Connect with us

മണിയുടെ വാഹനം അനാഥമായി ചേരാനല്ലൂര്‍ സ്റ്റേഷനില്‍!; ആ മനുഷ്യനോട് ക്രെസ് ഉള്ള എത്ര പേരുണ്ട് അവര്‍ വാങ്ങി സൂപ്പര്‍ ആയി കൊണ്ട് നടന്നേനെ’ എന്ന് കമന്റുകള്‍

Malayalam

മണിയുടെ വാഹനം അനാഥമായി ചേരാനല്ലൂര്‍ സ്റ്റേഷനില്‍!; ആ മനുഷ്യനോട് ക്രെസ് ഉള്ള എത്ര പേരുണ്ട് അവര്‍ വാങ്ങി സൂപ്പര്‍ ആയി കൊണ്ട് നടന്നേനെ’ എന്ന് കമന്റുകള്‍

മണിയുടെ വാഹനം അനാഥമായി ചേരാനല്ലൂര്‍ സ്റ്റേഷനില്‍!; ആ മനുഷ്യനോട് ക്രെസ് ഉള്ള എത്ര പേരുണ്ട് അവര്‍ വാങ്ങി സൂപ്പര്‍ ആയി കൊണ്ട് നടന്നേനെ’ എന്ന് കമന്റുകള്‍

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്‍മറഞ്ഞിട്ട് ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും കലാഭവന്‍ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലര്‍ത്തുന്നവര്‍ ഏറെയാണ്. ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍ നിന്നുമാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്. താരം തന്നെ താന്‍ കടന്നു വന്ന വഴികളെ കുറിച്ച് പല വേദികളിലും പറഞ്ഞിട്ടുണ്ട്.

ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ നമ്മള്‍ മണിയെ കണ്ടിട്ടുള്ളൂ. മിമിക്രി, അഭിനയം, സംഗീതം, സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ മറ്റൊരുപേരായിരുന്നു കലാഭവന്‍ മണി. തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ സിനിമകള്‍ കാണാത്തതോ പാട്ടുകള്‍ കേള്‍ക്കാത്തതോ ആയ ആരുംതന്നെ ഉണ്ടാവാന്‍ ഇടയില്ല.

കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമയില്‍ ഉണ്ടാക്കിയ വലിയ വിടവ് ഇതുവരെ നികത്തനായിട്ടില്ല. ഇന്നും മണിയെ കുറിച്ച് ഓര്‍ക്കാനും പറയാനും ചാലക്കുടിക്കാര്‍ക്കും സിനിമാ സുഹൃത്തുക്കള്‍ക്കുമെല്ലാം നൂറ് നാവാണ്. ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു മണിക്ക്. അഭിമുഖങ്ങളില്‍ എല്ലാം തന്റെ ജീവിതം തുറന്ന പുസ്തകം പോലെ പങ്കുവച്ചിട്ടുണ്ട് അദ്ദേഹം.

കരുമാടിക്കുട്ടന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ സിനിമകളില്‍ മണി ചെയ്ത വേഷം പ്രേക്ഷക മനസ്സില്‍ ഇന്നും നിലനില്‍ക്കുന്നു. തമിഴ് സിനിമകളില്‍ നിരവധി വില്ലന്‍ വേഷങ്ങളിലും മണി അഭിനയിച്ചിട്ടുണ്ട്. കരിയറില്‍ ഒരു ഘട്ടത്തില്‍ നടന് ഹിറ്റ് സിനിമകള്‍ ലഭിക്കാതെയുമായിരുന്നു. എന്നാല്‍ ആമേന്‍, അയാളും ഞാനും തമ്മില്‍ എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ തന്നിലെ അഭിനേതാവിന് ഒരു കോട്ടവും വന്നിട്ടില്ലെന്ന് കലാഭവന്‍ മണി തെളിയിച്ചു. ഇന്നും ചാലക്കുടിക്കാര്‍ക്ക് കണ്ണ് നിറയാതെ തങ്ങളുടെ പ്രിയപ്പെട്ട മണിച്ചേട്ടനെ കുറിച്ചൊരു വാക്ക് പോലും സംസാരിക്കാന്‍ സാധിക്കില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ മണിയെ സംബന്ധിക്കുന്ന ഒരു വാര്‍ത്തയും വിഡിയോയും ആണ് വൈറല്‍ ആവുന്നത്. കലാഭവന്‍ മണി ഉപയോഗിച്ചിരുന്ന ഒരു വാഹനം കാടുകയറി മോശമായ അവസ്ഥയില്‍ വഴിയരുകില്‍ കിടക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉള്ളത്. അദ്ദേഹത്തിന്റെ വാഹനങ്ങളുടെയെല്ലാം നമ്പര്‍ 100 എന്നുള്ളതിനായതിനാല്‍ പെട്ടെന്ന് ഈ വാഹനങ്ങള്‍ എല്ലാവരും തിരിച്ചറിയാറുണ്ട്.

‘മേലെ പടിഞ്ഞാറു സൂര്യന്‍ ഇന്നലെ മറയുന്ന സൂര്യന്‍’ എന്ന് തുടങ്ങുന്ന അദ്ദേഹത്തിന്റെ നാടന്‍പാട്ടുകളില്‍ ഹിറ്റായ പാട്ടും ചേര്‍ത്താണ് ഇത് ആരുടെ വണ്ടി ആണെന്ന് മനസിലായോ എന്ന ക്യാപ്ഷ്യനോടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ മണിച്ചേട്ടനെ ഓര്‍മ്മിച്ചുകൊണ്ട് കമന്റുകളുടെ എത്തുന്നത്.

‘മരിച്ചിട്ടും മനുഷ്യരുടെ മനുഷ്യരുടെ മനസ്സില്‍ മരിക്കാത്ത ഒരു വ്യക്തിയാണ് കലാഭവന്‍ മണി’, ‘എല്ലാവരും ഈ വീഡിയോ ഒന്ന് ഷെയര്‍ ചെയ്യണം,
വാങ്ങാന്‍ പറ്റുന്നവര്‍ ഈ വാഹനം വാങ്ങി പൊന്നുപോലെ സൂക്ഷിക്കട്ടെ’, ‘ആ പാട്ട് കേട്ടാ തന്നെ മനസ്സില് ഒരു നീറ്റലാ ……..
ണി ചേട്ടാ അങ്ങേക്ക് ഒരിക്കലും മരണമില്ല ….. ജനമനസ്സുകളില്‍’, അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കെങ്കിലും ഇത് സൂക്ഷിച്ചുകൂടെ, അവരും കളഞ്ഞുവോ, ‘ഇതെന്താ ഇങ്ങനെ ഇതിങ്ങനെ ഇടാതെ വില്‍ക്കാന്‍ പാടില്ലായിരുന്നോ കാലാഭവന്‍ മണി ആ മനുഷ്യനോട് ക്രെസ് ഉള്ള എത്ര പേരുണ്ട് അവര്‍ വാങ്ങി സൂപ്പര്‍ ആയി കൊണ്ട് നടന്നേനെ’ എന്നിങ്ങിനെ പോകുന്നു ആരാധകരുടെ സങ്കടങ്ങള്‍.

‘ഈ മനുഷ്യനെ ഹൃദയത്തില്‍ വച്ച് സ്‌നേഹിച്ച ഓരോ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ വണ്ടി കാണുമ്പോള്‍ ആ മനുഷ്യന്‍ മനസ്സിലേക്ക് ഓടിവരും അതുകൊണ്ട് ഇതിങ്ങനെ കാണാനാവുന്നില്ല’, ‘മണി ചേട്ടന്‍ മരിച്ചപ്പോ എന്റെ കുടുംബത്തിലെ ഒരാള്‍ മരിച്ച പോലായിരുന്നു. അത്ര സങ്കടായിരുന്നു. ഇതൊക്കെ കാണുമ്പോ മനസ്സ് വല്ലാതെയാകുന്നു” , ‘തണല്‍ നല്‍കാന്‍ കഴിയുന്നിടത്തോളം കാലം വില കാണും. അതു കഴിയുമ്പോള്‍ ഒഴിവാക്കപ്പെടും അതിപ്പോ മനുഷ്യനായാലും മരങ്ങളായാലും.’ ‘ മലയാള സിനിമയില്‍ ഒരുപാട് മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മനസ് പിടിച്ചു കുലുക്കിയ ഒരു മരണം അത് മണിച്ചേട്ടന്റെയാണ്’.

‘പ്രിയപ്പെട്ടവരെ ഞാന്‍ ഒരു ചാലക്കുടിക്കാരന്‍ ആണ്. ഈ വാഹനം 2018ലെ പ്രളയത്തില്‍ അവരുടെ വീട്ടില്‍ വച്ചു വെള്ളത്തില്‍ മുങ്ങിയത് ആണ്. പിന്നെ അവര്‍ അത് മൊത്തം നഷ്ടത്തില്‍ വില്‍ക്കുകയായിരുന്നു. വാഹനം വാങ്ങിച്ച ആളുകള്‍ ഇപ്പോഴും ആര്‍ സി ചേഞ്ച് ചെയ്യാതെ ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. നമ്മള്‍ സത്യം അറിയാതെ ആരെയും കുറ്റം പറയരുത്’, ‘ഈ വാഹനം പ്രളയ ശേഷം വിറ്റതാണ്. പുതിയ ഉടമ ആര്‍ സി മാറ്റാതെ ഉപയോഗിച്ചിരുന്നു. പിന്നീട് മറ്റൊരു കേസ് ആയത്രെ. ഇപ്പോള്‍ ചേരാനല്ലൂര്‍ സ്‌റ്റേഷനില്‍. ഒരുപക്ഷെ സ്‌റ്റേഷനില്‍ ലേലം ഉണ്ടാവുമ്പോള്‍ ചിലപ്പോള്‍ വേണേല്‍ വാങ്ങാന്‍ സാധിക്കും. അന്വേഷിച്ച് നോക്കുക’ എന്നാണ് ഈ വീഡിയോയുടെ സത്യാവസ്ഥയെ കുറിച്ച് ഒരു ആരാധകന്‍ പറയുന്നത്.

More in Malayalam

Trending

Recent

To Top