Connect with us

അതിജീവിതയുടെ തീരാശാപം, സുനിയെ ഈശ്വരൻ കൈവിട്ടു! ഇരച്ചെത്തിയ പോലീസ് കണ്ട കാഴ്ച.. പയറ്റിയത് അവസാന അടവോ? ദിലീപിനെ തേടിയെത്തിയ ആ വാർത്ത

News

അതിജീവിതയുടെ തീരാശാപം, സുനിയെ ഈശ്വരൻ കൈവിട്ടു! ഇരച്ചെത്തിയ പോലീസ് കണ്ട കാഴ്ച.. പയറ്റിയത് അവസാന അടവോ? ദിലീപിനെ തേടിയെത്തിയ ആ വാർത്ത

അതിജീവിതയുടെ തീരാശാപം, സുനിയെ ഈശ്വരൻ കൈവിട്ടു! ഇരച്ചെത്തിയ പോലീസ് കണ്ട കാഴ്ച.. പയറ്റിയത് അവസാന അടവോ? ദിലീപിനെ തേടിയെത്തിയ ആ വാർത്ത

സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടിയായിരുന്നു അടുത്തിടെ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയ്ക്ക് ലഭിച്ചത്. ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. താൻ മാത്രമാണ് ജയിലുള്ളതെന്ന് സുനിയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അത് മുഖവിലയ്ക്ക് എടുത്തില്ല.
കുറ്റകൃത്യത്തിന് പണം നൽകിയ വ്യക്തി വരെ പുറത്തിറങ്ങി. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അപേക്ഷിച്ചെങ്കിലും ഫലം ഉണ്ടായില്ല.

അതിനിടെ ഇപ്പോൾ പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണെന്നുള്ള വാർത്തയാണ് പുറത്തുവരുന്നത് . തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഇന്നലെ വൈകിട്ടാണ് പൾസർ സുനിയെ എത്തിച്ചത്. ഇയാളുടെ ജാമ്യഹർജി സുപ്രീം കോടതിയും തള്ളിയ പശ്ചാത്തലത്തിലാണ് സുനിയുടെ മാനസികാരോഗ്യസ്ഥിതി മോശമായതെന്നാണ് ലഭ്യമാകുന്ന വിവരം. എന്താണ് അസുഖം എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ആരോഗ്യനില മോശമാണെന്ന കാരണം കാണിച്ചാണ് സുനി സുപ്രീം േകാടതിയെ സമീപിച്ചത്. ഈ ഹർജി ജൂലായ് 13-ന് തള്ളുകയായിരുന്നു . ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കാനായിരുന്നു സുപ്രീംകോടതി നിർദേശിച്ചത്.

2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിന്‍ ആണ് കേസില്‍ ആദ്യം അറസ്റ്റിലായത്. ശേഷമാണ് പള്‍സര്‍ സുനിയെയും വിജീഷിനെയും പിടികൂടിയത്. ഇരുവരും കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയിലായിരുന്നു അറസ്റ്റ്.

കേസിന്റെ തുടക്കത്തില്‍ ദിലീപ് ചിത്രത്തിലുണ്ടായിരുന്നില്ല. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ദിലീപിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് നിരന്തരം ചോദ്യം ചെയ്തു. ജൂലൈ 10ന് പോലീസ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിപ്പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ദിലീപ്. കേസില്‍ ആദ്യം ജാമ്യം നേടി പുറത്തിറങ്ങിയ പ്രതി ദിലീപ് ആയിരുന്നു. മാര്‍ച്ചിലാണ് നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. വിജീഷിന് ജാമ്യം ലഭിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് രണ്ടാം പ്രതി മാര്‍ട്ടിന് ജാമ്യം കിട്ടിയത്. അഞ്ച് വര്‍ഷം മാര്‍ട്ടിന്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞു. കേസിലെ മൂന്നാം പ്രതിയായ മണികണ്ഠന് കഴിഞ്ഞ നവംബറിലാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. മണികണ്ഠനും മാര്‍ട്ടിനും ജാമ്യം ലഭിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് വിജീഷ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

ദിലീപുമായി തനിക്ക് ബന്ധമില്ലെന്ന് വിജീഷ് പറയുന്നു. എന്നാല്‍ സുനിയെ നേരത്തെ അറിയാമെന്നും വിജീഷ് പറഞ്ഞു. സുനിയാണ് മറ്റുള്ളവരെ കൃത്യം ചെയ്യാന്‍ ഏകോപിപ്പിച്ചതെന്ന് അന്വേഷണ സംഘം നേരത്തെ ആരോപിച്ചിരുന്നു. സുനി നേരത്തെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. പിന്നീടാണ് ഇയാള്‍ സുപ്രീംകോടതിയിലെത്തിയത്

അതേസമയം പൾസർ സുനി നിരവധി നടിമാരെ ലൈംഗികമായി ആക്രമിച്ച് ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ കാര്യം തനിക്ക് അറിയാമെന്ന് മുൻ ജയിൽ വകുപ്പ് മേധാവി ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ആർ ശ്രീലേഖയുടെ ദിലീപ് അനുകൂല പരാമർശം വലിയ വിവാദമായിരുന്നു. ആർ ശ്രീലേഖക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടിയിരുന്നു. ശ്രീലേഖയുടെ വിവാദ യൂട്യൂബ് വിഡിയോ പൊലീസ് പരിശോധിച്ചു. കോടതിയലക്ഷ്യ പരാമർശങ്ങൾ വിഡിയോയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.

പൾസർ സുനിയുമായി ബന്ധപ്പെട്ട പരാമർശം ഗൗരവതരമെന്ന് പൊലീസ് വിലയിരുത്തി. സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ പൾസർ സുനി ലൈംഗീക പീഡനം നടത്തി ബ്‌ളാക്ക് മെയിൽ ചെയ്ത് പണം തട്ടിയത് അറിയാമെന്ന പരാമർശം ഗൗരവമുള്ളതാണ്. ഉന്നത പദവിയിലിരുന്ന ഒരാൾക്ക് നേരിട്ട് ഇക്കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും നിയമ നടപടികൾ സ്വീകരിക്കാതിരുന്നത് ഗുരുതര പിഴവാണെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.

More in News

Trending

Recent

To Top