Connect with us

ഹാപ്പി ബര്‍ത്ത്‌ഡേ ഡിയര്‍ പ്രിയന്‍ …… പ്രിയദർശന് പിറന്നാളാശംസകൾ നേർന്ന് മോഹൻലാൽ

Malayalam Breaking News

ഹാപ്പി ബര്‍ത്ത്‌ഡേ ഡിയര്‍ പ്രിയന്‍ …… പ്രിയദർശന് പിറന്നാളാശംസകൾ നേർന്ന് മോഹൻലാൽ

ഹാപ്പി ബര്‍ത്ത്‌ഡേ ഡിയര്‍ പ്രിയന്‍ …… പ്രിയദർശന് പിറന്നാളാശംസകൾ നേർന്ന് മോഹൻലാൽ

സംവിധായകൻ പ്രിയദർശന് പിറന്നാളാശംസകൾ നേർന്ന് മോഹൻലാൽ . തേന്‍മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഉറ്റ സുഹൃത്തിന് ആശംസകൾ നേർന്നത് . ഹാപ്പി ബര്‍ത്ത്‌ഡേ ഡിയര്‍ പ്രിയന്‍ എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചരിക്കുന്നത്

പ്രിയദർശൻ മോഹൻലാൽ കൂട്ട്കെട്ടിൽ നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. 1994ല്‍ പുറത്തുവന്ന തേന്‍മാവിന്‍ കൊമ്പത്ത് ആ വര്‍ഷത്ത ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളചിത്രമായിരുന്നു. മലയാളത്തിലെ മികച്ച കോമഡി ചിത്രങ്ങളിലൊന്നായി പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രം കൂടിയായിരുന്നു.

1980 കളിലും 1990 കളിലും നിരവധി ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്ത ഇദ്ദേഹം മലയാളം കൂടാതെ ബോളിവുഡിലും, കോളിവുഡിലും ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്.

ബോളിവുഡിലേക്കുള്ള പ്രവേശനം 1993 ൽ മുസ്കരാഹട് എന്ന ചിത്രത്തിലുടെയായിരുന്നു. ഈ ചിത്രം തന്റെ തന്നെ ഹിറ്റ് ചിത്രമായ കിലുക്കത്തിന്റെ പുനർ നിർമ്മാണമായിരുന്നു. പക്ഷേ ബോളിവുഡിൽ ഈ ചിത്രം ഒരു പരാജയമായിരുന്നു. മാത്രല്ല, ഇതു അധികം ആരുടേയും ശ്രദ്ധയിൽ പെടുകയും ചെയ്തില്ല. അദ്ദേഹത്തിന്റെ ഹിന്ദിയിലെ ആദ്യത്തെ വിജയചിത്രം ഗർദ്ദിഷ് ആയിരുന്നു

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന കുഞ്ഞാലി മരയ്ക്കാറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍

mohanlal

More in Malayalam Breaking News

Trending

Recent

To Top