Malayalam
രണ്ട് ദിവസമായി സ്റ്റേഷനില്‍; മനോജ് ശ്രീലകത്തെ ചോദ്യം ചെയ്ത് പോലീസ്
രണ്ട് ദിവസമായി സ്റ്റേഷനില്‍; മനോജ് ശ്രീലകത്തെ ചോദ്യം ചെയ്ത് പോലീസ്
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പ്രമുഖ സീരിയല്‍ നടി രഞ്ജുഷ മേനോനെ തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തെ തൂങ്ങി മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. സീരിയല്‍ രംഗത്ത് തന്നെ പ്രവര്‍ത്തിച്ച് വരുന്ന കലാ സംവിധായകന്‍ മനോജ് ശ്രീലകവുമായി ലിവിംഗ് റിലേഷനിലായിരുന്നു രഞ്ജുഷ താമസിച്ച് വന്നിരുന്നത്. അന്നേ ദിവസം പുലര്‍ച്ചെ തന്നെ സീരിയലുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്നും പോയിരുന്നുവെന്നാണ് മനോജ് വ്യക്തമാക്കുന്നത്.
എന്നാല്‍ രാവിലെ 9.30 ആയിട്ടും രഞ്ജുഷ അഭിനയിക്കാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വിളിച്ച് നോക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തില്ല. ഇതോടെയാണ് താന്‍ വീട്ടിലേക്ക് തിരിച്ച് ചെന്നതെന്നുമാണ് മനോജ് പൊലീസിനോട് വ്യക്തമാക്കുന്നത്. ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. താഴെയിറങ്ങി സെക്യൂരിറ്റി ജീവനക്കാരന്റെ സഹായോത്തെടെ ഏണിവെച്ച് ഫ്‌ലാറ്റിന്റെ പിന്‍വശത്തുകൂടിയാണ് കയറിയാണ് വാതില്‍ തുറന്ന് നോക്കുന്നത്.
ഈ സമയത്താണ് രഞ്ജുഷയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതെന്നും മനോജ് പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫാനില്‍ നിന്നും കെട്ടഴിച്ച് നിലത്ത് ഇറക്കി പരിശോധിക്കുമ്പോള്‍ തന്നെ രഞ്ജുഷ മരിച്ചിരുന്നുവെന്നും മനോജ് വ്യക്തമാക്കിയിരുന്നു. പിന്നാലെ മനോജിനെ വിശദമായി ചോദ്യം ചെയ്യുമെന്നായിരുന്നു പുറത്ത് വന്നിരുന്ന വാര്‍ത്ത. ഇപ്പോള്‍ മനോജിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.
രണ്ട് ദിവസമായി ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും വിശദമായി തന്നെ ചോദ്യം ചെയ്യല്‍ തുടരുകയാണെന്നുമാണ് ചില യൂട്യൂബ് ചാനലുകള്‍ പറയുന്നത്. എന്നാല്‍ ഒരു കൂട്ടര്‍ മനോജിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം അദ്ദേഹത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അദ്ദേഹത്തിന് ഭാര്യയും കുട്ടിയുമുണ്ടെന്നുള്ളതും. ഡിവോര്‍സ് ആകാതെയാണ് രഞ്ജുഷയുമായി ലിവിംഗ് റിലേഷനില്‍ കഴിഞ്ഞത് എന്നെല്ലാമുള്ള കാരണങ്ങളാണ് ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
ഈ അടുത്തിടെയാണ് രഞ്ജുഷ നിര്‍മാണ രംഗത്തേയ്ക്കും ഇറങ്ങിയത്. ഇതില്‍ മനോജുമായി സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായും ഇരുവരും തമ്മില്‍ പലപ്പോഴും തര്‍ക്കങ്ങളുണ്ടായിരുന്നതായുമാണ് ചില റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാക്കുന്നത്. ഇതിലെല്ലാം പോലീസിന് വ്യക്തത വരുത്തേണ്ടതുണ്ട്. മാത്രമല്ല, മറ്റ് താരങ്ങളുടെ ആത്മഹത്യാ വാര്‍ത്തകള്‍ പുറത്തെത്തുമ്പോള്‍ അങ്ങനൊന്നും ചെയ്യാന്‍ പാടില്ലെന്നും, ദൈവം തന്ന ജീവന്‍ തിരിച്ചെടുക്കാന്‍ ദൈവത്തിനേ അവകാശമുള്ളൂ, ആത്മഹത്യ വലിയ പാപമാണെന്ന് പറഞ്ഞും മറ്റുള്ളവര്‍ക്ക് മോട്ടിവേഷനും കൊടുത്തിരുന്ന രഞ്ജുഷ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
അതേസമയം, ാെരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മകളെ കുറിച്ച് താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. എനിക്കൊരു മകളുണ്ട്. അവള്‍ രണ്ടാം ക്ലാസില്‍ ആണ് ഇപ്പോള്‍ പഠിയ്ക്കുകയാണ്. ഷൂട്ടിങ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് മാസത്തില്‍ ഞാന്‍ തിരുവനന്തപുരത്താണ് താമസം. മാസത്തില്‍ കുറഞ്ഞത് 20 ദിവസമെങ്കിലും ഞാന്‍ തിരുവനന്തപുരത്ത് തന്നെയാവും ഉണ്ടാകുക.
അവള്‍ കൊച്ചിയില്‍ അമ്മയ്‌ക്കൊപ്പമാണ്. അമ്മയാണ് അവളെ വളര്‍ത്തുന്നതും പഠിപ്പിയ്ക്കുന്നതുമെല്ലാം. ബാക്കി കുറച്ച് ദിവസങ്ങള്‍ മാത്രമേ അവളോടൊപ്പം ചെലവഴിക്കാറുള്ളൂ. അതുകൊണ്ട് തന്നെ അവള്‍ എന്നോട് വളരെ ഫ്രഡ്‌ലിയാണ്. ഞാന്‍ അഭിനയത്തിലേയ്ക്ക് എത്തിയതുകൊണ്ട് മകളും സിനിമയിലേയ്ക്ക് എത്തണമെന്ന് ആഗ്രഹങ്ങളൊന്നുമില്ല. അവളെ കുറിച്ച് എനിക്ക് വലിയ സ്വപ്‌നങ്ങള്‍ ഒന്നുമില്ല. അവള്‍ക്ക് എന്താണ് താത്പര്യം അതിനായിരിക്കും മുന്‍തൂക്കം.
പഠിക്കാനാണ് അവള്‍ക്ക് താത്പര്യം എങ്കില്‍ പഠിപ്പിക്കും. അതല്ലെ മറ്റെന്തെങ്കിലുമാണ് അവള്‍ക്കിഷ്ടമെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കാനും ഞാന്‍ തയ്യാറാണ്. ഞാന്‍ ഒരു തിരുപ്പതി ഭക്തയാണ്. മാസത്തില്‍ രണ്ട് തവണയെങ്കിലും തിരുപ്പതിയില്‍ പോകാറുണ്ട്. ഞാന്‍ പ്രാര്‍ത്ഥിച്ചതെല്ലാം ഇതുവരെ ദൈവം എനിക്ക് തന്നിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ മകളുടെ തല മൊട്ടയടിയ്ക്കാറാണ് പതിവ്.
ഇപ്പോള്‍ അവള്‍ വര്‍ത്തമാനം പറഞ്ഞ് തുടങ്ങിയതിന് ശേഷം, ഞാന്‍ തിരുപ്പതിയില്‍ പോകുന്ന കാര്യം എന്റെ അമ്മയോട് പറയുന്നത് കേള്‍ക്കുമ്പോഴേക്കും എന്റെ തല മൊട്ടയടിക്കാനാണെങ്കില്‍ പോകേണ്ട ഞാന്‍ വരില്ല എന്ന് പറയും. ഇപ്പോള്‍ അവള്‍ കുറച്ച് വളര്‍ന്നത് കൊണ്ട് കാര്യങ്ങളൊക്കെ അറിയാം. ചെറുതായിരിക്കുമ്പോള്‍ തന്നെ എന്റെ ജോലിയുമായി അവള്‍ പൊരുത്തപ്പെട്ടതുകൊണ്ട് അവളെ സംബന്ധിച്ച് വലിയ പ്രശ്‌നങ്ങളൊന്നും ഇല്ല എന്നുമാണ് അഭിമുഖത്തില്‍ രഞ്ജുഷ വളരെ സന്തോഷത്തോടെ പറയുന്നത്.
