എവിക്ഷൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു ‘അങ്ങനെയൊരു തെറ്റ് വന്നിട്ടുണ്ടെങ്കിൽ തീർച്ചയായും എല്ലാവരോടും ക്ഷമ ചോദിക്കുന്നു; മനീഷ
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മൂന്നാമത്തെ എലിമിനേഷൻ നടന്നിരിക്കുകയാണ്. മനീഷ, ദേവു എന്നിവരാണ് ഇത്തവണ ബിബി ഹൗസിൽ നിന്നും പടിയിറങ്ങിയിരിക്കുന്നത്. ബിബി അഞ്ചിലെ ആദ്യ ഡബിൾ എവിക്ഷൻ കൂടി ആയിരുന്നു ഇന്ന് നടന്നത്.
ബിഗ് ബോസ് വീട്ടിൽ നിന്നും മനീഷ പുറത്തായത് വീട്ടിലെ മറ്റ് മത്സരാർത്ഥികൾക്കെല്ലാം ഞെട്ടലായിരിക്കുകയാണ്. മനീഷ പുറത്ത് പോവുമെന്ന് ഇവരാരും പ്രതീക്ഷിച്ചിരുന്നില്ല. വീട്ടിലെ ശക്തമായ സാന്നിധ്യമായിരുന്ന മനീഷ ഭൂരിഭാഗം മത്സരാർത്ഥികൾക്കും പ്രിയങ്കരിയായിരുന്നു. പുറത്ത് പോയ വേളയിൽ പലരും വികാരഭരിതരായി. അതേസമയം മനീഷയുടെ ഗെയ്മിൽ പ്രേക്ഷകർക്ക് അലോസരം തോന്നിത്തുടങ്ങിയിരുന്നെന്നതും വാസ്തവമാണ്. അടുത്തിടെയായി മിക്ക സമയങ്ങളിലും കരച്ചിലായിരുന്നു മനീഷ.
ഇത് അഭിനയമാണെന്ന് ആരോപണം വന്നു. സന്തോഷം വന്നാലും സങ്കടം വന്നാലും കരയുന്ന മനീഷ സോഷ്യൽ മീഡിയയിൽ പരിഹസിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ തന്റെ എവിക്ഷനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മനീഷ. ‘ഡബിൾ എവിക്ഷൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇന്നലെ മുതൽ ഞാൻ പുറത്താവുമെന്ന തോന്നൽ എനിക്കുണ്ടായിരുന്നു. ഷോ ലൈവ് കണ്ടവർക്ക് മനസ്സിലാവും പുറത്താവുമെന്ന് പല സ്ഥലങ്ങളിലും ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു’
ദേവു പോവുമെന്ന് തോന്നിയിരുന്നു. ആര് പുറത്ത് പോവുമെന്ന് സംസാരിച്ചപ്പോൾ എന്റെ മനസ്സിൽ തോന്നിയ പേരുകളായിരുന്നു അഞ്ജൂസും ദേവിവും ഷിജുവും. അപ്പോഴും ഞാനില്ലായിരുന്നു. പക്ഷെ ഇന്നലെ വൈകീട്ട് മുതൽ എന്റെ മനസ്സിൽ വളരെ ശക്തമായി ഉയർന്ന് വന്ന പേര് എന്റേത് തന്നെയായിരുന്നു’
ഔട്ടായതിൽ വിഷമമൊന്നുമില്ല. ജനങ്ങൾ പ്രതീക്ഷിച്ചത് മറ്റൊന്നായിരിക്കാം. അത്കൊണ്ടായിരിക്കാം ഞാൻ എവിക്ട് ആയത്. അതിൽ എനിക്ക് ജനങ്ങളോട് ഒരു ബഹുമാനക്കുറവും ഇല്ല. അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഞാനുയർന്നില്ല എന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങലെല്ലാവരും എന്നോട് പൊറുക്കണം’
‘അങ്ങനെയൊരു തെറ്റ് വന്നിട്ടുണ്ടെങ്കിൽ തീർച്ചയായും എല്ലാവരോടും ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ പിന്തുണ ഒരു കലാകാരിയെന്ന നിലയിൽ ആവശ്യമാണ്, മനീഷ പറഞ്ഞു. ഏഷ്യാനെറ്റ് പുറത്ത് വിട്ട വീഡിയോയിലാണ് മനീഷ ഇക്കാര്യം വ്യക്തമാക്കിയത്’
വീട്ടിനുള്ളിൽ ഗ്രൂപ്പിസമുണ്ടെന്നും താൻ ഒരു ഗ്രൂപ്പിന്റെയും ഭാഗമാവാതെ മത്സരിക്കാനാണ് ശ്രമിച്ചതെന്നും മനീഷ വ്യക്തമാക്കി. റിനോഷ്, ശ്രുതി, മിഥുൻ എന്നിവർ ഒരു ഗ്രൂപ്പാണെന്നും റെനീഷ, അഞ്ജൂസ്, സെറീന എന്നിവർ മറ്റൊരു ഗ്രൂപ്പാണെന്നും മനീഷ വ്യക്തമാക്കി. പുറത്താവുമെന്ന് അവസാന ദിവസം തോന്നിയെങ്കിലും അത് വരെ തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നെന്നും മനീഷ തുറന്ന് പറഞ്ഞു.
ബിഗ് ബോസ് പ്രവചനാതീതമാണ്. ജനങ്ങളുടെ വോട്ടിംഗും പ്രവചനാതീതമാണെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണ്. 36ാം ദിവസം ഇതിനകത്ത് നിന്ന് ഔട്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.എന്ത് കൊണ്ടാണ് ജനങ്ങൾ എന്നെ നോമിനേറ്റ് ചെയ്ത് മാറ്റിയതെന്നതിൽ കൺഫ്യൂസ്ഡാണ്. അഖിൽ മാരാർ, ജുനൈസ്, സാഗർ, റെനീഷ, അനു ജോസഫ് എന്നിവർ ഫെെനലിൽ എത്തിയേക്കാമെന്നും മനീഷ അഭിപ്രായപ്പെട്ടു. വൈബർ ഗുഡ് ദേവുവാണ് പുറത്തായ മറ്റൊരു മത്സരാർത്ഥി. രണ്ട് പേരുടെയും ഒരുമിച്ചുള്ള എവിക്ഷൻ മിക്കവർക്കും നിരാശയായിട്ടുണ്ട്.
ഷോയിൽ ജനശ്രദ്ധ ലഭിച്ച മത്സരാർത്ഥിയായി ആരുണ്ടെന്ന ചോദ്യമാണ് പ്രേക്ഷകർക്ക് വരുന്നത്. നടി അനു ജോസഫാണ് പുതിയ വൈൽഡ് കാർഡ് എൻട്രി. മികച്ച മത്സരാർത്ഥിയായിരിക്കും അനുവെന്നാണ് പ്രേക്ഷകർക്കുള്ള പ്രതീക്ഷ. എയ്ഞ്ചലിൻ മരിയ, ഗോപിക, ദേവു, മനീഷ എന്നിവരാണ് ബിഗ് ബോസിൽ നിന്നും ഇതുവരെ പുറത്തായ മത്സരാർത്ഥികൾ. ഹനാൻ, ലച്ചു എന്നിവർ ആരോഗ്യ പ്രശ്നങ്ങൾ മൂലവും പുറത്തേക്ക് പോവുകയായിരുന്നു.
ഈ എവിക്ഷൻ അൺഫെയർ ആയിരുന്നെന്നാണ് വൈബർ ഗുഡ് ദേവു പറയുന്നത്. റീ എൻട്രിക്ക് ആഗ്രഹിക്കുന്നുണ്ട്, പ്രേക്ഷകരുടെ പിന്തുണ വേണമെന്നും വൈബർ ഗുഡ് ദേവു വ്യക്തമാക്കി. ബിഗ് ബോസിന്റെ അപ്രതീക്ഷിത എവിക്ഷൻ മത്സരാർത്ഥികൾക്ക് അമ്പരപ്പായിട്ടുണ്ട്. ആരൊക്കെയാണ് വരും ദിവസങ്ങളിൽ പുറത്തേക്ക് പോവുകയെന്ന് പ്രവചനാതീതമാണ്.