Connect with us

ദിലീപിന്റെ വാദം തള്ളി; കനത്ത തിരിച്ചടി ഗർജ്ജിച്ച് പ്രോസിക്യൂഷൻ! മാസ്സായി ഹൈക്കോടതി, നെഞ്ച് പൊട്ടിപൊളിയുന്നു

Malayalam Breaking News

ദിലീപിന്റെ വാദം തള്ളി; കനത്ത തിരിച്ചടി ഗർജ്ജിച്ച് പ്രോസിക്യൂഷൻ! മാസ്സായി ഹൈക്കോടതി, നെഞ്ച് പൊട്ടിപൊളിയുന്നു

ദിലീപിന്റെ വാദം തള്ളി; കനത്ത തിരിച്ചടി ഗർജ്ജിച്ച് പ്രോസിക്യൂഷൻ! മാസ്സായി ഹൈക്കോടതി, നെഞ്ച് പൊട്ടിപൊളിയുന്നു

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് കനത്ത തിരിച്ചടി. കേസിൽ അധിക കുറ്റപത്രം നൽകാൻ സമയം നീട്ടി നൽകണമെന്ന ക്രൈം ബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞു. കേസിന്റെ തുടരന്വേഷണത്തിനുള്ള സമയം ഹൈക്കോടതി നീട്ടി നല്‍കി. ഒന്നര മാസം കൂടി അധികമായി അനുവദിച്ച് ഉത്തരവിട്ടു. കൂടുതല്‍ സമയം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

ദിലീപ് മറിച്ചായിരുന്നു കോടതിയില്‍ ആവശ്യപ്പെട്ടത്. ദിലീപിന്റെ വാദം തള്ളുകയാണ് കോടതി ചെയ്തിരിക്കുന്നത്. ഇനിയും ഒന്നര മാസം കൂടി അന്വേഷണത്തിന് സമയം ലഭിക്കുമ്പോള്‍ ദിലീപിനെതിരായ കുരുക്ക് അന്വേഷണ സംഘം മുറുക്കുമെന്നാണ് കരുതുന്നത്. കാവ്യമാധവനെ സാക്ഷിപട്ടികയില്‍ നിന്ന് പ്രതിപ്പട്ടികയിലേക്ക് മാറ്റുമോ എന്ന ചോദ്യത്തിനും ഉത്തരമുണ്ടാകും…

ജസ്റ്റിസ് കൗസർ എടപഗത്താണ് ഹർജിയിൽ വിധി പറഞ്ഞത്. മൂന്ന് മാസം സമയം നീട്ടി നൽകണമെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്

തുടർ അന്വേഷണത്തിൽ ദിലീപിനും കൂട്ട് പ്രതികൾക്കെതിരെയും നിരവധി കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ടെന്നും ദിലീപിന്റെ ഫോണുകളിൽ നിന്ന് പിടിച്ചെടുത്ത വിവരങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ, അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലം മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ചിന് ലഭിച്ചതാണ്. അത് ഇതുവരേയും പരിശോധിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അത് വിശ്വസനീയമല്ല. ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ല, വിവരങ്ങള്‍ മുഴുവനായും ലാബില്‍ നിന്നും ലഭിച്ചതാണ്. പിന്നെ എന്തിനാണ് തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കുന്നതെന്നാണ് ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്.

അതേസമയം ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്ന് ഹർജി നൽകി. കേസിൽ കോടതിക്കെതിരെ ഭാഗ്യലക്ഷ്മി മോശം പരാമർശം നടത്തിയെന്നാണ് ഹർജിയിൽ പറയുന്നത്. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ധനിലാണ് ഹർജി നൽകിയത്. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രെെം ബ്രാഞ്ച് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്തിയത്. തുടരന്വേഷണം പുരോഗമിക്കുന്നതിനിടെ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top