Malayalam
എന്റെ തെറ്റുകള്‍ മനസിലാക്കി എന്നെ തിരുത്തി ജീവിതത്തിലേയ്ക്ക് കൊണ്ട് പോവുകയാണെങ്കില്‍ ദിലീപേട്ടനൊപ്പം പോകാന്‍ തയ്യാറാണ് എന്ന് മഞ്ജു വാര്യര്‍ പറഞ്ഞു, തുടര്‍ന്ന് ജീവിക്കാന്‍ കഴിയില്ല എന്ന് തീരുമാനമെടുത്തത് ദിലീപ് ആണ്; ശാന്തിവിളി ദിനേശ്
എന്റെ തെറ്റുകള്‍ മനസിലാക്കി എന്നെ തിരുത്തി ജീവിതത്തിലേയ്ക്ക് കൊണ്ട് പോവുകയാണെങ്കില്‍ ദിലീപേട്ടനൊപ്പം പോകാന്‍ തയ്യാറാണ് എന്ന് മഞ്ജു വാര്യര്‍ പറഞ്ഞു, തുടര്‍ന്ന് ജീവിക്കാന്‍ കഴിയില്ല എന്ന് തീരുമാനമെടുത്തത് ദിലീപ് ആണ്; ശാന്തിവിളി ദിനേശ്
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. വിവാഹത്തോടെ മഞ്ജു വാര്യര്‍ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വേര്‍പിരിഞ്ഞത്.
മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. മഞ്ജു വാര്യര്‍ ഭാര്യയായിരിക്കെ ദിലീപും കാവ്യ മാധവനും തമ്മില്‍ അടുപ്പത്തിലാണെന്ന കഥ പ്രചരിച്ചിരുന്നു. എന്നും ഇക്കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് താരങ്ങള്‍ ശ്രമിച്ചത്. പിന്നീട് മഞ്ജുവുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ വിവാഹ ശേഷം സിനിമകളില്‍ നിന്നെല്ലാം അകന്ന് നില്‍ക്കുന്ന കാവ്യ പൊതുവേദികളില്‍ ദിലീപിനൊപ്പം എത്താറുണ്ട്.
കാവ്യാ മാധവന്റെ ആദ്യ വിവാഹ മോചനത്തിന് കാരണം ദിലീപ് ആണ് എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സിനിമ ലോകത്തും പുറത്തും വ്യാപകം ആയിരുന്നു. എന്നാല്‍ ആ സമയങ്ങളിലും ഇത്തരം ഗോസിപ്പുകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. അതുപോലെ തന്നെ മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ വിവാഹ മോചനത്തില്‍ കാവ്യക്കും പങ്കുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും അക്കാലത്ത് പരന്നിരുന്നു.
ഇപ്പോഴിതാ ബംഗ്ലാവില്‍ ഔതയുടെ സംവിധായകനായ ശാന്തി വിള ദിനേശ് ഗ്ലോബല്‍ ന്യൂസ് ടിവി മലയാളം എന്ന യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പിന്തുണ നല്‍കിക്കൊണ്ടാണ് ശാന്തിവിള ദിനേശിന്റെ വാക്കുകള്‍.
ദിലീപ് ആദ്യ ഭാര്യയായ മഞ്ജു വാര്യരെ വഞ്ചിച്ചാണ് കാവ്യ മാധവനെ വിവാഹം കഴിച്ചതെന്ന അവതാരികയുടെ മറുപടിയെ അതി നിശതമായി വിമര്‍ശിക്കുകയായിരുന്നു ശാന്തിവിള ദിനേശ്. ദിലീപും കാവ്യയും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ ആ കഥകള്‍ അറിഞ്ഞതുകൊണ്ടാണ് മഞ്ജു വാര്യര്‍ വിവാഹമോചനത്തിന് ശ്രമിച്ചതെന്ന് അവതാരകയുടെ വാക്കുകള്‍ അദ്ദേഹം എതിര്‍ത്തു.
ദിലീപ് മഞ്ജുവാര്യര്‍ വിവാഹമോചന വിഷയത്തില്‍ കുടുംബകോടതിയില്‍ ആദ്യമായി പെറ്റീഷന്‍ നല്‍കിയത് ദിലീപ് ആണെന്നും എന്റെ തെറ്റുകള്‍ മനസിലാക്കി എന്നെ തിരുത്തി ജീവിതത്തിലേയ്ക്ക് കൊണ്ട് പോവുകയാണെങ്കില്‍ ദിലീപേട്ടനൊപ്പം പോകാന്‍ തയ്യാറാണ് എന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. എന്നാല്‍ അവരോടൊപ്പം തുടര്‍ന്ന് ജീവിക്കാന്‍ കഴിയില്ല എന്ന് തീരുമാനമെടുത്തത് ദിലീപ് ആണെന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.
താന്‍ പറയുന്നതില്‍ സംശയമുണ്ടെങ്കില്‍ മഞ്ജുവിനെതിരെ ദിലീപ് കോടതിയില്‍ നല്‍കിയിട്ടുള്ള കേസിന്റെ പകര്‍പ്പ് നിങ്ങള്‍ക്ക് വിവരാവകാശമായി ആവശ്യപ്പെടാം എന്നും ശാന്തിവിള ദിനേശ് പറയുന്നു. കാവ്യ മാധവനും ദിലീപും തമ്മിലുള്ള അവിഹിതബന്ധത്തെക്കുറിച്ച് ആദ്യമായി മഞ്ജുവാര്യരെ അറിയിച്ചത് കാവ്യയുടെ അമ്മയായ ശ്യാമളയാണെന്നാണ് ആ അഭിമുഖത്തിന്റെ അവതാരിക പറയുന്നത്.
അത് പോലീസ് സ്‌റ്റേറ്റ്‌മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രമുഖ മാധ്യമങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അവതാരിക ഉറപ്പിച്ചു പറയുന്നു. എന്നാല്‍ ഇത് തനിക്ക് ഒരു പുതിയ അറിവാണെന്നും കാവ്യയുടെ അച്ഛനായ മാധവന്റെ അടുത്ത് ഞാന്‍ അന്വേഷിക്കാം എന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്. നടിയെ ആക്രമിച്ച സംഭവം ഉണ്ടായതിന്റെ പിറകെ കാവ്യം ദിലീപും തമ്മിലുള്ള രഹസ്യബന്ധം മഞ്ജു വാര്യരെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടി ആയതിനാല്‍ ആണെന്നുള്ള പ്രചരണം ഇപ്പോഴും തുടരുന്ന സാഹചര്യമാണുള്ളത്.
കാവ്യാമാധവന്റെ അമ്മയാണ് ആ വെളിപ്പെടുത്തല്‍ നടത്തിയതെങ്കില്‍ നടിയെ ആക്രമിക്കേണ്ട സംഭവം ഉണ്ടോ അത് ദിലീപ് കുറ്റക്കാരന്‍ ആയിരിക്കുമോ എന്നുള്ള ചോദ്യത്തിന് ശാന്തിവിളയുടെ മറുപടി ഇങ്ങനെയായിരുന്നു. അമ്മയും പെങ്ങമ്മാരും മകളും ഒക്കെ അടങ്ങുന്ന ഒരു കൂട്ടുകുടുംബത്തില്‍ ജീവിക്കുന്ന ദിലീപിന് ഒരിക്കലും ഒരു നടിയെ ആക്രമിക്കാനുള്ള മനസ്സ് വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്നും ശാന്തിവിള കൂട്ടിച്ചേര്‍ക്കുന്നു.
ദിലീപിനും മഞ്ജുവിനും ഒരു മകളാണ് ഉള്ളത്. സിനിമയിലെത്തിയില്ലെങ്കില്‍ പോലും നിരവധി ആരാധകരാണ് ഇന്ന് മീനാക്ഷിയ്്ക്കുള്ളത്. ’14 വയസുള്ള മകള്‍ മീനാക്ഷിയുടെ കസ്റ്റഡിക്ക് വേണ്ടി പോരാടില്ല. മീനൂട്ടി അവളുടെ അച്ഛനെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് മറ്റാരേക്കാളും എനിക്കറിയാം. ദിലീപേട്ടന്റെ കൂടെ അവള്‍ സുരക്ഷിതയും സന്തോഷവതിയും ആയിരിക്കുമെന്ന് ഉറപ്പുണ്ട്. അവളുടെ കസ്റ്റഡിയെച്ചൊല്ലിയുള്ള നിയമപോരാട്ടത്തില്‍ അവളുടെ ജീവിതം കൂടുതല്‍ വിഷമത്തിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അവള്‍ക്ക് വേണ്ടി ഒരു കോള്‍ അകലെയുണ്ടാകും’, എന്നാണ് വിവാഹമോചനസമയത്ത് മഞ്ജു പങ്കിട്ട ഒരു കത്തില്‍ എഴുതിയിരുന്നത്.
ആ കത്ത് പുറത്ത് വിട്ടശേഷം പിന്നീട് എവിടെയും വിവാഹമോചനത്തെ കുറിച്ചോ ദിലീപിനെ കുറിച്ചോ മകളെ കുറിച്ചോ മഞ്ജു സംസാരിച്ചിട്ടില്ല. അന്നും ഇന്നും തന്റെ സ്വകാര്യതകള്‍ക്ക് വളരെ ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് മഞ്ജു. അതേസമയം, ഇപ്പോള്‍ മീനാക്ഷി മെഡിസിന്‍ പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്. ദിലീപിന് മഹാലക്ഷ്മി എന്നൊരു മകള്‍ കൂടിയുണ്ട്. ചെന്നൈയിലാണ് കുടുംബസമേതം ഇപ്പോള്‍ ദിലീപിന്റെ താമസം. ഷൂട്ടിങ് ആവശ്യങ്ങള്‍ക്ക് മാത്രമാണ് കേരളത്തിലേക്ക് താരം വരുന്നത്.
