Connect with us

ആരാധകന്റെ വിവാഹത്തിന് പോയി മടങ്ങവെ ജൂനിയര്‍ NTR ന്റെ അച്ഛന്‍ നന്ദമുരി ഹരികൃഷ്ണയ്ക്ക് ദാരുണാന്ത്യം….

Malayalam Breaking News

ജൂനിയര്‍ എന്‍.ടി.ആര്‍ ന്റെ അച്ഛന്‍ ഹരികൃഷ്ണയ്ക്ക് ദാരുണാന്ത്യം. നടനും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു. 61 വയസ്സായിരുന്നു. ആന്ധ്രാപ്രദേശിലെ നാല്‍ഗോണ്ട ഹൈവേയില്‍ നെല്ലൂരിനടുത്ത് വെച്ചായിരുന്നു അപകടം.

ഒരു ആരാധകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടത്. ഹരികൃഷ്ണ ഓടിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു. അമിതവേഗത്തില്‍ കാര്‍ ഡിവൈഡറില്‍ വന്നിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവര്‍ സീറ്റില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണ ഹരികൃഷ്ണയുടെ തലയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 7.30 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

മക്കളായ ജൂനിയര്‍ എന്‍ടിആറും നന്ദമുരി കല്യാണരാമും തെലുങ്കിലെ പ്രമുഖ നടന്മാരാണ്. ഹരികൃഷ്ണയുടെ മകനും വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്. 2014ല്‍ നാല്‍ഗോണ്ടയ്ക്കടുത്ത് വെച്ചാണ് ഹരികൃഷ്ണയുടെ മകന്‍ കൊല്ലപ്പെട്ടത്. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാപകനുമായ എന്‍ടിആറിന്റെ നാലാമത്തെ മകന്‍ കൂടിയാണ് ഹരികൃഷ്ണ. പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമായ അദ്ദേഹം 2008-13 കാലഘട്ടത്തില്‍ രാജ്യ സംഭാംഗമായിരുന്നു.

Nandamuri Harikrishna dies in car accident

More in Malayalam Breaking News

Trending