Connect with us

ബോളിവുഡ് താരം മലൈക അറോറയ്ക്ക് കോവിഡ് 19

News

ബോളിവുഡ് താരം മലൈക അറോറയ്ക്ക് കോവിഡ് 19

ബോളിവുഡ് താരം മലൈക അറോറയ്ക്ക് കോവിഡ് 19

ബോളിവുഡ് താരം മലൈക അറോറയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചെങ്കിലും ലക്ഷണങ്ങള്‍ ഒന്നുമില്ലെന്ന് മലൈക പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുംബൈയില്‍ വീട്ടില്‍ ക്വാറന്റീനിലാണ് താരം. ‘ആരോഗ്യത്തോടെയും ശക്തിയോടെയും തിരിച്ചു വരുമെന്നും മലൈക പ്രതികരിച്ചു.

അതേസമയം, മലൈകയുടെ രോഗബാധ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കോവിഡ് ബാധ സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലും താരം വിശദീകരണമൊന്നും പോസ്റ്റ് ചെയ്തിട്ടില്ല. നേരത്തെ, മലൈകയുടെ ഡാന്‍സ് റിയാലിറ്റി ഷോ ആയ ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സര്‍ നിര്‍ത്തി വെച്ചിരുന്നു. എട്ടോളം യൂണിറ്റ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. മലൈകയുടെ രോഗബാധയുടെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമല്ല.

Continue Reading
You may also like...

More in News

Trending

Recent

To Top