Connect with us

വിവാഹം കഴിഞ്ഞ് മഞ്ജു വിളിച്ചിരുന്നു; വിവാഹമോചനങ്ങളുടെ പ്രധാന കാരണം ഇതാണ്!; വീണ്ടും വൈറലായി രമ ദേവിയുടെ വാക്കുകള്‍

Malayalam

വിവാഹം കഴിഞ്ഞ് മഞ്ജു വിളിച്ചിരുന്നു; വിവാഹമോചനങ്ങളുടെ പ്രധാന കാരണം ഇതാണ്!; വീണ്ടും വൈറലായി രമ ദേവിയുടെ വാക്കുകള്‍

വിവാഹം കഴിഞ്ഞ് മഞ്ജു വിളിച്ചിരുന്നു; വിവാഹമോചനങ്ങളുടെ പ്രധാന കാരണം ഇതാണ്!; വീണ്ടും വൈറലായി രമ ദേവിയുടെ വാക്കുകള്‍

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്. മഞ്ജുവിന്റെ അഭിനയത്തിന് മുന്നില്‍ അമ്പരന്ന് നിന്ന് പോയതിനെക്കുറിച്ച് സംവിധായകരെല്ലാം തുറന്നുപറഞ്ഞിട്ടുമുണ്ട്. സല്ലാപം എന്ന ചിത്രത്തിലൂടെയായാണ് താരം നായികയായി അരങ്ങേറിയത്.

സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തില്‍ നിന്നും പിന്മാറിയ താരം പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. അതിനുശേഷം നായികയായി തിളങ്ങിയ മഞ്ജു വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ചു കഴിഞ്ഞു. മലയാളത്തിന്റെ ഈ പ്രിയനടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകം തന്നെ പറയേണ്ടി വരും.

മഞ്ജു ഇന്ന് മലയാളത്തിന്റെ ശക്തമായ സ്ത്രീസാന്നിദ്ധ്യമായി അതിരുകള്‍ക്കപ്പുറവും അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹൗ ഓള്‍ഡ് ആര്‍ യു വിന് ശേഷം മഞ്ജുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും കൈ നിറയെ ചിത്രങ്ങളുമായി അഭിനയ ജീവിതം ആസ്വദിക്കുകയാണ് മഞ്ജു.

പ്രിയപ്പെട്ട അഭിനേത്രി, ജീവിതത്തിലെ വെല്ലുവിളികളെ സധൈര്യം നേരിട്ട വ്യക്തി, ജീവിതം ആസ്വദിക്കുന്ന സ്ത്രീ തുടങ്ങി പലരെയും പല തരത്തില്‍ മഞ്ജു എന്ന നടി സ്വാധീനിക്കുന്നു. വിജയവും പരാജയവും ഒരുപോലെ വന്ന് പോവുന്നതാണ് മഞ്ജുവിന്റെ സിനിമാ കരിയര്‍. എന്നാല്‍ ഇതൊന്നും നടിയുടെ താരമൂല്യം കുറയ്ക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.

ഇപ്പോഴിതാ മഞ്ജുവിന്റെ വിവാഹത്തെക്കുറിച്ച് നടി രമ ദേവി മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്ന സമയത്ത് എനിക്ക് ഫോണ്‍ വന്നു. രമ ചേച്ചീ, ഞാന്‍ മഞ്ജുവാണെന്ന് പറഞ്ഞു. എന്താ വിശേഷമെന്ന് ഞാന്‍. ഒരു വിശേഷമുണ്ട്, എന്റെ വിവാഹം കഴിഞ്ഞെന്ന് മഞ്ജു പറഞ്ഞു. ദിലീപേട്ടനെ വിവാഹം ചെയ്തു.

അതിന്റെ റിസപ്ഷനുണ്ട് ഇന്ന് വൈകുന്നേരമെന്ന് പറഞ്ഞു. താനും മകളും ഭര്‍ത്താവും റിസപ്ഷന് പോയിരുന്നെന്നും രമ ദേവി ഓര്‍ത്തു. മഞ്ജു-ദിലീപ് വിവാഹമോചനത്തെക്കുറിച്ചും അന്ന് രമ ദേവി സംസാരിച്ചു. സിനിമാ നടിമാരുടെ ജീവിതത്തില്‍ മാത്രമല്ല ഇങ്ങനെ സംഭവിക്കുന്നത്. നടിയായതിനാല്‍ പബ്ലിസിറ്റിയായി. എല്ലാ ഫീല്‍ഡിലുള്ള ആളുകളുടെ ഇടയിലും ഡിവോഴ്‌സുണ്ടാകാറുണ്ടെന്നും രമ ദേവി അന്ന് ചൂണ്ടിക്കാട്ടി. തൂവല്‍ക്കൊട്ടാരം ഉള്‍പ്പെടെയുള്ള സിനിമകളില്‍ മഞ്ജു വാര്യര്‍ക്കൊപ്പം രമ ദേവി അഭിനയിച്ചിട്ടുണ്ട്.

വിവാഹമോചനങ്ങള്‍ക്ക് പൊതുവെ കാരണമാകുന്നതെന്തെന്നും രമ ദേവി ചൂണ്ടിക്കാട്ടി. ഏതൊരു പുരുഷനും അവന്റെ ഭാര്യ ഒതുങ്ങിക്കൂടി തന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന സ്ത്രീയായിരിക്കണം എന്ന് ആഗ്രഹിക്കുന്നു. ഞാനും ഒരു ഭാര്യയായിരുന്നു. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ ഞാന്‍ കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് 32 വര്‍ഷം ഒരുമിച്ച് ജീവിക്കാന്‍ പറ്റിയത്.

തിരക്കിലേക്ക് പോകുമ്പോള്‍ കുടുംബത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സാധിച്ചെന്ന് വരില്ല. പലപ്പോഴും പുരുഷന്‍മാര്‍ക്ക് ഭാര്യമാര്‍ ഞങ്ങളുടെ കീഴില്‍ നിന്നാല്‍ മതിയെന്ന ഈഗോയുണ്ടെന്നും രമ ദേവി അഭിപ്രായപ്പെട്ടു. മഞ്ജു വാര്യരുടെ വിവാഹത്തെക്കുറിച്ച് മുമ്പൊരിക്കല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ് സംസാരിച്ചിരുന്നു. മഞ്ജുവിന്റെ വിവാഹത്തിന് താനേ ഒരുക്കുള്ളൂ എന്ന് തമാശയോടെ പറഞ്ഞിരുന്നു. കുറച്ച് നാളുകള്‍ക്കുള്ളില്‍ മഞ്ജു എന്നെ വിളിച്ചു. കല്യാണം കഴിഞ്ഞ് റിസപ്ഷനായിരുന്നു. അനിലാന്റി വന്ന് ഒരുക്കണമെന്ന് പറഞ്ഞു.

ഒരുക്കാന്‍ സന്തോഷമായിരുന്നു. പക്ഷെ മഞ്ജു സിനിമയില്‍ നിന്ന് പോകുന്നതോര്‍ത്ത് വല്ലാത്ത സങ്കടമായിരുന്നു. ആരുടെ കല്യാണത്തിനും തനിക്കത്ര സങ്കടം തോന്നിയിട്ടില്ലെന്നും അനില ജോസഫ് തുറന്ന് പറഞ്ഞു. മഞ്ജു വാര്യര്‍, നയന്‍താര, പാര്‍വതി ജയറാം തുടങ്ങി നിരവധി നടിമാരെ തുടക്ക കാലത്ത് ഒരുക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് അനില ജോസഫ്.

ആയിഷ, വെള്ളരിപ്പട്ടണം എന്നിവയാണ് മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമകള്‍. മലയാളത്തിന് പുറമെ തമിഴിലും മഞ്ജുവിന് തിരക്കേറുകയാണ്. അസുരന്‍, തുനിവ് എന്നിവയാണ് മഞ്ജു ഇതുവരെ ചെയ്ത തമിഴ് സിനിമകള്‍. മിസ്റ്റര്‍ എക്‌സ് എന്ന തമിഴ് സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ടുണ്ട്. ആര്യ, ഗൗതം കാര്‍ത്തിക് എന്നിവരാണ് സിനിമയില്‍ നടിക്കൊപ്പം അഭിനയിക്കുന്നത്.

താരമൂല്യവും അഭിനയ മികവുമുള്ള മഞ്ജുവിനെ തേടി നിരവധി സിനിമകളെത്തുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മഞ്ജുവിന്റെ പിറന്നാള്‍ ദിനം ആഘോഷിച്ചത്. സിനിമാ ലോകത്തെ നിരവധി പേര്‍ നടിക്ക് ആശംസകളുമായെത്തി. 45 കാരിയായ മഞ്ജുവിന്റെ ഒരു സൂപ്പര്‍ ഹിറ്റ് മലയാള സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. രണ്ടാംവരവില്‍ നടി ലൂസിഫര്‍, ഉദാഹരണം സുജാത, ആയിഷ തുടങ്ങിയ സിനിമകളിലാണ് മഞ്ജു വാര്യര്‍ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top