Connect with us

ചതിച്ചല്ലോ! ഫോണ്‍ പറന്ന് എന്‍ഐഎ ലാബിൽ, 12 നമ്പറിലെ വിവരങ്ങള്‍ ചികഞ്ഞ് എടുക്കും, ദിലീപ് അടിമുടിവീഴും!? അടപടലം പൂട്ടാൻ ആ നീക്കം, ഇനി രക്ഷയില്ല

News

ചതിച്ചല്ലോ! ഫോണ്‍ പറന്ന് എന്‍ഐഎ ലാബിൽ, 12 നമ്പറിലെ വിവരങ്ങള്‍ ചികഞ്ഞ് എടുക്കും, ദിലീപ് അടിമുടിവീഴും!? അടപടലം പൂട്ടാൻ ആ നീക്കം, ഇനി രക്ഷയില്ല

ചതിച്ചല്ലോ! ഫോണ്‍ പറന്ന് എന്‍ഐഎ ലാബിൽ, 12 നമ്പറിലെ വിവരങ്ങള്‍ ചികഞ്ഞ് എടുക്കും, ദിലീപ് അടിമുടിവീഴും!? അടപടലം പൂട്ടാൻ ആ നീക്കം, ഇനി രക്ഷയില്ല

ദിലീപും കൂട്ട് പ്രതികളും മുംബൈയിലേക്ക് അയച്ച ഫോണുകളിൽ കൃത്രിമം നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയതിന് പിന്നാലെ നടനെതിരെ കുരുക്ക് മുറുക്കാൻ തുടങ്ങിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച് സംഘം. ഫോണിൽ നിന്നും നശിപ്പിച്ച വിവരങ്ങൾ വീണ്ടെടുക്കാൻ കേന്ദ്ര അന്വേഷണ ഏജൻസി സൈബർ വിദഗ്ദരുടെ സഹായം തേടാൻ അന്വേഷണ സംഘം ഒരുങ്ങുകയാണ്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദിലീപിന് കുരുക്ക് മുറുകയാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ദിലീപിന്റെ ഫോണുകള്‍ എന്‍ഐഎ ലാബിലേക്ക് അയക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത് ദിലീപിന് കുരുക്കായി മാറുമെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്. തീവ്രവാദികളുടെ കൈയ്യിലുള്ള ഫോണുകളില്‍ നിന്ന് വരെ ഏത് വിവരങ്ങളും എന്‍ഐഎ കണ്ടെത്താറുള്ളത് ഈ ലാബില്‍ നിന്നാണെന്നും ബൈജു പറയുന്നു.

രാജ്യദ്രോഹക്കുറ്റത്തിന് പിടിക്കപ്പെട്ടവരുടെ രഹസ്യവിവരങ്ങള്‍ അടങ്ങിയ എന്തെങ്കിലും കിട്ടിയാല്‍ അന്വേഷണ ഏജന്‍സികള്‍ സാധാരണ എന്‍ഐഎക്കാണ് കൈമാറുക. അവര്‍ അത് ചണ്ഡീഗഡിലുള്ള ലാബിലേക്ക് അയക്കം. ഏത് ഫോണിലെയും വിവരങ്ങള്‍ റിട്രീവ് ചെയ്‌തെടുക്കാനുള്ള സോഫ്റ്റ് വെയര്‍ അവരുടെ കൈയ്യിലുണ്ട്. ഇത് എല്ലാ രാജ്യങ്ങളിലുമുണ്ട്. രാജ്യത്തെ പല കേസുകളിലും ചാറ്റുകള്‍ അടക്കം വീണ്ടെടുക്കാനായി ഈ ലാബിന്റെ സഹായം തേടാറുണ്ട്. മുംബൈയിലെ സ്ഥാപനത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെടുത്ത മിറര്‍ ഇമേജുകളും ഫോണുകളും അടക്കം അമൃത്സറിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. 12 ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ അടക്കം ഇവയിലുണ്ടെന്നാണ് വിവരമെന്ന് ബൈജു കൊട്ടാരക്കര പറയുന്നു

എന്‍ഐഎയ്ക്ക് ഈ ഫോണ്‍ ക്രൈംബ്രാഞ്ച്് കൈമാറിയെന്നാണ് വിവരം. ദിലീപിന്റെ രണ്ട് ഫോണിലുള്ള വിവരങ്ങള്‍ നിര്‍ണായകമാണ്. 12 ഫോണ്‍ നമ്പറുകളിലേക്ക് നിരന്തരം അയച്ച മെസേജുകള്‍. ദുബായിലേക്ക് അയച്ച മെസേജുകള്‍, പല രാജ്യങ്ങളിലെ നമ്പറുകളിലേക്ക് വിളിച്ച വിവരങ്ങള്‍ അടക്കം ഒരുപാട് കാര്യങ്ങള്‍ കേസില്‍ ഒരുപാട് വഴിത്തിരിവുണ്ടാക്കുമെന്ന് ക്രൈംബ്രാഞ്ച് പറയുന്നുണ്ടെന്ന് ബൈജു കൊട്ടാരക്കര പറയുന്നു.

എന്‍ഐഎ ലാബില്‍ ഈ വിവരങ്ങളെല്ലാം കിട്ടുമെന്നാണ് സൂചന. കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച ശേഷമാണ് ഈ ഫോണിലെ വിവരങ്ങളെല്ലാം ഡിലീറ്റ് ചെയ്യുന്നത്. 12 ഫോണിലേക്ക് പോയ കോള്‍ വിവരങ്ങളെല്ലാം മായ്ച്ച് കളഞ്ഞതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ഫോണുകളിലുള്ള തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ദിലീപിനെതിരെ ക്രൈംബ്രാഞ്ച് ഉയര്‍ത്താം. അതാണ് ചെയ്തിരിക്കുന്നത്. കോടതിയുടെ ജാമ്യവ്യവസ്ഥയാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. ഇത് ജാമ്യം റദ്ദാക്കാനുള്ള കാരണം കൂടിയാണ്. ഫോറന്‍സിക് ലാബില്‍ പരിശോധിച്ചപ്പോല്‍ പല ഭാഗങ്ങളും ഫോര്‍മാറ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് ക്രൈംബ്രാഞ്ചിന് മനസ്സിലായത്. അങ്ങനെയാണ് ക്രൈംബ്രാഞ്ച് മുംബൈയിലെ സ്ഥാപനത്തെ ബന്ധപ്പെട്ടത്. ദിലീപിന്റെ തന്നെ കൊച്ചിയിലെ അഭിഭാഷകനാണ് ഈ ഫോണ്‍ മുംബൈയിലേക്ക് അയച്ചതെന്നാണ് വിവരം. ഡിലീറ്റ് ചെയ്ത ശേഷം ഈ ഫോണ്‍ വാങ്ങാന്‍ നാല് അഭിഭാഷകര്‍ അടക്കമാണ് എത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

കോഴിക്കോട്ടുകാരനായ സായ് ശങ്കര്‍ എന്നയാള്‍ ഇപ്പോള്‍ വെളിപ്പെടുത്തലൊക്കെ നടത്തിയിട്ടുണ്ട്. ഇയാള്‍ 2015ല്‍ പോലീസ് വേഷം ധരിച്ച് ബ്ലാക് മെയില്‍ കേസില്‍ അറസ്റ്റിലായതാണ്. ഇയാളൊരു ഐടി വിദഗ്ധനാണ്. ഫോണിലെ വിവരങ്ങളൊക്കെ മറച്ചുവെക്കാന്‍ ദിലീപ് നേരത്തെ സായ് ശങ്കറുമായി ബന്ധപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഇങ്ങനത്തെ കാര്യങ്ങള്‍ ആരൊക്കെ ചെയ്യുമെന്നെല്ലാം ദിലീപ് അന്വേഷിച്ചിരുന്നു. ഐഫോണില്‍ നിന്ന് വിവരങ്ങള്‍ റിട്രീവ് ചെയ്യാന്‍ സലീഷിനെ മുമ്പ് ദിലീപ് ബന്ധപ്പെട്ടിരുന്നു. അതുപോലെയുള്ളയാളാണ് സായ് ശങ്കര്‍. ഇയാളൊരു കേസിലെ പ്രതിയാണെന്ന് ആലോചിക്കണം. ക്രൈംബ്രാഞ്ച് രാമന്‍ പിള്ളയുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നു എന്നാണ് ഇയാളിപ്പോള്‍ കോടതിയില്‍ പറയുന്നത്.

ഈ കേസില്‍ വരുന്നവരെല്ലാം പറയുന്നത് അന്വേഷണ സംഘം സമ്മര്‍ദത്തില്‍പ്പെടുത്തിയെന്നാണ്. സായ് ശങ്കറിനെ പോലുള്ള ഒരു ക്രിമിനലാണ് ഇതെല്ലാം പറയുന്നത്. പോലീസ് സുരക്ഷയൊക്കെ വേണെന്നാണ് ഇയാള്‍ പറയുന്നത്. കോഴിക്കോട്ടുള്ള ഒരാള്‍ എറണാകുളത്ത് വന്ന് കേസ് കൊടുക്കണമെങ്കില്‍ തന്നെ ആരാണ് ഇതിന് പിന്നിലുള്ളതെന്ന് വ്യക്തമാണ്. ഈ ഫോണുകളിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ദിലീപ് ആദ്യം സമീപിച്ച വ്യക്തിയാണ് ഈ സായ് ശങ്കര്‍. ഇയാളെ ക്രൈംബ്രാഞ്ചിന് അറസ്റ്റ് ചെയ്‌തേ മതിയാവൂ. രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. അപ്പോഴേക്കും കേസ് സായ് ശങ്കര്‍ അത് മാറ്റി. രാമന്‍പ്പിള്ളയ്ക്ക് അനുകൂലമായി കേസ് മാറ്റാനാണ് സായ് ശങ്കറിന്റെ ശ്രമം. കേസില്‍ സായ് പ്രതിയായോ സാക്ഷിയായോ വരാനുള്ള സാധ്യത ശക്തമാണെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

അതേസമയം തന്റെ മൊബൈല്‍ ഫോണില്‍നിന്നു സൈബര്‍ വിദഗ്‌ധന്റെ സഹായത്തോടെ മായ്‌ച്ചുകളഞ്ഞ ഡേറ്റ കോടതി മുമ്പാകെ ഹാജരാക്കാനൊരുങ്ങുകയാണ് ദിലീപ്‌ എന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഫോണുകള്‍ മുംബൈയിലെ സ്വകാര്യലാബില്‍ പരിശോധിച്ചു മുഴുവന്‍ വിവരങ്ങളും കോപ്പി ചെയ്‌തിട്ടുണ്ട്‌. ഈ വിവരങ്ങള്‍ കോടതിയ്‌ക്കു കൈമാറാന്‍ തയാറാണെന്നു ദിലീപ്‌ അറിയിക്കും. നീക്കിയ ദൃശ്യങ്ങള്‍ വധഗൂഢാലോചനാ കേസുമായി ഒരുതരത്തിലും ബന്ധമുള്ളവയല്ല. തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ ബാധിക്കുന്ന ദൃശ്യങ്ങളാണു ഫോണില്‍നിന്ന്‌ നീക്കിയതെന്നും അവ പോലീസിനു കൈമാറാനാകില്ലെന്നുമാണ്‌ ദിലീപിന്റെ വാദം. പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കു ദിലീപ്‌ ഈയാഴ്‌ച മറുപടി നല്‍കും.

More in News

Trending

Recent

To Top