Connect with us

ശബരിമല വിധിയെ കുറിച്ചുള്ള ചോദ്യം: മാധ്യമപ്രവർത്തകനെ ‘തല്ലാനോങ്ങി’ മോഹൻലാൽ !! സരസ രൂപേണെ പ്രതികരണം…

Malayalam Breaking News

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സരസമായി പ്രതികരിച്ച് നടൻ മോഹൻലാൽ. കൊച്ചിയിൽ മോഹൻലാലിൻറെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പരിപാടി കഴിഞ്ഞ മടങ്ങവേ ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ കുറിച്ച് ചോദ്യം ആരാഞ്ഞ മാധ്യമപ്രവർത്തകനെ തമാശ രൂപേണ തല്ലാൻ ഓങ്ങിയായിരുന്നു ലാൽ പ്രതികരിച്ചത്. സിനിമയിലെ ലാൽ തമാശകളെ ഓർമ്മിപ്പിക്കുന്നതായിരുന്നു ആ ചെയ്‌തി.

താരസംഘടനയായ അമ്മയുടെ യോഗം ഇന്ന് കൊച്ചിയിൽ ചേരുമെന്നും താരം അറിയിച്ചു. ദിലീപ് വിഷയത്തിൽ തീരുമാനം ആകുമോ എന്ന ചോദ്യത്തിന് മറുപടി നൽകാതിരുന്ന മോഹൻലാൽ, പ്രളയ ദുരിതത്തിൽ അകപെട്ടവരെ സഹായിക്കാനായി സംഘടന നടത്താൻ പോകുന്ന പരിപാടിയെ കുറിച്ചാണ് ചർച്ച എന്നും അറിയിച്ചു.

പ്രളയ ദുരിതം ഏറെ അനുഭവിച്ച കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് മോഹൻലാലിന്റെ നേതൃത്വത്തിൽ സഹായ വിതരണവും നടത്തി. 200 വിദ്യാർത്ഥികൾക്ക് ഓരോരുത്തർക്കും 5000 രൂപയുടെ വസ്ത്രം വാങ്ങാൻ ഉള്ള കൂപ്പൺ ആൺ നൽകിയത്. ശീമാട്ടിയുമായി സഹകരിച്ചായിരുന്നു കൂപ്പൺ വിതരണം.

Mohanlal on Sabarimala verdict

More in Malayalam Breaking News

Trending

Recent

To Top