Connect with us

സ്വന്തം രാജ്യത്തെ ഒരു വികസന പദ്ധതിയെ ഇങ്ങനെ വീടുവീടാന്തരം കയറി മുടക്കാന്‍ നടക്കുന്നത് നിയമപരമായി തെറ്റല്ലേ; ഹരീഷ് പേരടി

News

കെ റെയില്‍ വിരുദ്ധ സമരം നടക്കുന്ന പ്രദേശത്ത് വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര മന്ത്രി വി മുരളീധരന്റെ നടപടിയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി.

സ്വന്തം രാജ്യത്തെ ഒരു വികസന പദ്ധതിയെ ഇങ്ങനെ വീടുവീടാന്തരം കയറി മുടക്കാന്‍ നടക്കുന്നത് നിയമപരമായി തെറ്റല്ലെയെന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

‘സുരേന്ദ്രന്‍ പറയുന്ന രാഷ്ട്രിയം എനിക്ക് മനസിലാവും. കാരണം അയാള്‍ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റാണ്. അയാള്‍ക്ക് അയാളുടെ പാര്‍ട്ടിയുടെ രാഷ്ട്രീയം പറയാം. (അഭിപ്രായ വിത്യാസങ്ങള്‍ എനിക്കും പറയാം)പക്ഷെ വി.മുരളിധരന്‍ കേന്ദ്രമന്ത്രിയാണ്. സ്വന്തം രാജ്യത്തെ ഒരു വികസന പദ്ധതിയെ ഇങ്ങിനെ വീടുവീടാന്തരം കയറി മുടക്കാന്‍ നടക്കുന്നത് നിയമപരമായി തെറ്റല്ലെ?

കേന്ദ്രസര്‍ക്കാറും സുപ്രിംകോടതിയും ഒരു തടസവും ഇതുവരെ പറയാത്ത ഒരു പദ്ധതിയെ മഹാരാഷ്ട്രയിലെ രാജ്യസഭ മെമ്പറായ കേന്ദ്രമന്ത്രിക്ക് എങ്ങനെയാണ് ഇങ്ങിനെ പച്ചക്ക് എതിര്‍ക്കാന്‍ പറ്റുന്നത്.

അതും സ്വന്തം നാട്ടിലെ വികസനത്തെ(കേരളം ഇന്ത്യയിലാണല്ലോ) ഇനി കോടതി ജീവനക്കാരെ പോലെ കേന്ദ്രമന്ത്രിമാരും നിയമങ്ങള്‍ക്ക് മുകളിലാണോ. നമ്മള്‍ സാധരണക്കാര്‍ക്ക് എന്തറിയാം ല്ലേ?,’ ഹരീഷ് പേരടി പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top