Connect with us

പൊത്തിലൊളിച്ച ‘മാഡം? ‘കാവ്യയാണോ? ബാലചന്ദ്രകുമാറിൻ്റെ ഞെട്ടിക്കുന്ന മറുപടി! എല്ലാം അവിടെയെത്തും സൂപ്പർ ട്വിസ്റ്റിലേക്ക്

News

പൊത്തിലൊളിച്ച ‘മാഡം? ‘കാവ്യയാണോ? ബാലചന്ദ്രകുമാറിൻ്റെ ഞെട്ടിക്കുന്ന മറുപടി! എല്ലാം അവിടെയെത്തും സൂപ്പർ ട്വിസ്റ്റിലേക്ക്

പൊത്തിലൊളിച്ച ‘മാഡം? ‘കാവ്യയാണോ? ബാലചന്ദ്രകുമാറിൻ്റെ ഞെട്ടിക്കുന്ന മറുപടി! എല്ലാം അവിടെയെത്തും സൂപ്പർ ട്വിസ്റ്റിലേക്ക്

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ദിലീപിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ നീണ്ടത് ഒമ്പത് മണിക്കൂറിലേറെയാണ്. ഇതോടെ ദിലീപിനെ രണ്ടു ദിവസങ്ങളിലായി പതിനാറര മണിക്കൂർ അന്വേഷണ സംഘം ചോദ്യം ചെയ്തു. രണ്ടാം ദിനം ദിലീപിനേയും കേസിലെ വഴിത്തിരിവാകുന്ന വെളിപ്പെടുത്തല്‍ നടത്തിയ ദിലീപിന്റെ തന്നെ പഴയ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിനേയും ഒരുമിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്തു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ അന്വേഷണ സംഘം കാവ്യയെ പറ്റി ചോദിച്ചത് പുറത്ത് പറയാൻ സാധിക്കില്ലെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞത്. എന്നാൽ കേസിലെ മാഡത്തിന്റെ റോൾ വളരെ വലുതാണെന്നും, അധികം വെെകാതെ മാഡത്തിന്റെ പങ്ക് വെളിച്ചത്ത് വരുമെന്നും ബാലചന്ദ്രകുമാർ റിപ്പോർട്ടർ ടിവി എഡിറ്റേഴ്‌സ് അവറിൽ പറഞ്ഞു. മാഡത്തിനെ പ്രതി ചേ‍ർക്കാൻ പൊലീസ് മനപൂർവ്വം ശ്രമിക്കില്ല, എന്നാൽ അന്വേഷണം മാഡത്തിലേക്ക് തന്നെ ഒടുക്കം എത്തുമെന്നും താൻ കരുതുന്നതായി ബാലചന്ദ്രകുമാർ പറഞ്ഞു. കേസ് അന്വേഷണം ഫലപ്രദമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും വരും ദിവസങ്ങളിലും ചോദ്യം ചെയ്യൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബാലചന്ദ്രകുമാർ പറഞ്ഞത്

‘കേസിൽ കാവ്യയെ പറ്റി ഇന്ന് പൊലീസ് ചോദിച്ചത് പുറത്ത് പറയാൻ സാധിക്കില്ല. എന്നാൽ കേസിലെ മാഡത്തിന്റെ റോൾ വളരെ വലുതാണെന്ന് പൊലീസ് കരുതുന്നു. മാഡവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഇപ്പോൾ പറയുവാൻ നി‍ർവ്വാഹമില്ല. മാഡത്തിലേക്ക് വ്യക്തമായ അന്വേഷണം നടക്കുന്നുണ്ട്. മാഡത്തിനെ പ്രതി ചേ‍ർക്കാൻ പൊലീസ് മനപൂർവ്വം ശ്രമിക്കുമെന്ന് കരുതുന്നില്ല. മാഡം വെളിച്ചത്ത് വരും. യാഥാ‍ർത്ഥ്യങ്ങൾ പുറത്തുവരും. അതിനാൽ കേസിലെ മാഡത്തിന്റെ പങ്കും പതിയെ പതിയെ വെളിച്ചത്ത് വരും. അറുപത് ശതമാനത്തോളം കേസിന്റെ നെല്ലും പതിരും കണ്ടെത്തിക്കഴിഞ്ഞു. ഇപ്പോൾ ദിലീപ് കളിക്കുന്നത് അവസാനത്തെ കളിയാണ്. വളരെ ചിരിച്ചുകൊണ്ടാണ് അയാൾ ഇപ്പോൾ കളിക്കുന്നത്”. കേസുമായി ബന്ധപ്പെട്ട് വേറെയും നിരവധി പേരെ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. പലരെയും ചോദ്യം ചെയ്‌തെന്നും മാധ്യമങ്ങൾ അറിയുന്നില്ല. കേസുമായി ബന്ധപ്പെട്ട് 30ഓളം പേരെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്.

ചോദ്യം ചെയ്യലിനിടെ ദിലീപ് പുച്ഛത്തോടെയാണ് പെരുമാറിയതെന്നും എന്നാൽ അത് വെറും അഭിനയം മാത്രമാണ്. സ്വയം പ്രതിരോധിക്കാൻ വേണ്ടിയാവും ദിലീപ് പുച്ഛത്തോടെ പെരുമാറിയത് എന്നാൽ ദിലീപിന്റെ പുച്ഛത്തിന്റെ താൻ പതറിയിട്ടില്ലെന്നും തനിക്ക് അതിന്റെ കാര്യമില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top