Connect with us

ലാലേട്ടന്റെ 341 ഭാവങ്ങളും സിനിമകളും; അഭിനയ കുലപതിയ്ക്ക് ജന്മദിനാശംസകൾ

Malayalam

ലാലേട്ടന്റെ 341 ഭാവങ്ങളും സിനിമകളും; അഭിനയ കുലപതിയ്ക്ക് ജന്മദിനാശംസകൾ

ലാലേട്ടന്റെ 341 ഭാവങ്ങളും സിനിമകളും; അഭിനയ കുലപതിയ്ക്ക് ജന്മദിനാശംസകൾ

നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയം മോഹൻലാലിന് ഇന്ന് അറുപത് വയസ്സ് തികയുന്നു. അറുപത് വയസ്സ് പൂര്‍ത്തിയാക്കുന്ന മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന് ആശംസകളുമായി സിനിമാലോകം. 1961 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ ജനിച്ച് തിരുവനന്തപുരത്തെ മുടവന്‍മുകളില്‍ വളര്‍ന്ന ലാല്‍ 1978ല്‍ പതിനാറാമത്തെ വയസ്സില്‍, സുഹൃത്തുക്കള്‍ ചേര്‍ന്ന് നിര്‍മിച്ച് റിലീസാവാതെപോയ ‘തിരനോട്ടം’ എന്ന സിനിമയിലൂടെയാണ് ആദ്യമായി കാമറക്കു മുന്നില്‍

മലയാളസിനിമയുടെ സുവർണകാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്ന എൺപതുകളും തൊണ്ണൂറുകളും മോഹൻലാൽ എന്ന താരത്തിന്റെ കരിയറിലെയും ശ്രദ്ധേയ വർഷമാണ്. സത്യൻ അന്തിക്കാട്, ലോഹിതദാസ്, സിബിമലയിൽ, ശ്രീനിവാസൻ, ഫാസിൽ, ഐ വി ശശി എന്നിങ്ങനെ അക്കാലത്തെ മികച്ച സംവിധായകർക്കും തിരക്കഥാകൃത്തുകൾക്കുമൊപ്പം മോഹൻലാൽ കൈകോർത്തപ്പോൾ പിറന്നത് മലയാളി എന്നും ഓർത്തിരിക്കുന്ന അതിമനോഹരമായ ഒരുപിടി ചിത്രങ്ങളാണ്. നാലു പതിറ്റാണ്ടിനിടെ 350 ലേറെ ചിത്രങ്ങളാണ് മോഹൻലാൽ എന്ന നടനവിസ്മയം മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്.

1980 ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനായായിരുന്നു മോഹന്‍ലാലിന്റെ അഭിനയത്തിന്റെ തുടക്കം. രണ്ടു വര്‍ഷം കഴിഞ്ഞ് ‘മഞ്ഞില്‍വിരിഞ്ഞ പൂക്കളി’ലെ വില്ലന്‍ ഭാവത്തില്‍ തിരശ്ശീലയില്‍ തെളിഞ്ഞ ആ രൂപം നായകവേഷങ്ങളിലൂടെ സൂപ്പര്‍ താരമായി മാറി. . വില്ലനായും കാമുകനായും കള്ളനായും തമ്ബുരാനായും അധോലോക നായകനുമൊക്കെയായി വേഷമിട്ട 341 സിനിമകള്‍. മകനായും സഹോദരനായും സുഹൃത്തായും കാമുകനായും പിതാവായുമെല്ലാം വേഷമിട്ട് ലാലെന്ന അഭിനേതാവ് കീഴ്‌പ്പെടുത്തിയത് മനുഷ്യഹൃദയങ്ങളെയാണ്. ഒരു സിനിമകളിലും വ്യത്യസ്ത ഭാവമാറ്റങ്ങൾ കൊണ്ടുവന്നു

തേനും വയമ്പിലെ വർമ്മയായും ഊതിക്കാച്ചിയ പൊന്നിലെ നന്ദനയും സിന്ദൂരസന്ധ്യയ്ക്ക് മൗനത്തിലെ കിഷോറായും പടയോട്ടത്തിലെ കണ്ണനായും ഇരുപതാം നൂറ്റാണ്ടിലെ സാഗർ ഏല്യാസ് ജാക്കിയായും, നാടോടിക്കാറ്റിലെദാസനായും വെള്ളാനകളുടെ നാടിലെ പവിത്രനായും കിരീടത്തിലെ സേതുമാധവനായും വന്ദനത്തിലെ ഉണ്ണികൃഷ്ണനായും നമ്പർ 20 മദ്രാസ് മെയിലിലെടോണി കുരിശിങ്കലായും ഹിസ് ഹൈനസ്സ് അബ്ദുള്ളയിലെ അബ്ദുള്ള യായും താഴ്‌വാരത്തിലെ ബാലനായും അക്കരെയക്കരെയക്കരെയിലെ ദാസനായും ലാൽസലാമിലെ നെട്ടൂർ സ്റ്റീഫനായും 1990 വരെ അഭിനയം, കിഴക്കുണരും പക്ഷിയിലെ അനന്തുവായും, യോദ്ധായിലെ തൈപ്പറമ്പിൽ അശോകനായും വിയറ്റ്നാം കോളനിയിലെ കൃഷ്ണമൂർത്തി സ്വാമിയായും, ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനും മിഥുനത്തിലെ സേതുമാധവനായും, ആറാം തമ്പുരാൻ ജഗൻ നാഥനായും അയാൾ കഥയെഴുതുകയാണ് സാഗർ കോട്ടപ്പുറമായും നമ്മളെ വിസ്മയിപ്പിച്ചു

അഭിനയത്തിലെ അയത്‌ന ലാളിത്യവും താളബോധവും വഴക്കവും ഇന്ത്യയിലെ മുന്‍നിര താരങ്ങളുടെ തലത്തിലേക്ക് ലാലിനെ ഉയര്‍ത്തി. ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നടത്തിലും നടനമുദ്ര പതിപ്പിച്ച മലയാളിയായും ലാല്‍ മാറി.

രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴു തവണ സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളും നിരവധി തവണ ഫിലിംഫെയർ അവാർഡുകളും മോഹൻലാൽ സ്വന്തമാക്കിയിട്ടുണ്ട്. സിനിമാലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001 ൽ പത്മശ്രീയും 2019 ൽ പത്മഭൂഷണും നൽകി രാജ്യം മോഹൻലാലിനെ ആദരിച്ചു. കീർത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളിലൂടെ രാജ്യത്തിന്‌ വേണ്ടി ജീവിതം ബലികഴിച്ച ജവാന്മാരുടെ കഥകൾ ജനങ്ങളിലെത്തിക്കാൻ മോഹൻ ലാൽ നൽകിയ സംഭാവനകളെ പരിഗണിച്ച് 2009 ജുലൈ 9 ന് ടെറിറ്റോറിയൽ ആർമി അദ്ദേഹത്തിന് ലഫ്റ്റനന്റ് കേണൽ പദവിയും (ഓണററി) നൽകി. അഭിനേതാക്കളിൽ ആദ്യമായി ലെഫ്ന്റനന്റ് കേണൽ പദവിയിലെത്തുന്ന നടൻ എന്ന വിശേഷണവും മോഹൻലാലിന് സ്വന്തമാണ്.

More in Malayalam

Trending

Recent

To Top