Connect with us

നല്ല ഒരു പ്ലാനിങ്ങാണ് പ്രതിഭാഗം നടത്തുന്നത്… അതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു, മഞ്ജുവിന്റെ മൊഴിയിലൂടെ മാത്രമല്ല, പൊലീസ് ദിലീപിലേക്ക് എത്തിയത്, പല മാർഗ്ഗങ്ങളിലൂടേയുമാണ് അന്വേഷണ സംഘം എത്തുന്നത്

News

നല്ല ഒരു പ്ലാനിങ്ങാണ് പ്രതിഭാഗം നടത്തുന്നത്… അതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു, മഞ്ജുവിന്റെ മൊഴിയിലൂടെ മാത്രമല്ല, പൊലീസ് ദിലീപിലേക്ക് എത്തിയത്, പല മാർഗ്ഗങ്ങളിലൂടേയുമാണ് അന്വേഷണ സംഘം എത്തുന്നത്

നല്ല ഒരു പ്ലാനിങ്ങാണ് പ്രതിഭാഗം നടത്തുന്നത്… അതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു, മഞ്ജുവിന്റെ മൊഴിയിലൂടെ മാത്രമല്ല, പൊലീസ് ദിലീപിലേക്ക് എത്തിയത്, പല മാർഗ്ഗങ്ങളിലൂടേയുമാണ് അന്വേഷണ സംഘം എത്തുന്നത്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്
നടിയെ ആക്രമിച്ച സംഭവങ്ങള്‍ ദിലീപ് റീ കണ്‍സ്ട്രക്ഷന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഡിഫന്‍സ് വക്കീലിന്റെ ഭാഗത്ത് നിന്നും നോക്കുമ്പോള്‍ അത് കൃത്യമായ നീക്കമാണെന്നാണ് അഡ്വ. ആശാ ഉണ്ണിത്താന്‍ പറയുന്നത് . ദിലീപിന്റെ അഭിഭാഷകന് ഈ ദൃശ്യങ്ങളില്‍ നിന്നും ഒരു സംശയം ഉണ്ടാക്കിയെടുക്കാന് സാധിക്കും. സംശയത്തിന്റെ ആനുകൂല്യം സാധാരണയായി പ്രതിക്കാണ് ലഭിക്കുക. കേസ് സംശയാസ്പദമായിട്ടാണ് തെളിയിക്കേണ്ടത്. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ റീ കണ്‍സ്ട്രക്ഷന്‍ ചെയ്തത് കൃത്യമായും കേസില്‍ നിന്നും ഊരിപോരാനുള്ള മികച്ചൊരു ഡിഫന്‍സ് തന്ത്രമാണ്.

ഒരോ സാക്ഷികളേയും കൂറുമാറ്റി കൊണ്ട് വരുന്നതിലും റിസ്ക് കുറവും വിജയ സാധ്യത കൂടുതലും ഈ ഒരു രീതിക്കാണ്. വളരെ സീരിയസായി കേസുകളെ കാണുന്ന മുതിർന്ന അഭിഭാഷകരുടെ സ്ഥിരം ടെക്നിക്കായി ഇതിനെ കാണാം. അവരുടെ ഒരു അപ്രോച്ചാണ് ഇത്. വളരെ നല്ല രീതിയിലാണ് അവരത് ചെയ്യുന്നത്. ഇതൊരു നല്ല കേസായിരുന്നെങ്കില്‍ ഈ ഡിഫന്‍സ് രീതിയെ നമ്മള്‍ പ്രശംസിക്കുമായിരുന്നെന്നും അഡ്വ. ആശാ ഉണ്ണിത്താന്‍ കൂട്ടിച്ചേർക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു അവർ.

കേസിനെ പൊട്ടിക്കാനുള്ള കാര്യങ്ങള്‍ ചെയ്തിവെക്കുന്നു എന്നുള്ളത്, വളരെ ആത്മവിശ്വാസത്തോടെ ഇത്തരം കാര്യങ്ങളിലൂടെ ഇവർ മുന്നോട്ട് പോവുന്നു എന്നതില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഹാഷ് വാല്യൂ മാറിയതില്‍ നിന്നും അത് മനസ്സിലാക്കാന്‍ സാധിക്കും. അവിടെ എന്തോ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അതേ സംഭവത്തില്‍ തന്നെ അവർ ഊന്നുതിന്റെ പ്രധാന കാരണമെന്നും ടിബി മിനി വ്യക്തമാക്കുന്നു.

അതിജീവിതയുടെ ക്രെഡിബിലിറ്റിയെ തകർക്കാന്‍ സാധിക്കുന്ന സംഗതി കൂടിയാണ് ഇത്. സമ്മതത്തോടെയുള്ള പ്രവർത്തിയാണ് ഇതെന്ന് വരുത്തി തീർക്കാനുള്ള ശ്രമാണ്. അവരുടെ നിലനില്‍പ്പിനെ തന്നെ ഇല്ലാതാക്കുന്ന ഒരു രീതിയാണ് ഇവർ മുന്നോട്ട് പോവുന്നത്. ജഡ്ജിയുടെ ഉള്ളില്‍ പോലും ഇത്രമേല്‍ പ്രോസിക്യൂട്ടർമാർക്ക് വിരുദ്ധമായ വികാരം ഉണ്ടാക്കിയെടുക്കാന്‍ പറ്റിയെന്ന് പറയുമ്പോള്‍ ഇവിടെ നമ്മുടെ പ്രതി ആ ദൃശ്യവുമായി ബന്ധപ്പെട്ട വേണ്ടതായ പണികള്‍ എടുത്ത് കഴിഞ്ഞുവെന്ന് വേണം മനസ്സിലാക്കാന്‍.

വളരെ നല്ല ഒരു പ്ലാനിങ്ങാണ് പ്രതിഭാഗം നടത്തുന്നത്. അതിനായി ആധുനിക സാങ്കേതിക വിദ്യ തന്നെ അവർ ഉപയോഗിക്കുന്നു. ക്രൈം ചെയ്യാനും അവർ ഉപയോഗിച്ച പ്രവർത്തന രീതി സൈബർ മേഖലയുമായി ബന്ധപ്പെടുന്നതാണ്. ഇപ്പോഴും അവർ ഈ സൈബർ മേഖലയെ തന്നെയാണ് ആശ്രയിക്കുന്നതെന്നും ആശാ ഉണ്ണിത്താന്‍ പറയുന്നു.

അത്ര എളുപ്പത്തില്‍ ആരും തൊടുമെന്ന് അവർ പ്രതീക്ഷിച്ചില്ല. അതുകൊണ്ടാണ് അതില്‍ തന്നെ പിടിച്ച് അവർ മുന്നോട്ട് പോവുന്നത്. മനുഷ്യരെ അവിശ്വസിക്കാം, എന്നാല്‍ ദൃശ്യങ്ങളെയോ ഇലക്ട്രോണിക് സാധനങ്ങളെയോ അവിശ്വസിക്കാന്‍ സാധിക്കില്ലല്ലോ. സാക്ഷികളൊക്കെ പൈസ മുഴുവന്‍ വാങ്ങിച്ച് വെച്ചാലും എന്ന് വേണമെങ്കിലും അവർ കൂറുമാറാം. എന്നാല്‍ സൈബർ മേഖലയുമായി ബന്ധപ്പെട്ട കാര്യം അങ്ങനെയല്ലാലോയെന്നും അഭിഭാഷക ചൂണ്ടിക്കാട്ടുന്നു.

ഈ കേസില്‍ ഗൂഡാലോചനയുണ്ടെന്ന് ആദ്യമായി പൊതുമധ്യത്തില്‍ പറയുന്നത് മഞ്ജു വാര്യറാണ്. അവരതില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ടെന്നാണ് ഇപ്പോഴും മനസ്സിലാക്കുന്നത്. പിന്നീട് പൊലീസിന് ലഭിച്ച കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൊലീസിലേക്ക് എത്തുന്നത്.

മഞ്ജുവിന്റെ മൊഴിയിലൂടെ മാത്രമല്ല, പൊലീസ് ദിലീപിലേക്ക് എത്തിയത്. പല മാർഗ്ഗങ്ങളിലൂടേയുമാണ് അന്വേഷണ സംഘം ദീലീപിനെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകളിലേക്ക് എത്തുന്നത്. ദിലീപിനെ പോലെയുള്ള ഒരാളെ വെറുതെ പൊലീസ് പിടിച്ചുകൊണ്ടുപോയി ഒരു കേസിലെ ഗൂഡാലോചനക്കാരന്‍ എന്ന് പറയില്ല.

വേറെ എത്ര നടന്‍മാരും നിർമ്മാതാക്കളും ഇവിടെയുണ്ട്. ഇവരുടെ ആരുടെ പേരും ഈ കേസിലേക്ക് വന്നിട്ടില്ലാലോ. പൊലീസ് ഉദ്യോഗസ്ഥർക്ക് ദിലീപിനോട് മുന്‍വൈരാഗ്യമോ മറ്റ് പ്രശ്നങ്ങളോ ഇല്ല. കേസ് ദിലീപിനെതിരെ തിരിഞ്ഞപ്പോഴാണ് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞതെന്നും ആശാ ഉണ്ണിത്താന്‍ കൂട്ടിച്ചേർക്കുന്നു.

More in News

Trending

Recent

To Top