപ്പെടുന്ന കാര്യം പുറത്ത് പറയില്ലെന്നും . കോവിഡിന് വരെ ചികിത്സയുണ്ടെന്ന് പറഞ്ഞവർ ഇവിടെയുണ്ടെന്നും സുല്‍ഫി നൂഹ് കൂട്ടിച്ചേർക്കുന്നു.

അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്‍ ജനാര്‍ദ്ദനന്‍ പറഞ്ഞ വാക്കുകലും ശ്രദ്ധ നേടിയിരുന്നു. മദ്യപാനമോ സിഗരറ്റ് വലിയോ പോലുള്ള ഒരു ദുശ്ലീലങ്ങളും ഇല്ലാത്ത ആളായിരുന്നു സിദ്ദീഖ്. ഭക്ഷണം പോലും മിതമായി കഴിക്കുന്ന പ്രകൃതമായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് കരളിലാണ് പ്രശ്‌നം വന്നത്. അതിന് കാരണം യുനാനി ഗുളികകള്‍ എന്ന പേരില്‍ കഴിച്ച ചില വസ്തുക്കളാണ് എന്നാണ് ജനാര്‍ദ്ദനന്‍ സിദ്ദീഖിനെ ചികിത്സിച്ച ഡോക്ടറെ ഉദ്ധരിച്ച് പറഞ്ഞത്.

More in News

Trending

Recent

To Top