Connect with us

മീനാക്ഷിക്ക് തലക്കനവും അഹങ്കാരവുമെന്ന് വിമര്‍ശനം; അച്ഛനും അമ്മയും രണ്ടാനമ്മയും മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍, കോടികളുടെ ആസ്തി, ഇത്രയൊക്കെയുള്ള കുട്ടി ജാഡ അല്‍പ്പം കാണിക്കുന്നതില്‍ തെറ്റില്ലെന്ന് ആരാധകര്‍

Malayalam

മീനാക്ഷിക്ക് തലക്കനവും അഹങ്കാരവുമെന്ന് വിമര്‍ശനം; അച്ഛനും അമ്മയും രണ്ടാനമ്മയും മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍, കോടികളുടെ ആസ്തി, ഇത്രയൊക്കെയുള്ള കുട്ടി ജാഡ അല്‍പ്പം കാണിക്കുന്നതില്‍ തെറ്റില്ലെന്ന് ആരാധകര്‍

മീനാക്ഷിക്ക് തലക്കനവും അഹങ്കാരവുമെന്ന് വിമര്‍ശനം; അച്ഛനും അമ്മയും രണ്ടാനമ്മയും മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍, കോടികളുടെ ആസ്തി, ഇത്രയൊക്കെയുള്ള കുട്ടി ജാഡ അല്‍പ്പം കാണിക്കുന്നതില്‍ തെറ്റില്ലെന്ന് ആരാധകര്‍

സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ തന്നെ ഈ അടുത്താണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. എപ്പോഴാണ് താരം സിനിമയിലേയ്ക്ക് വരുന്നതെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന മീനാക്ഷി കുറച്ച് വര്‍ഷങ്ങള്‍ ആയതേയുള്ളൂ ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് എടുത്തിട്ട്. വിശേഷ ദിവസങ്ങളില്‍ തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളെല്ലാം തന്നെ മീനാക്ഷി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഏറ്റവും പുതിയതായി നടി നമിത പ്രമോദിന്റെ ബിസിനസ് സംരംഭത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ മീനാക്ഷിയും എത്തിയതിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്.

നമിതയും മീനാക്ഷിയും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ സുഹൃത്തിന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ നടന്‍ നാദിര്‍ഷയുടെ മകളുടെ കൂടെയായിരുന്നു മീനാക്ഷിയും എത്തിയത്. എന്നാല്‍ താരപുത്രിയുടെ വീഡിയോ പുറത്ത് വന്നതോടെ പലരും മീനൂട്ടിയെ വിമര്‍ശിച്ച് കൊണ്ടാണ് എത്തിയിരിക്കുന്നത്. ദിലീപിന്റെ മകള്‍ എന്ന് മാത്രം വിശേഷിപ്പിക്കപ്പെടുന്നതിനെയാണ് ചിലര്‍ ചോദ്യം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകളിലെല്ലാം ദിലീപിന്റെ മകള്‍ എന്നേ ഉണ്ടായിരുന്നുള്ളു. ‘പത്തു മാസം ചുമന്ന് നൊന്ത് പ്രസവിച്ച അമ്മക്ക് ഒരു റോളുമില്ല. ദിലീപിന്റെ മകളായത് മാത്രമേ ആ കൊച്ചിനുള്ള ആകെയൊരു കുറവ്. മഞ്ജുവിന്റെ മകള്‍ ആണെന്നുള്ളതാണ് ആ കുട്ടിയുടെ നേട്ടം’, എന്നായിരുന്നു ഒരു കമന്റ്. ഈ കുട്ടിക്ക് ദിലീപിന്റെ ഛായയും മാനറിസവും ആണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാവും.

അച്ഛന്‍ സമ്മാനിച്ച മിനി കൂപ്പറില്‍ ബെസ്റ്റ് ഫ്രണ്ടിനെയും കൂട്ടി മീനാക്ഷി വന്നിറങ്ങിയ ലുക്ക് ഇതിന് മുന്‍പ് മഞ്ജു റേഞ്ച് റോവറില്‍ വന്നിറങ്ങിയ പോലെ ഉണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. മീനാക്ഷിക്ക് ജാഡയാണെന്നും തലക്കനവും അഹങ്കാരവും ഉണ്ടെന്നും പറയുന്നവരുണ്ട്. അച്ഛനും അമ്മയും രണ്ടാനമ്മയും മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍, കോടികളുടെ ആസ്തി, ഇത്രയൊക്കെയുള്ള കുട്ടി ജാഡ അല്‍പ്പം കാണിക്കുന്നതില്‍ തെറ്റില്ലെന്നും ചിലര്‍ പറയുന്നു.

മീനാക്ഷി അമ്മ മഞ്ജുവുമായി പരസ്യമായി സംസാരിക്കത്തതിനെയും പിറന്നാളിന് ഒരു ആശംസ പോലും അറിയിക്കാത്തതിനെയെല്ലാം പലരും വിമര്‍ശിക്കുന്നുണ്ട്. അതെല്ലാം അവരുടെ സ്വകാര്യതകളല്ലേ, നിങ്ങളെ ബോധിപ്പിച്ച് വേണോ ഇതെല്ലാം ചെയ്യാന്‍, ഇതൊക്കെ മീനാക്ഷിയെ പരസ്യമായി അപമാനിക്കുന്നതിന് തുല്യമാണ് എന്നെല്ലാമാണ് ഒരാള്‍ കമന്റ് ചെയ്തത്.

ഇത്തവണ മാധ്യമങ്ങളുടെ മുന്നിലേക്ക് വരാന്‍ പോലും കൂട്ടാക്കാതെ ഒഴിഞ്ഞ് മാറി പോവുകയായിരുന്നു മീനാക്ഷി ചെയ്തത്. എന്നാല്‍ മുന്‍പും മാധ്യമങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ മീനാക്ഷി ശ്രമിക്കാറുണ്ട്. തന്റെ കുടുംബത്തെ കുറിച്ച് വന്നിട്ടുള്ള വാര്‍ത്തകളും പ്രചരണങ്ങളുമൊക്കെ അത്ര സുഖകരമല്ലാത്തത് കൊണ്ടാവും മീനൂട്ടി മാറി നില്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

ദിലീപ് മഞ്ജു വാര്യര്‍ ദമ്പതിമാരുടെ ഏകമകളാണ് മീനാക്ഷി. മാതാപിതാക്കള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ മീനൂട്ടി പിതാവിനൊപ്പം പോയത് മുതലാണ് താരപുത്രി വിമര്‍ശനങ്ങള്‍ കേട്ട് തുടങ്ങിയത്. അമ്മയുമായി യാതൊരു ബന്ധവുമില്ലാത്ത തലത്തിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ മീനാക്ഷിയും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കാന്‍ തുടങ്ങി.

മഞ്ജു വാര്യരുടെ പിതാവ് മരിച്ചപ്പോള്‍ മാത്രമായിരുന്നു മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോവുന്നത്. അവിടെ നിന്നും വേഗം മടങ്ങി പോവുകയും ചെയ്തു. ഇതിനിടയില്‍ ദിലീപും കാവ്യ മാധവനും തമ്മിലുള്ള രണ്ടാം വിവാഹത്തിന് മുന്‍കൈ എടുത്തതും മീനാക്ഷിയാണെന്നത് കുറ്റപ്പെടുത്തലുകള്‍ക്ക് കാരണമായി. എന്നാല്‍ എല്ലാ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനാണ് താരപുത്രി എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത്.

മാതാപിതാക്കളെ പോലെ മീനാക്ഷിയും അഭിനയത്തിലേക്ക് വരുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരുന്നത്. ഇടക്കാലത്ത് ഇത്തരത്തിലുള്ള പ്രചരണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി. അടുത്തിടെ സര്‍ജറി ചെയ്യുന്ന ചിത്രങ്ങളെല്ലാം മീനാക്ഷി അയച്ചു തന്നിരുന്നെന്നും ദിലീപ് പറഞ്ഞിരുന്നു. അതൊക്കെ കാണുമ്പോള്‍ അഭിമാനമാണ്. എന്റെ മകള്‍ മാത്രമല്ല, ഇതുപോലെ ഒരുപാട് കുട്ടികള്‍ പഠിക്കുന്നുണ്ട്. ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് മക്കള്‍. നമ്മള്‍ ജീവിക്കുന്നത് മക്കള്‍ക്ക് വേണ്ടിയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top