Connect with us

ഭരണകൂടത്തെ വിമർശിച്ചു, സംവിധായകൻ ജാഫർ പനാഹിയ്ക്ക് ആറു വർഷം തടവ്

News

ഭരണകൂടത്തെ വിമർശിച്ചു, സംവിധായകൻ ജാഫർ പനാഹിയ്ക്ക് ആറു വർഷം തടവ്

ഭരണകൂടത്തെ വിമർശിച്ചു, സംവിധായകൻ ജാഫർ പനാഹിയ്ക്ക് ആറു വർഷം തടവ്

സംവിധായകൻ ജാഫർ പനാഹിയ്ക്ക് ആറു വർഷം ജയിൽശിക്ഷ വിധിച്ച് ഇറാൻ. ഭരണകൂടത്തെ വിമർശിച്ചതിന്, 11 വർഷം മുൻപുള്ള കേസിലാണ് ജാഫർ പനാഹിയെ ഇപ്പോൾ തുറുങ്കിലടച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ടെഹ്‌റാനിൽ ജാഫർ പനാഹി അറസ്റ്റിലായത്.

മുഹമ്മദ് റസൂലോഫ്, മൊസ്തഫ അലഹ്മദ് എന്നിവർക്കൊപ്പം ഈ മാസം ഇറാനിൽ തടങ്കലിലാകുന്ന മൂന്നാമത്തെ സംവിധായകനാണ് അദ്ദേഹം. പ്രതിഷേധങ്ങളെ പിന്തുണച്ചതിന് അറസ്റ്റിലായ മുഹമ്മദ് റസൂലോഫ്, മൊസ്തഫ അലഹ്മദ് എന്നിവരെ കുറിച്ച് അന്വേഷിക്കാൻ എവിൻ ജയിലിലേക്ക് പോയതിന് പിന്നാലെയാണ് പനാഹിയെ പൊലീസ് തടഞ്ഞതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഒരു പൗരനെന്ന നിലയിൽ ജാഫറിന് ചില അവകാശങ്ങളുണ്ട്. നടപടി ക്രമങ്ങളുണ്ട്. ഒരാളെ ജയിലിലടക്കാൻ ആദ്യം അവരെ വിളിക്കേണ്ടതുണ്ട്. എന്നാൽ ജയിലിന് പുറത്ത് സമരം ചെയ്യുന്ന ഒരാളെ ജയിലിലടയ്ക്കുന്നത് ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നു. ഇത് തട്ടിക്കൊണ്ടുപോകലാണ്,” ജാഫർ പനാഹിയുടെ ഭാര്യ തഹെരെ സഈദി ബിബിസി പേർഷ്യനോട് പറഞ്ഞു.

അറുപത്തിരണ്ടുകാരനായ പനാഹി ആധുനിക ഇറാനെ വിമർശിച്ച സിനിമകൾ അവതരിപ്പിച്ച് അന്താരാഷ്ട്ര മേളകളിൽ നിരവധി അവാർഡുകൾ നേടിയിട്ടുള്ള സംവിധായകനാണ്. 2015ലെ ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ടാക്സിയെന്ന ചിത്രത്തിന് ഗോൾഡൻ ബിയർ പുരസ്കാരവും 2018ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ത്രീ ഫെയ്‌സിന് മികച്ച തിരക്കഥയ്ക്കുള്ള സമ്മാനവും ലഭിച്ചിരുന്നു. 2007ലെ ഐഎഫ്എഫ്‌കെയുടെ ജൂറി ചെയർമാനായിരുന്നു.

മെയ് മാസത്തിൽ അബദാൻ നഗരത്തിലെ 10 നില കെട്ടിടം തകർന്ന് 40ൽ അധികം പേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിലാണ് മുഹമ്മദ് റസൂലോഫിനെയും മൊസ്തഫ അൽ ഇ അഹമ്മദിനെയും അറസ്റ്റ് ചെയ്തത്. ഇരുവരും അശാന്തി ഉണ്ടാക്കുകയും സമൂഹത്തിന്റെ മാനസിക സുരക്ഷയെ തടസ്സപ്പെടുത്തുകയും ചെയ്തു എന്നാണ് ഇവർക്കെതിരെ ഉയർന്ന ആരോപണം.

Continue Reading
You may also like...

More in News

Trending

Recent

To Top