Connect with us

സെപ്റ്റംബർ 10, 11 സൈമ അവാര്‍ഡ്‍സ് ബെംഗളൂരുവിൽ, നോമിനേഷനില്‍ ‘മിന്നല്‍ മുരളി’ ഒന്നാമത്, ‘കുറുപ്പ്’ രണ്ടാമത്

News

സെപ്റ്റംബർ 10, 11 സൈമ അവാര്‍ഡ്‍സ് ബെംഗളൂരുവിൽ, നോമിനേഷനില്‍ ‘മിന്നല്‍ മുരളി’ ഒന്നാമത്, ‘കുറുപ്പ്’ രണ്ടാമത്

സെപ്റ്റംബർ 10, 11 സൈമ അവാര്‍ഡ്‍സ് ബെംഗളൂരുവിൽ, നോമിനേഷനില്‍ ‘മിന്നല്‍ മുരളി’ ഒന്നാമത്, ‘കുറുപ്പ്’ രണ്ടാമത്

സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സിന്റെ (SIIMA) പത്താം പതിപ്പ് ബെംഗളൂരുവിൽ വച്ച് നടക്കും . സെപ്റ്റംബർ 10, 11 തീയതികളിൽ ആണ് ഇത് നടക്കുന്നത്. ബെംഗളൂരു നഗരത്തിൽ നടക്കാൻ പോകുന്ന ആദ്യത്തെ ബഹുഭാഷാ അവാർഡ്‍സ് ചടങ്ങെന്ന പ്രത്യേകത ഇതിനെ കൂടുതൽ ആകർഷകമാക്കുന്നു. ഇന്ത്യയ്‌ക്ക് പുറമെ വിദേശത്തുള്ള തെന്നിന്ത്യൻ സിനിമാ പ്രേമികളെയും പ്രേക്ഷകരെയും ഒരേപോലെ ആകർഷിച്ച ഒരു അവാർഡ് ഷോ ആണ് സൈമ.

ചടങ്ങിൽ വച്ച് ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ കലാസാങ്കേതിക രംഗങ്ങളിൽ മികച്ച പ്രകടനങ്ങൾ 2021ൽ കാഴ്‍ചവച്ചവർക്കായുള്ള പുരസ്‌കാരങ്ങൾ നൽകി ആദരിക്കും .

നാല് ക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായങ്ങളെയും ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നുള്ളതാണ് സൈമയുടെ ഏറ്റവും പ്രധാന ആശയം എന്ന് വാര്‍ത്താസമ്മേളനത്തിൽ വച്ച് സൈമ ചെയർപേഴ്‍സൺ ബൃന്ദ പ്രസാദ് പറഞ്ഞു. താരങ്ങൾ പരസ്‍പരം അറിയും, മറ്റു താരങ്ങളുടെ സിനിമകൾ കാണും. എന്നിരുന്നാലും എല്ലാ ചലച്ചിത്ര പ്രവർത്തകർക്കും ഒത്തു ചേരാനും, പരിചയം പുതുക്കാനും, സൗഹൃദം പങ്കുവയ്ക്കാനും ഒരു പൊതു വേദി ഉണ്ടായിരുന്നില്ല. ഇന്ന്, എല്ലാ വർഷവും ഒരു കല്യാണം പോലെ, ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായം ഒന്നടങ്കം ഒരു കുടുംബം പോലെ ഒത്തുചേരുന്നു സൈമ അവാർഡ് ഷോയിൽ വച്ച് . ഈ സംഗമം ഒരുക്കാൻ സാധിക്കുന്നതിലും ഇത് സുഗമമായി നടത്താൻ കഴിയുന്നതിലും തങ്ങൾ അതീവ സന്തുഷ്‍ടരാണെന്നും ബൃന്ദ പ്രസാദ് കൂട്ടിച്ചേർത്തു.

മലയാളത്തിൽ, ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്‍ത ‘മിന്നൽ മുരളി’ 10 വിഭാഗങ്ങളിലായി മുന്നിട്ട് നിൽക്കുന്നു, ദുൽഖറിനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്‍ത കുറുപ്പ് എട്ട് നോമിനേഷനുകളുമായി രണ്ടാം സ്ഥാനത്തും ഫഹദ് ഫാസിലിന്റെ ജോജിയും മാലിക്കും ആറ് നോമിനേഷനുകളുമായി മൂന്നാം സ്ഥാനത്തുമുണ്ട്. ഓൺലൈൻ വോട്ടിംഗ് സംവിധാനത്തിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.

വർഷങ്ങളായി സൈമയുമായി സഹകരിക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് പ്രമുഖ നടൻ റാണ ദഗുബാട്ടി പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി സൈമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷമുണ്ടെന്ന് പ്രമുഖ നടി സാനിയ അയ്യപ്പൻ പറഞ്ഞു. ഈ ഷോയിൽ തന്റെ പ്രകടനത്തിനായി വളരെ അധികം ആവേശപൂർവം കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. സൈമയിൽ ഇത് ആദ്യമായിട്ടാണ് പോകുന്നതെന്നും അതിൽ പങ്കുചേരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും നടി അദിതി രവി പറഞ്ഞു.

ഗ്രൗണ്ട് സ്പോൺസർ ആയ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഡോ.സി ജ .റോയ് റാണയെ ‘ബാഹുബലി’യിലെ തന്റെ പ്രിയ നായകൻ എന്ന് വിശേഷിപ്പിച്ചു. സ്‌പോൺസർഷിപ്പ് എന്നതിലുപരി ഒരു കുടുംബ കൂട്ടായ്‍മയുടെ വിപുലീകരണമാണ് സൈമ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . തന്റെ ചെറുപ്പത്തിൽ എല്ലാ ഭാഷകളിലെയും സിനിമകൾ കാണുമായിരുന്നുവെന്നും , ബഹു ഭാഷകളോടും സിനിമകളോടുമുള്ള തന്റെ ആരാധനയുടെയും അഭിനിവേശത്തിന്റെയും വിപുലീകരണമാണ് സൈമ എന്നും അദ്ദേഹം പറഞ്ഞു. സൈമയുടെ വെബ്സൈറ്റ് വഴി നോമിനികൾക്ക് വോട്ട് ചെയ്യണമെന്ന് പേളി മാണി പ്രേക്ഷകരോട് അഭ്യർത്ഥിച്ചു. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിന്നുള്ള പ്രമുഖരെയാണ് സൈമയുടെ ബെംഗളൂരു ഷോയിൽ പ്രതീക്ഷിക്കുന്നത്.

More in News

Trending