Connect with us

വികൃത രൂപമായി ദിലീപ്, കിടുകിടാ വിറച്ചു! അവസാന നിമിഷം വീണു… സിനിമയെ വെല്ലുന്ന കാഴ്ചയിലേക്ക്….വെളിപ്പെടുത്തലിൽ പകച്ച് സിനിമ ലോകം

News

വികൃത രൂപമായി ദിലീപ്, കിടുകിടാ വിറച്ചു! അവസാന നിമിഷം വീണു… സിനിമയെ വെല്ലുന്ന കാഴ്ചയിലേക്ക്….വെളിപ്പെടുത്തലിൽ പകച്ച് സിനിമ ലോകം

വികൃത രൂപമായി ദിലീപ്, കിടുകിടാ വിറച്ചു! അവസാന നിമിഷം വീണു… സിനിമയെ വെല്ലുന്ന കാഴ്ചയിലേക്ക്….വെളിപ്പെടുത്തലിൽ പകച്ച് സിനിമ ലോകം

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സിനിമയെ വെല്ലുന്ന അണിയറക്കഥകളാണ്‌ കേസിന്റെ തുടക്കംമുതൽ കേരളം ശ്രദ്ധിച്ചത്‌. ക്വട്ടേഷൻ നൽകി നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസ്‌ രാജ്യത്ത്‌ ആദ്യത്തേതായിരുന്നു.

2017 ജൂൺ 28ന്‌ 13 മണിക്കൂറാണ്‌ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷയെയും ചോദ്യംചെയ്‌തത്‌. സുനിയെ അറിയില്ലെന്ന ദിലീപിന്റെ വാദം പൊളിക്കുന്ന തെളിവുകൾ പൊലീസ്‌ നിരത്തി. ജൂലൈ 10ന്‌ ദിലീപിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. ദിലീപ്, നാദിർഷ എന്നിവരെ ചോദ്യംചെയ്ത്‌ വിട്ടയച്ചതിന്റെ പിറ്റേന്ന് അന്വേഷകസംഘത്തിനു ലഭിച്ച രഹസ്യസന്ദേശമാണ് അറസ്റ്റിലേക്ക്‌ വഴി തുറന്നത്‌.കേസിൽ ആലുവ സബ്‌ജയിലിൽ 85 ദിവസത്തെ വാസത്തിനൊടുവിലാണ് ദിലീപ് പുറത്തിറങ്ങിയത്.

ദിലീപിന് ആലുവ സബ്ജയിലിൽ കഴിയവെ വിഐപി പരിഗണന ലഭിച്ചുവെന്ന ആരോപണങ്ങൾ അന്ന് ഉയർന്നിരുന്നു. മോഷണ കേസ് പ്രതിയായ സഹതടവുകാരനെ സഹായിയായി നല്‍കിയെന്നും ജയില്‍ ജീവനക്കാര്‍ക്കായി പ്രത്യേകം തയാറാക്കുന്ന ഭക്ഷണം ഉൾപ്പെടെ താരത്തിന് ലഭ്യമാക്കിയിരുന്നു എന്നൊക്കെയായിരുന്നു ആക്ഷേപം. അന്ന് ജയിൽ ഡിജിപി ആയിരുന്ന ആർ ശ്രീലേഖ ദിലീപിന് കൂടുതൽ സൗകര്യങ്ങൾ നൽകാൻ നിർദ്ദേശിച്ചുവെന്നായിരുന്നു വിമർശനങ്ങൾ.എന്നാൽ അന്ന് ഇത്തരം ആരോപണങ്ങൾ അവർ തള്ളിയിരുന്നു. .

ദിലീപ് അറസ്റ്റ് നടിയെ ആക്രമിച്ച കേസ്

എന്നാൽ ഇപ്പോഴിതാ ദിലീപിന് കൂടുതൽ സൗകര്യങ്ങൾ ചെയ്ത് നൽകിയിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുകയാണ് ആർ ശ്രീലേഖ. മനോരമ ന്യൂസിലെ നേരെ ചൊവ്വെ പരിപാടിയിലാണ് ശ്രീലേഖയുടെ തുറന്ന് പറച്ചിൽ.

താൻ ദിലീപിന് കൂടുതൽ പരിഗണന നൽകിയെന്നുള്ള ആക്ഷേപങ്ങൾ വന്ന് കഴിഞ്ഞ ശേഷമാണ് നടന് ജയിലിൽ സൗകര്യങ്ങൾ ചെയ്ത് കൊടുത്തതെന്നും അവർ പറയുന്നു. കടുത്ത ദുരിതം ദിലീപിന് ജയിലിൽ നേരിടേണ്ടി വന്നുവെന്നും അവർ അഭിമുഖത്തിൽ വിശദീകരിച്ചു.

ശ്രീലേഖയുടെ വാക്കുകളിലേക്ക്

ഞാൻ ഡിജിപി ആയിരിക്കെ ജയിലിൽ ദിലീപിന് കൂടുതൽ സൗകര്യം ചെയ്തുകൊടുത്തുവെന്ന തരത്തിലുള്ള പ്രചരണം കേൾക്കേണ്ടി വന്നു. അതിൽ തനിക്ക് വളരെ വലിയ പ്രതിഷേധം ഉണ്ട്. എന്നാൽ ആ ആരോപണം വന്ന ശേഷമാണ് താൻ ആലുവ സബ് ജയിലിൽ പോയത്. ഞാൻ അവിടെ ചെല്ലുമ്പോൾ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. അത് കണ്ട ശേഷം ഞാൻ ദിലീപിന് കുറച്ച് സൗകര്യങ്ങൾ ചെയ്ത് കൊടുത്തു എന്ന് വേണമെങ്കിൽ പറയാം.

വെറും തറയിൽ മൂന്നാല് ജയിൽ വാസികൾക്കൊപ്പം പായയിൽ കിടക്കുകയാണ് ദിലീപ്. ഞാൻ പോയി തട്ടി വിളിച്ചു. എഴുന്നേൽക്കാമോയെന്ന് ചോദിച്ചു. അയാൾക്ക് എഴുന്നേൽക്കാൻ പോലും വയ്യ, ദിലീപ് ശരിക്കും വിറയ്ക്കുകയായിരുന്നു. എന്നിട്ട് അഴിയിൽ പിടിച്ച് നിന്നിട്ട് ദിലീപ് പിന്നെ വീണു പോയി.

ദിലീപിനെ കണ്ടപ്പോൾ സ്ക്രീനിൽ കാണുന്ന ആളാണോ അതോ വേറെ ആരെങ്കിലും ആണോ എന്ന് വരെ തനിക്ക് തോന്നിപ്പോയി. അത്രയും വികൃതമായ രീതിയിൽ അരൂപമായിട്ടുള്ള അവസ്ഥയിലായിരുന്നു ദിലീപ്. എനിക്ക് മനസലിയും. കഷ്ടകാലം കാണുമ്പോൾ മനസ് അലിയുന്നയാളാണ് ഞാൻ. ഞാൻ ദിലീപിനെ പിടിച്ച് കൊണ്ടുവന്ന് സൂപ്രണ്ടിന്റെ മുറിയിൽ ഇരുത്തി.

ദിലീപിന് ഭക്ഷണം കഴിക്കാൻ വയ്യ, സംസാരിക്കാൻ വയ്യ, ശബ്ദം ഇടറുന്നു. അങ്ങനെ ഞാൻ ദിലീപിനൊരു കരിക്ക് കൊടുത്തു. അത്തരമൊരു ശുശ്രൂഷ ഞാൻ ചെയ്തിട്ടുണ്ട്. ദയപുറത്താണ് ചെയ്തത്. ഒരാളെ ഇത്രയും അധികം ദ്രോഹിക്കാൻ പാടില്ലെന്നത് കൊണ്ട് ആൾക്ക് രണ്ട് പായയും ഒരു ബ്ലാങ്കറ്റും കൊടുത്തു.

ചൊവിയുടെ ഇംബാലൻസ് പരിശോധിക്കാൻ ഡോക്ടറെ വിളിച്ച് വരുത്തി. ബാലൻസ് പ്രശ്നങ്ങൾ ശരിയാക്കി. അയാൾക്ക് ന്യൂട്രീഷ്ണൽ ഭക്ഷണങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. അതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്. എന്നാൽ അതിന് മുൻപാണ് താൻ അപവാദം കേട്ടതെന്നും ശ്രീലേഖ പറഞ്ഞു.ഒരു സാധാരണ തടവുകാരനാണെങ്കിലും താൻ ഇതുപോലെയൊക്കെ ചെയ്യുമായിരുന്നു.

ഒരിക്കൽ പോലീസിന്റെ മൂന്നാം മുറയേറ്റ് വളരെ അവശനായി ചോര ഒലിപ്പിച്ച് വന്ന പ്രതിയെ സിസിടിവി ദൃശ്യങ്ങൾ കണ്ട് താൻ ചെന്ന് പോയി നോക്കിയിരുന്നു. ചെന്ന് നോക്കുമ്പോൾ അയാൾ ഒരു മൂലയ്ക്ക് ചുരുണ്ട് കിടക്കുകയാണ്. നന്നായി പനിക്കുന്നുണ്ടായിരുന്നു. അയാൾ കൊലക്കേസ് പ്രതിയായിരുന്നു. ഞാൻ അയാളെ ആശുപത്രിയിലാക്കി. ചികിത്സ വാങ്ങി നൽകി. അതിന് ശേഷം മൂന്നാം മുറയ്ക്കെതിരെ റിപ്പോർട്ട് നൽകിയതായും ശ്രീലേഖ പറഞ്ഞു. ദിലീപിന്റെ കാര്യത്തിൽ സംഭവിച്ചത്, അദ്ദേഹത്തിന്റേത് അഭിനയം അല്ലെന്ന് കണ്ടപ്പോൾ തന്നെ തനിക്ക് വ്യക്തമായിരുന്നു. ദിലീപിന് എസി മുറിയൊന്നും താൻ ഏർപ്പാടാക്കി കൊടുത്തിരുന്നില്ല . അതേ സെല്ലിൽ തന്നെയാണ് കിടത്തിയത്. അയാൾക്ക് കിടക്കാൻ കട്ടിയുള്ള ഒരു അധിക പായയും ബ്ലാങ്കറ്റും തലയണയും നൽകി. അയാളുടെ ഭക്ഷണം ക്രമീകരിച്ച് കൊടുക്കാനുള്ള കാര്യങ്ങൾ ചെയ്തു.

ജയിലിലെ ഭക്ഷണം പിടിക്കാത്തത് കൊണ്ട് ദിലീപ് ഛർദ്ദിച്ചിരുന്നു. അയാളൊരു വിചാരണതടവ് കാരനായിരുന്നു. കേസിൽ ശിക്ഷിക്കപ്പട്ടയാളല്ല. അതിനാൽ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ട് കൊടുക്കുന്നതിൽ തെറ്റില്ല എന്ന തിരുമാനം എടുത്ത് ഇടക്കിടെ നല്ല ഭക്ഷണം എത്തിക്കാനുള്ള നിർദ്ദേശങ്ങൾ താൻ നൽകിയിരുന്നു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഇരകളോട് അനുഭാവപൂർവ്വം നിലപാടെടുത്തിട്ടുള്ള ഉദ്യോഗസ്ഥയാണ് താൻ. എന്റെ മുന്നിൽ അക്രമിക്കപ്പെട്ട നടി വന്നിട്ടില്ല. ആ കഥ മാത്രമേ തനിക്ക് അറിയൂ. അതും പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞത്. തീർച്ചയായും ആ കുട്ടിക്കൊപ്പം തന്നെയാണ്. അതിന് പിന്നിൽ ഉള്ളവരെ ശിക്ഷിക്കുക തന്നെ വേണം. എന്നാൽ ആരെ അറസ്റ്റ് ചെയ്ത് കൊണ്ടുവന്നാലും അവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതില്ലേയെന്നും അവർ ചോദിച്ചു.

Continue Reading
You may also like...

More in News

Trending

Recent

To Top