Connect with us

70 വയസ്സ് കഴിഞ്ഞവരില്‍ എല്ലാ വേഷങ്ങളും ചേരുന്ന ഒരാള്‍ മമ്മുക്കയാണെന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ…നിങ്ങള്‍ അതിനെയും പൊളിച്ചു; ഹരീഷ് പേരടി

News

പതിവ് രീതിയിലുള്ള ഖദർ ഷർട്ടും വെള്ള മുണ്ടും മാറ്റി അടിപൊളി ലുക്കിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ ദുബായിലെത്തിയത്. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും കഴിഞ്ഞ ദിവസം മാറ്റമുണ്ടാവുകയായിരുന്നു

ദുബായില്‍ എത്തിയ പിണറായി വിജയന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരുന്നു. മുണ്ടിനു പകരം പാന്റും ഷര്‍ട്ടും ധരിച്ച മുഖ്യമന്ത്രിയുടെ വസ്ത്രത്തെ ട്രോളിയും ചിലർ എത്തിയിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നിലപാട് ചൂണ്ടികാണിച്ചു കൊണ്ട് നടന്‍ ഹരീഷ് പേരടി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം

‘സഖാവേ ഇത് തകര്‍ത്തു…70 വയസ്സ് കഴിഞ്ഞവരില്‍ എല്ലാ വേഷങ്ങളും ചേരുന്ന ഒരാള്‍ മമ്മുക്കയാണെന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ…നിങ്ങള്‍ അതിനെയും പൊളിച്ചു…എന്തായാലും ടീച്ചറുടെ അടുത്ത് എത്തില്ല…വേഷത്തില്‍ സഖാവിനെക്കാള്‍ ഒരു അഞ്ച് മാര്‍ക്ക് ഞാന്‍ ടീച്ചര്‍ക്ക് കൊടുക്കും…ജീവിക്കുന്ന കാലത്തിനനുസരിച്ച് രാഷ്ട്രിയത്തെ പുതുക്കാന്‍ വേഷങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്…

പഴയ കോലങ്ങള്‍ മാറ്റുമ്പോള്‍ തന്നെയാണ് പുതിയ ചിന്തകള്‍ക്കും പ്രസ്‌ക്തിയേറുന്നത്..കരിപുരണ്ട പഴയ തീവണ്ടിയേക്കാള്‍ ഭംഗിയില്ലേ നമ്മുടെ സ്വപ്നത്തിലെ കെ.റെയിലിന് …അതുകൊണ്ട്തന്നെ നിങ്ങള്‍ രണ്ടുപേരുടെയും ഈ ആധുനികതക്ക്,പുതിയ വേഷത്തിന് സമകാലിക കേരളരാഷ്ട്രീയത്തില്‍ വലിയ പ്രസ്‌ക്തിയുണ്ട്…കൃത്യമായ രാഷ്ട്രിയമുണ്ട്…ലാല്‍സലാം????????????’- എന്നാണു ഹരീഷ് പേരടിയുടെ കുറിപ്പ്

Continue Reading
You may also like...

More in News

Trending

Recent

To Top