Connect with us

നിങ്ങളുടെ കഴിവിലും സൗന്ദര്യത്തിലും വിശ്വാസമുണ്ടോ ? എങ്കിൽ മിസ് കേരളയാകാൻ തയ്യാറെടുത്തോളൂ ! ഡിജിറ്റൽ ഒഡിഷനിൽ പങ്കെടുക്കാം !

Malayalam Breaking News

നിങ്ങളുടെ കഴിവിലും സൗന്ദര്യത്തിലും വിശ്വാസമുണ്ടോ ? എങ്കിൽ മിസ് കേരളയാകാൻ തയ്യാറെടുത്തോളൂ ! ഡിജിറ്റൽ ഒഡിഷനിൽ പങ്കെടുക്കാം !

നിങ്ങളുടെ കഴിവിലും സൗന്ദര്യത്തിലും വിശ്വാസമുണ്ടോ ? എങ്കിൽ മിസ് കേരളയാകാൻ തയ്യാറെടുത്തോളൂ ! ഡിജിറ്റൽ ഒഡിഷനിൽ പങ്കെടുക്കാം !

ആയിരങ്ങൾ നിറഞ്ഞ വേദിയിൽ പതിനായിരങ്ങളെ പിന്തള്ളി കേരളത്തിൻ്റെ പ്രതിനിധിയാകുക! മിസ് കേരള കിരീടം ചൂടുക .. ഇതാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ ഇതുതന്നെയാണ് നിങ്ങളുടെ അവസരവും . ഇമ്പ്രസാരിയോ മാർക്കറ്റിങ് കമ്പനി സംഘടിപ്പിക്കുന്ന മിസ് കേരള മത്സരത്തിനായി ഇത്തവണ മറ്റൊരു സുവർണാവസരവും ഒരുക്കിയിട്ടുണ്ട്. ഈ വര്ഷം മുതൽ ഡിജിറ്റൽ ഒഡിഷനും ഉൾപ്പെടുത്തിയിരിക്കുന്നു .

സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ മൂന്നു ഘട്ടമായി ഓഡിഷൻ നടത്തിയാണ് ഇത്തവണ അവസാന ഘട്ട മത്സരാർത്ഥികളെ കണ്ടെത്തുന്നത് . 1999 ൽ ആരംഭിച്ച മിസ് കേരള മത്സരങ്ങൾ ഈ വർഷം ഇരുപതു വർഷങ്ങൾ പൂർത്തിയാക്കുകയാണ് .

ഡിജിറ്റൽ ഒഡിഷനിലൂടെ കൂടുതൽ ആളുകൾക്ക് മിസ്സ് കേരള മത്സരത്തിലേക്ക് മാറ്റുരയ്ക്കാം ..ഇനി രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ എന്ന് നോക്കാം ..

www.misskerala.org എന്ന വെബ്‌സൈറ്റിൽ ആണ് രെജിസ്റ്റർ ചെയ്യേണ്ടത് . മൂന്നു ഘട്ടങ്ങൾ ആയതിനാൽ ആദ്യ ഘട്ട ഡിജിറ്റൽ ഒഡിഷനിൽ ടിക് ടോക്ക് , ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ നൽകുന്ന ടാസ്കുകൾ അവതരിപ്പിയ്ക്കണം .ആദ്യ നൂറു മത്സാരാർത്ഥികളെ ഇങ്ങനെയാണ് കണ്ടെത്തുക .

രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഇവരെ മിസ് കേരള ടോപ്പ് 100 ആയി പ്രഖ്യാപിക്കും. വീണ്ടും ടാസ്കുകൾ ഉണ്ട് . ഇതും സമൂഹ മാധ്യമങ്ങളിലാണ് മാറ്റുരയ്‌ക്കേണ്ടത് . വിവിധ ടൈറ്റിലുകൾക്കായുള്ള മത്സരങ്ങളും ഇതിനൊപ്പമാണ് നടക്കുന്നത് .

ഈ നൂറു പേരെയും ഗ്രൗണ്ട് ഓഡിഷൻ നടത്തി ഇതിൽ നിന്നാണ് അവസാന റൗണ്ടിലേക്കുള്ള അതായത് ഫൈനലിസ്റ്റുകളായുള്ള 22 പേരെ തിരഞ്ഞെടുക്കുന്നത് . ഇവർക്കായി പ്രത്യേക ഗ്രൂമിങ് ഉണ്ടാകും .

ഡിസംബർ 12 നാണു മത്സരം നടക്കുന്നത് . ഡിജിറ്റൽ മീഡിയ ഒഡിഷനു വേണ്ടിയുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ നാലാണ് . അവസാന ദിവസത്തിനായി കാത്തിരിക്കാതെ വേഗം തന്നെ രെജിസ്റ്റർ ചെയ്തോളു.. കൂടുതൽ വിവരങ്ങൾക്കായി – www.misskerala.org അല്ലെങ്കിൽ 8289827951/ 7558888578

miss kerala pageant digital audition format

More in Malayalam Breaking News

Trending

Recent

To Top