Connect with us

ബിനീഷിന്റെ മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍

Malayalam

ബിനീഷിന്റെ മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍

ബിനീഷിന്റെ മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍

ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. 1995 ല്‍ പുറത്തിറങ്ങിയ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല താരത്തിന്. സല്ലാപത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ നായികയായി അരങ്ങേറിയത്. ദിലീപായിരുന്നു നായകന്‍.

നായികയായി അരങ്ങേറിയ ആദ്യ സിനിമയിലെ നായകനെ ജീവിതപങ്കാളിയാക്കിയെങ്കിലും ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിയുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ഇവരുടെ വിവാഹമോചനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്. എന്താണ് ഇവര്‍ക്കിടയില്‍ സംഭവിച്ചത് എന്നറിയാനുള്ള ആകാംഷയാണ് പലര്‍ക്കും. എന്നാല്‍ വിവാഹമോചനത്തെ കുറിച്ച് തുറന്നുപറയാന്‍ രണ്ടുപേരും ഇതുവരെ തയ്യാറായിട്ടില്ല.

ഇടയ്ക്ക് ഇവരുടെ സുഹൃത്തുക്കളും സിനിമയിലെ സഹപ്രവര്‍ത്തകരുമൊക്കെ ഇവരുടെ വിവാഹമോചനത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചുമൊക്കെ പറഞ്ഞെത്താറുണ്ട്. ദിലീപ്-മഞ്ജു വാര്യര്‍ ദമ്പതിമാരുടെ ഏകമകളാണ് മീനാക്ഷി. മാതാപിതാക്കള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ മീനൂട്ടി പിതാവിനൊപ്പം പോയത് മുതലാണ് താരപുത്രി വിമര്‍ശനങ്ങള്‍ കേട്ട് തുടങ്ങിയത്. അമ്മയുമായി യാതൊരു ബന്ധവുമില്ലാത്ത തലത്തിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ മീനാക്ഷിയും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കാന്‍ തുടങ്ങി.

മഞ്ജു വാര്യരുടെ പിതാവ് മരിച്ചപ്പോള്‍ മാത്രമായിരുന്നു മീനാക്ഷി അമ്മയുടെ അടുത്തേയ്ക്ക് പോവുന്നത്. അവിടെ നിന്നും വേഗം മടങ്ങി പോവുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ദിലീപും കാവ്യ മാധവനും തമ്മിലുള്ള രണ്ടാം വിവാഹത്തിന് മുന്‍കൈ എടുത്തതും മീനാക്ഷിയാണെന്നത് കുറ്റപ്പെടുത്തലുകള്‍ക്ക് കാരണമായി. എന്നാല്‍ എല്ലാ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനാണ് താരപുത്രി എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത്.

ഇപ്പോഴിതാ മഞ്ജു പങ്കുവെച്ചൊരു ചിത്രവും മീനാക്ഷിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. മഞ്ജുവിന്റെ പേര്‍സണല്‍ സെക്രട്ടറിയും മാനേജറുമായ ബിനീഷിന്റെ മകള്‍ ദച്ചുവിന്റെ പിറന്നാളിന് മഞ്ജു പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. മീനാക്ഷിയെ പോലെ തന്നെയാണ് മഞ്ജുവിന് സഹോദരതുല്യനായ ബിനീഷിന്റെ മകളും. ദച്ചുവിന് കൊടുക്കാനാണ് മഞ്ജു പലപ്പോഴും കൈകളില്‍ ചോക്ലേറ്റ് കരുതാറുള്ളത്. ബിനീഷിന്റെ ഭാര്യയായും കുടുംബമായും മഞ്ജുവിന് അടുത്ത ബന്ധമാണുള്ളത്.

മാത്രമല്ല, മഞ്ജുവിന് കുട്ടികളോടെല്ലാം വല്ലാത്തൊരു ഇഷ്ടമാണ്. തന്റെ മകള്‍ക്ക് കൊടുക്കാന്‍ കഴിയാത്ത സ്‌നേഹമാണ് മഞ്ജു മറ്റ് കുഞ്ഞുങ്ങളോട് കാണിക്കുന്നതെന്നാണ് പലരും പറയുന്നത്. അതുപോലെ തന്നെ മഞ്ജുവിന്റെ സഹോദരന്റെ മക്കളോടും വലിയ സ്‌നേഹമാണ് താരത്തിന്. മീനാക്ഷിയ്ക്ക് കിട്ടാത്ത സൗഭാഗ്യം തന്നെയാണ് ഇത്. കുറച്ചെങ്കിലും സ്‌നേഹം മഞ്ജുവിനോട് കാണിക്കാന്‍ പാടില്ലേ..,ആ അമ്മ മനസ് എത്രത്തോളം വേദനിക്കുന്നുണ്ടാകും എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

പത്തു മാസം ചുമന്ന് നൊന്ത് പ്രസവിച്ച അമ്മക്ക് ഒരു റോളുമില്ല. ദിലീപിന്റെ മകളായത് മാത്രമേ ആ കൊച്ചിനുള്ള ആകെയൊരു കുറവ്. മഞ്ജുവിന്റെ മകള്‍ ആണെന്നുള്ളതാണ് ആ കുട്ടിയുടെ നേട്ടം. ഈ കുട്ടിക്ക് ദിലീപിന്റെ ഛായയും മാനറിസവും ആണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാവും. അച്ഛന്‍ സമ്മാനിച്ച മിനി കൂപ്പറില്‍ ബെസ്റ്റ് ഫ്രണ്ടിനെയും കൂട്ടി മീനാക്ഷി വന്നിറങ്ങിയ ലുക്ക് ഇതിന് മുന്‍പ് മഞ്ജു റേഞ്ച് റോവറില്‍ വന്നിറങ്ങിയ പോലെ ഉണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. മീനാക്ഷിക്ക് ജാഡയാണെന്നും തലക്കനവും അഹങ്കാരവും ഉണ്ടെന്നും പറയുന്നവരുണ്ട്. ഇത്രയൊക്കെ കോടികള്‍ ആസ്തിയുള്ള കുട്ടിക്ക് ജാഡ അല്‍പ്പം കാണിക്കുന്നതില്‍ തെറ്റില്ലെന്നും ചിലര്‍ പറയുന്നു.

More in Malayalam

Trending

Recent

To Top