Connect with us

ദിലീപിനെയും കാവ്യയേയും പൂട്ടുന്നത് അയാൾ അതന്നെ! പത്മസരോവരത്തിൽ നിലവിളി..ദിലീപിന് വമ്പൻ ഇരുട്ടടി,പേടിച്ച് വിറച്ച് കാവ്യ ക്ലൈമാക്സിലേക്ക്

News

ദിലീപിനെയും കാവ്യയേയും പൂട്ടുന്നത് അയാൾ അതന്നെ! പത്മസരോവരത്തിൽ നിലവിളി..ദിലീപിന് വമ്പൻ ഇരുട്ടടി,പേടിച്ച് വിറച്ച് കാവ്യ ക്ലൈമാക്സിലേക്ക്

ദിലീപിനെയും കാവ്യയേയും പൂട്ടുന്നത് അയാൾ അതന്നെ! പത്മസരോവരത്തിൽ നിലവിളി..ദിലീപിന് വമ്പൻ ഇരുട്ടടി,പേടിച്ച് വിറച്ച് കാവ്യ ക്ലൈമാക്സിലേക്ക്

നടി ആക്രമിച്ച കേസിലെ അന്വേഷണം പൂർത്തിയാക്കാൻ ഹെക്കോടതി അനുവദിച്ച സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുബോഴാണ് സർക്കാരിന്റെ കടും കൈ. രണ്ട് പ്രോസിക്യൂട്ടർമാർ കോടതി മുറിയിൽ നിന്ന് ഞങ്ങളെ കൊണ്ട് ഈ പണി പറ്റില്ലെന്ന് എണ്ണി എണ്ണി കാരണങ്ങൾ പറഞ്ഞ് ഇട്ടിട്ട് പോയ കേസാണ് ഇത്. ഒന്നിന് പിന്നാലെ സാക്ഷികൾ എല്ലാം കൂറ് മാറി കണ്ണി പൊട്ടി ഇല്ലാതായ കേസാണ്. തെളിവുകളുടെ പെരുമഴ കുത്തിയൊലിച്ചത് നമ്മൾ കണ്ടതാണ്. വീണ് പൊട്ടിയ കേസിനെ തടുത്ത് നിർത്തി ഇരയ്ക്ക് നീതി എന്ന പ്രതീതി ഉണ്ടാക്കുമ്പോഴെക്കും ശ്രീജിത്തിനെ ക്രൈംബ്രാഞ്ചിൽ നിന്ന് യൂണിഫോം ഊരിച്ച് ആന വണ്ടി പുറത്ത് ഇരുത്താൻ തീരുമാനിക്കുകയായിരുന്നു. ഏറ്റവും നിർണ്ണായക ഘട്ടത്തിൽ ശ്രീജിത്തിനെ മാറ്റിയത് എന്തിന് എന്ന ഉത്തരം കിട്ടാത്ത ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്.

പൊലീസ് തലപ്പത്ത് അഴിച്ച് പണി നടത്താനുള്ള തീരുമാനം കഴിഞ്ഞ ദിവസമായിരുന്നു സർക്കാർ സ്വീകരിച്ചത്. ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും ജയില്‍ മേധാവിയെയും ട്രാന്‍സ്‌പോര്‍ട് കമ്മീഷണറെയുമായിരുന്നു അഴിച്ചു പണിയുടെ ഭാഗമായി മാറ്റിയത്. ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമിച്ചപ്പോള്‍ പകരക്കാരനായി എത്തിയത് ജയില്‍ മേധാവി സ്ഥാനത്ത് നിന്ന് മാറുന്ന ഷെയ്ക്ക് ധര്‍വേസ് സാഹിബാണ്.നടിയെ ആക്രമിച്ചതുള്‍പ്പടേയുള്ള കേസുകളില്‍ ക്രൈംബ്രാഞ്ച് നിർണ്ണായഘട്ടത്തിലിരിക്കെവെയാണ് തലപ്പത്ത് നിന്നും എസ് ശ്രീജിത്തിനെ കഴിഞ്ഞ ദിവസം മാറ്റിയത്

പൊലീസ് തലപ്പത്തെ മാറ്റങ്ങള്‍ നടിയെ ആക്രമിച്ച കേസിനെ വിപരീതമായി ബാധിക്കുമെന്നും എല്ലാ പ്രതീക്ഷകളും അസ്തമിച്ചെന്നുമായിരുന്നു ഇരയ്ക്ക് നീതി ആഗ്രഹിച്ച എല്ലാം മലയാളികളും ഇന്നലെ പറഞ്ഞത്.

എല്ലാം പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ് ഇപ്പോൾ. നടന് ഇരുട്ടടി എന്നോണം ശ്രീജിത്ത് തന്നെ കേസ് അന്വേഷിക്കും. തന്‍റെ സ്ഥലം മാറ്റം നടിയെ ആക്രമിച്ച കേസിനെ ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത് പറയുകയാണ്. സർക്കാർ നിയോഗിച്ച ഒരു അന്വേഷണസംഘത്തിന് നേതൃത്വം നൽകുക മാത്രമാണ് താൻ ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനോ അന്വേഷണസംഘത്തിനോ മാറ്റമില്ല. സർക്കാർ നിർദേശപ്രകാരം അന്വേഷണം പൂർവാധികം ശക്തമായി തന്നെ മുന്നോട്ട് പോകും. തന്‍റെ മാറ്റം അന്വേഷണത്തെ ബാധിക്കുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അന്വഷണ സംഘം വിചാരണ കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് മേൽനോട്ട ചുമതലയിൽ നിന്ന് എസ്. ശ്രീജിത്തിനെ മാറ്റിയത്. കേസ് അട്ടിമറിക്കാൻ കൂട്ട് നിന്ന അഭിഭാഷകരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചതോടെ തന്നെ അന്വേഷണ സംഘത്തിനെതിരെ വലിയ സമ്മർദ്ദമുണ്ടായിരുന്നു. ഇതിന് പിറകെ എസ്.ശ്രീജിത്തിനെതിരെ ദിലീപിന്‍റെ അഭിഭാഷകൻ ഫിലിപ് ടി വർഗീസ് പരാതിയുമായി ആഭ്യന്തര സെക്രട്ടറിയെ സീമീപിച്ചിരുന്നു.

ദിലീപിനെതിരായ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ കുടുംബ സുഹൃത്താണ് എസ് ശ്രീജിത്തെന്നും കേസിന് പിറകിൽ ശ്രീജിത്ത് അടക്കമുള്ളവരുടെ ഗൂഢാലോചനയുണ്ടെന്നും ആയിരുന്നു പരാതി. അഭിഭാഷക സംഘടനകളും ശ്രീജിത്തിന്‍റെ നടപടിയിൽ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. മാത്രമല്ല കേസിൽ അന്വേഷണ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് വിചാരണ കോടതിയും അന്വേഷണ സംഘവും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായിരുന്നു. ഇത്തരം സമ്മർദ്ദങ്ങളെല്ലാം സ്ഥാനം തെറിച്ചതിന് പിറകിലുണ്ടെന്നാണ് സൂചന.

നടിയെ ആക്രമിച്ചതിന്‍റെ തുടർ അന്വേഷണം പൂർത്തിയാക്കാൻ ഇനി അന്വേഷണ സംഘത്തിന് മുന്നിലുള്ളത് 40 ദിവസം മാത്രമാണ്. പുതിയ മേധാവിയെത്തി കേസിന്‍റെ നാള്‍ വഴികള്‍ ബോധ്യപ്പെട്ടതിന് ശേഷമേ അന്വേഷണസംഘത്തിന് ഇനി മുന്നോട്ടുപോകാൻ കഴിയൂ. കാവ്യയുടെ ചോദ്യം ചെയ്യൽ, അഭിഭാഷകരുടെ ചോദ്യം ചെയ്യൽ അടക്കമുളള കാര്യങ്ങളിൽ ഇനി പുതിയ മേധാവിയുടെ തീ‍രുമാനവും നിർണായകമാവും.

തന്‍റെ മാറ്റം കേസിനെ ഒരു തരത്തിലും തടസ്സപ്പെടുത്തുകയോ മെല്ലെപ്പോക്കിലാക്കുകയോ ചെയ്യില്ലെന്ന് എസ് ശ്രീജിത്ത് പറയുമ്പോഴും, വനിതാ സംഘടനകൾ അടക്കം ഈ സ്ഥലംമാറ്റത്തിൽ ആശങ്ക രേഖപ്പെടുത്തുകയാണ്. കേസ് വഴിത്തിരിവിൽ നിൽക്കേയുള്ള ഈ സ്ഥലം മാറ്റം കേസിനെ കാര്യമായി ബാധിക്കുമെന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞു.

നടിയെ ആക്രമിച്ച കേസും ദിലീപ് ഉൾപ്പെട്ട വധഗൂഡാലോചനാ കേസും നിർണായക ഘട്ടത്തിൽ നിൽക്കേ ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയ നടപടി അന്വേഷണ സംഘത്തെ ഞെട്ടിക്കുക തന്നെ ചെയ്തു. എസ്. ശ്രീജിത്തിനെതിരെ അഭിഭാഷക സംഘടനകൾ ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി നൽകിയതും കോടതി വിമർശനങ്ങളുമാണ് സ്ഥാനമാറ്റത്തിന് പിറകിലെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ഇടപടൽ എഡിജിപിയുടെ സ്ഥാന ചലനത്തിന് പിന്നിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

More in News

Trending

Recent

To Top